1962 ൽ പ്രസിദ്ധീകരിച്ച ആൽബർട്ട് ഹാർക്നെസ് രചിച്ച, അമേരിക്കൻ സംസ്കാരം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
1962 – അമേരിക്കൻ സംസ്കാരം
അമേരിക്കൻ സമൂഹത്തിൻ്റെ വികസനത്തെ,സാമൂഹിക സാംസ്ക്കാരിക പശ്ചാത്തലത്തിൽ ആഴമായി വിശകലനം ചെയ്യുന്നു.അമേരിക്കയുടെ സ്വാതന്ത്ര്യ ബോധം ,വ്യക്തിത്വ വികാസം,വിദ്യാഭ്യാസ മൂല്യങ്ങൾ, മതബോധം,ജനാധിപത്യ വിശ്വാസം തുടങ്ങിയ ഘട്ടങ്ങൾ ഈ പുസ്തകത്തിൽ വിശദീകരിച്ചിരിക്കുന്നു.അമേരിക്കൻ സംസ്ക്കാരം എങ്ങനെ സ്ഥിരമായി മാറ്റത്തിൻ്റെയും,നവോഥാനത്തിൻ്റെയും മാർഗ്ഗത്തിൽ സഞ്ചരിക്കുന്നുവെന്നും. ഉപനിവേശ കാലഘട്ടത്തിൽ തുടങ്ങിയ ഈ സംസ്ക്കാരത്തിൻ്റെ മാറ്റങ്ങൾ,സാമ്പത്തീക വളർച്ച,സാങ്കേതിക പുരോഗതി, സമൂഹീക മാറ്റങ്ങൾ എന്നിവ എങ്ങനെ രൂപപ്പെടുന്നുവെന്നും കൃത്യമായിപ്പറയുന്നു. ഹാർക്നെസിൻ്റെ ആഴമുള്ള ആശയങ്ങളെ ഭാഷസൗന്ദര്യത്തോടെക്കൂടിയും, പാശ്ചാത്യസംസ്‌ക്കാരത്തെ മലയാളികൾക്ക് മനസിലാകുന്ന രീതിയിലും പരിഭാഷപ്പെടുത്തിയത് പി സി ദേവസ്യ ആണ്.അമേരിക്കൻ സാംസ്കാരിക ചരിത്രത്തിലെ വിവിധ ഘട്ടങ്ങളെ ഏഴ് അദ്ധ്യായങ്ങളിലായി സംഗ്രഹിച്ചിരിക്കുന്നു. 1626 മുതലുള്ള പതിനേഴും, പതിനെട്ടും,പത്തൊൻപതും നൂറ്റാണ്ടുകളിലുണ്ടായ സംഭവങ്ങൾ മുതൽ രണ്ടാം ലോക മഹായുദ്ധ കാലഘട്ടത്തിലെ അമേരിക്കൻ സമകാലിക സംസ്കാരത്തിൻ്റെ അവ ലോകനം വരെ ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.
കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: അമേരിക്കൻ സംസ്കാരം
- രചയിതാവ് : ആൽബർട്ട് ഹാർക്നെസ്സ്, ജൂനിയർ
- മലയാള പരിഭാഷ: പി.സി ദേവസ്യ
- പ്രസിദ്ധീകരണ വർഷം: 1962
- താളുകളുടെ എണ്ണം: 168
- അച്ചടി:Sri Krishna Press, Trichur
- സ്കാൻ ലഭ്യമായ ഇടം: കണ്ണി