1967 -ൽ പ്രസിദ്ധീകരിച്ച, കോൺസ്റ്റേൻറിൻ ജോർജിയേവിച്ച് പൗസ്റ്റോവ്സ്ക്കി എഴുതിയ തിരഞ്ഞെടുത്ത കഥകൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.ഈ കൃതി പരിഭാഷപ്പെടുത്തിയത് എം. പ്രഭാകരൻ ഉണ്ണിയാണ്.
1967-പൗസ്റ്റോവ്സ്ക്കിയുടെ തിരഞ്ഞെടുത്ത കഥകൾ-കോൺസ്റ്റേൻറിൻ ജോർജിയേവിച്ച് പൗസ്റ്റോവ്സ്ക്കി
വിപ്ലവത്തിനു മുമ്പുള്ള കാല്പനിക പാരമ്പര്യത്തെ സോവിയറ്റ് കാലഘട്ടത്തിലേക്ക് നയിച്ച,ചെറുകഥകളിലൂടെ പ്രശസ്തനായ സോവിയറ്റ് ഫിക്‌ഷൻ എഴുത്തുകാരനാണ് പൗസ്റ്റോവ്സ്ക്കി. റഷ്യൻ ഭാഷയിൽ പൗസ്റ്റോവ്സ്ക്കിയുടെ തിരഞ്ഞെടുത്ത കഥകൾ ഒരുസമാന്തരമായി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടു്, അതിലെ മികച്ച ആറു കഥകളാണ് റഷ്യൻ ഭാഷയിൽ നിന്നും മലയാളത്തിലേക്കു് വിവർത്തനംചെയ്തിട്ടുള്ള പൗസ്റ്റോവ്സ്ക്കിയുടെ തിരഞ്ഞെടുത്ത കഥകൾ എന്ന ഈ കൃതി. മലയാളിയായ ശ്രീ. മാവത്ത് പ്രഭാകരനുണ്ണി റഷ്യയിൽ എത്തുകയും ഭാഷ അഭ്യസിക്കുകയും,റഷ്യൻ സാഹിത്യം റഷ്യനിൽ പാരായണം
ചെയ്തു് ആസ്വദിക്കുകയും ചെയ്തപ്പോൾ, പുരോഗമന ആശയങ്ങൾ മുന്നോട്ടു വെക്കുന്ന റഷ്യൻ സാഹിത്യം നമ്മുടെ നാടിനും ആവിശ്യമാണ് എന്ന തോന്നലിൽ ആണ് ഈ പുസ്തകം വിവർത്തനം ചെയ്തത്,പ്രഭാത് ബുക്ക് ഹൗസ് ആണ് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത് .
ഈ പുസ്തകത്തിൻ്റെ കവർ പേജ് നഷ്ടപ്പെട്ടിരിക്കുന്നു .
കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: പൗസ്റ്റോവ്സ്ക്കിയുടെ തിരഞ്ഞെടുത്ത കഥകൾ
- രചയിതാവ് :കോൺസ്റ്റേൻറിൻ ജോർജിയേവിച്ച് പൗസ്റ്റോവ്സ്ക്കി
- മലയാള പരിഭാഷ: എം. പ്രഭാകരൻ ഉണ്ണി
- പ്രസിദ്ധീകരണ വർഷം: 1967
- താളുകളുടെ എണ്ണം: 130
- അച്ചടി: Vahini Printers,Trivandrum
- സ്കാൻ ലഭ്യമായ ഇടം: കണ്ണി