1962 ൽ പ്രസിദ്ധീകരിച്ചതും പി. ശ്യാമളാദേവി പരിഭാഷപ്പെടുത്തിയതുമായ ഭാഷാ തിരുക്കുറൾ ധർമ്മകാണ്ഡം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സംഘകാലത്താണ് തിരുക്കുറൾ രചിക്കപ്പെട്ടത്. സംഘകാലത്തെ കീഴ്‌കണക്ക് വിഭാഗത്തിൽ പെടുന്ന പുസ്തകമാണ്. തമിഴ് പദ്യ സാഹിത്യത്തിലെ ഈരടികളാണ് കുറൾ എന്നപേരിൽ അറിയപ്പെടുന്നത്. ശ്രീ എന്നർത്ഥമുള്ള തിരു എന്നത് മഹത്ത്വത്തെ സൂചിപ്പിക്കുന്നു തിരുവള്ളുവർ ആണ് ഈ പുരാതനമായ തത്ത്വചിന്താശാസ്ത്ര ഗ്രന്ഥത്തിന്റെ രചയിതാവ്. തമിഴ്സാഹിത്യത്തിലെ അനശ്വര കാവ്യങ്ങളിലൊന്നായി തിരുക്കുറളിനെ കണക്കാക്കുന്നു. കാവ്യഭംഗിയോടൊപ്പം മൗലികത, സാർവ ജനീനത, സാർവകാലികപ്രസക്തി, സരളത, ഗഹനത എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നതായി കരുതുന്നു.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
-
- പേര്: – ഭാഷാ തിരുക്കുറൾ ധർമ്മകാണ്ഡം
- രചയിതാവ്: തിരുവള്ളുവ നായനാർ
- പ്രസിദ്ധീകരണ വർഷം: 1962
- അച്ചടി: അരുൾ നിലയം പബ്ലീഷേഴ്സ്, തിരുവനന്തപുരം
- താളുകളുടെ എണ്ണം:218
- സ്കാൻ ലഭ്യമായ ഇടം: കണ്ണി