1962 – സാമൂഹ്യപാഠങ്ങൾ – സ്റ്റാൻഡാർഡ് VIII

1962 ൽ പ്രസിദ്ധീകരിച്ച സാമൂഹ്യ പാഠങ്ങൾ – സ്റ്റാൻഡേർഡ് VIII എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1962 - സാമൂഹ്യപാഠങ്ങൾ - സ്റ്റാൻഡാർഡ്  VII
1962 – സാമൂഹ്യപാഠങ്ങൾ – സ്റ്റാൻഡാർഡ് VII

1962-ലെ എട്ടാം ക്ലാസ് സാമൂഹ്യപാഠം പാഠപുസ്തകം ലോകചരിത്രത്തിലെ വിപ്ലവാത്മകമായ മാറ്റങ്ങളെയും ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ നാഴികക്കല്ലുകളെയും ഭൂമിയുടെ ഭൗതിക ഘടനയെയും സംയോജിപ്പിച്ചു അവതരിപ്പിച്ച ഒരു സമഗ്ര പഠനസഹായിയായിരുന്നു. നവോത്ഥാനം, വ്യാവസായിക വിപ്ലവം തുടങ്ങിയ ചരിത്ര സംഭവങ്ങൾക്കൊപ്പം ഭൂഖണ്ഡങ്ങളുടെ സവിശേഷതകളും കാർഷിക-വ്യവസായ മേഖലകളുടെ വളർച്ചയും ലളിതമായ ഭാഷയിൽ ഈ പുസ്തകം പ്രതിപാദിച്ചു. ചരിത്രപരമായ അവബോധവും ഭൂമിശാസ്ത്രപരമായ അറിവും ഒരുപോലെ പകർന്നുനൽകിക്കൊണ്ട് വിദ്യാർത്ഥികളിൽ വിപുലമായ ഒരു സാമൂഹ്യബോധം വളർത്താൻ ഈ പാഠ്യപദ്ധതി ലക്ഷ്യമിട്ടിരുന്നു.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: സാമൂഹ്യ പാഠങ്ങൾ – സ്റ്റാൻഡേർഡ് VIII
  • പ്രസിദ്ധീകരണ വർഷം: 1962
  • താളുകളുടെ എണ്ണം: 180
  • അച്ചടി: Government Press, Trivandrum
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *