1962 – ൽ പ്രസിദ്ധീകരിച്ച, കെന്നത്ത് ആൻഡേഴ്‌സൺ രചിച്ച ശിവനിപ്പള്ളിയിലെ കരിമ്പുലി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഇൻഡ്യയിലെ കാടുകളിൽ നിന്ന് നിരവധി നരഭോജി മൃഗങ്ങളെ വേട്ടയാടി കൊന്നിട്ടുള്ള കെന്നത്ത് ആൻഡേഴ്സണിൻ്റെ കൃതിയാണിത്. ഇൻഡ്യയിലെ കാടുകളെക്കുറിച്ചും ജീവികളെക്കുറിച്ചും വിലപ്പെട്ട വിവരങ്ങൾ ഇതിലൂടെ ലഭ്യമാകുന്നുണ്ട്. പുലിയുടെയും മറ്റ് മൃഗങ്ങളുടെയും വേട്ടയാടൽ സവിശേഷതകൾ, വനങ്ങളിൽ മനുഷ്യരുടെ ഇടപെടൽ തുടങ്ങിയവയെല്ലാം ഇതിൽ കണ്ടെത്താം.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: ശിവനിപ്പള്ളിയിലെ കരിമ്പുലി
- പ്രസിദ്ധീകരണ വർഷം: 1962
- അച്ചടി: മലയാള മനോരമ പ്രസ്സ്, കോട്ടയം
- താളുകളുടെ എണ്ണം: 230
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
