1963 – The Three Hermits – Graded Home Reading Books

ഇംഗ്ലീഷ് സാഹിത്യം വായിക്കാനുള്ള കഴിവ് സ്കൂൾ കുട്ടികളിൽ വളർത്തുക എന്ന ഉദ്ദേശത്തോടു കൂടെ A. Sankara Pillai എഡിറ്റ് ചെയ്ത്  പ്രസിദ്ധീകരിച്ച Graded Home Reading Books എന്ന സീരീസിലുള്ള   The Three Hermits എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. പാശ്ചാത്യക്ലാസ്സിക്കുകളും ഇന്ത്യൻ ഇതിഹാസ കഥകളും ഒക്കെ ലളിതമായ ഇംഗ്ലീഷിൽ ഈ പുസ്തകങ്ങളിൽ അവതരിപ്പിച്ചിരിക്കുന്നു.  ഏഴാം ക്ലാസ്സ് തൊട്ട് പതിനൊന്നാം ക്ലാസ്സ് വരെയുള്ള കുട്ടികൾക്ക് വേണ്ടിയുള്ളതാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്ന പുസ്തകങ്ങൾ. ഈ സീരീസിൽ  നിരവധി പുസ്തകങ്ങൾ ഉണ്ടെന്ന് ഇതിലെ വിവിധ കുറിപ്പുകൾ സൂചിപ്പിക്കുന്നു.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ലഭ്യമാക്കിയത്.

1963 - The Three Hermits - Graded Home Reading Books
1963 – The Three Hermits – Graded Home Reading Books

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ ഓരോ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: The Three Hermits
  • ക്ലാസ്സ്: Standard IX Series – Book VI
  • എഡിറ്റർ: A. Sankara Pillai
  • പ്രസിദ്ധീകരണ വർഷം: 1963
  • താളുകളുടെ എണ്ണം:52
  • പ്രസാധനം: F.I. Educational Publishers, Thycaud, Trivandrum
  • അച്ചടി: K.V. Press and Publishing House, Trivandrum
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *