1964-ൽ പ്രസിദ്ധീകരിച്ച, ഓം പ്രകാശ് മന്ത്രി എഴുതിയ മാവോവിൻ്റെ ചൈനയിൽ അഞ്ചു വർഷം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

രചയിതാവ് പീക്കിങ്ങിൽ വിദേശ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ ഹിന്ദി ട്രാൻസ്ലേറ്ററായി കുടുംബസമേതം താമസിച്ച സമയത്ത് അദ്ദേഹത്തിൻ്റെ വ്യക്തി പരമായ അനുഭവസമ്പത്തിൻ്റെ അടിസ്ഥാനത്തിൽ രചിക്കപ്പെട്ട കൃതിയാണിത്. ചൈനയുടെ ആശയപരവും, രാഷ്ട്രീയവുമായ നയങ്ങളിൽ വന്ന മാറ്റങ്ങൾ, സോവിയറ്റ് യൂണിയനോടും ഇന്ത്യയോടും തെറ്റായ സമീപനങ്ങൾ കൈ കൊള്ളാനുണ്ടായ സാഹചര്യങ്ങൾ, സോഷ്യലിസ്റ്റ് പരിപാടികൾ നടപ്പിൽ വരുത്തുന്നതിൽ ചൈനക്ക് തെറ്റു പറ്റിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ ആണ് പുസ്തകത്തിൻ്റെ ഉള്ളടക്കം
കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: മാവോവിൻ്റെ ചൈനയിൽ അഞ്ചു വർഷം
- രചയിതാവ് : Om Prakash Manthri
- പ്രസിദ്ധീകരണ വർഷം: 1964
- താളുകളുടെ എണ്ണം: 118
- അച്ചടി: Shahul’s Press and Publications, Trivandrum
- സ്കാൻ ലഭ്യമായ ഇടം: കണ്ണി