1960- ൽ കാളിന്ദീചരൺ പാണിഗ്രാഹി രചിച്ച ‘മാടീർ മാ
ണിഷ’ എന്ന നോവലിൻ്റെ മലയാള പരിഭാഷയായ മണ്ണിൻ്റെ മക്കൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് പി. എൻ. ഭട്ടതിരി ആണ്.
1960 – മണ്ണിൻ്റെ മക്കൾ
1930 കളിൽ ഇന്ത്യയിലെ ഗ്രാമീണ ഒഡിഷയുടെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട ഈ നോവൽ സാധാരണ ജനങ്ങളുടെ ജീവിതം,അവരുടെ ദുരിതങ്ങൾ,ഭൂസമൂഹത്തിൻ്റെ അന്യായങ്ങൾ എന്നിവയെ നേരിട്ട് അവതരിപ്പിച്ചിരിക്കുന്നു. അതിനാൽ ഇത് ഒറിയ സാഹിത്യത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ് നോവൽ എന്നും വിശേഷിപ്പിക്കപ്പെട്ടിരുന്നു. ഗ്രാമീണ ഭാരത്തിലെ കർഷകർക്കും, തൊഴിലാളികൾക്കും ഇടയിലെ സത്യസന്ധമായ, അഭിമാനമേറിയ, പക്ഷെ ദുരിതമിഴുകിയ ജീവിതമാണ് നോവലിൻ്റെ പ്രമേയം. പാണിഗ്രാഹിയുടെ ഭാഷ തികച്ചും ലളിതവും പ്രബോധകവുമാണ്. ഇതിലെ നായകൻ “മണ്ണിൻ്റെ മക്കൾ”ആണ്. ഇന്ത്യയിലെ പ്രാദേശിക സാഹിത്യങ്ങളിൽ സമൂഹപരമായ ജാഗ്രത ഉണർത്തിയ വലിയ കൃതികളിൽ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു. പിന്നീട് പല ഭാഷകളിലും ഇത് വിവർത്തനം ചൈയ്യപ്പെട്ടു.സാഹിത്യ അക്കാദമിക്കു വേണ്ടി സാഹിത്യപ്രവത്തക സഹകരണ സംഘം,കോട്ടയം ആണ് ഇത് പ്രസിദ്ധികരിച്ചിരിക്കുന്നത്.
കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)
- പേര്: മണ്ണിൻ്റെ മക്കൾ
- രചയിതാവ്: കാളിന്ദീചരൺ പാണിഗ്രാഹി
- മലയാള പരിഭാഷ: പി. എൻ. ഭട്ടതിരി
- പ്രസിദ്ധീകരണ വർഷം: 1960
- താളുകളുടെ എണ്ണം: 182
- അച്ചടി: ഇന്ത്യ പ്രസ് ,കോട്ടയം
- സ്കാൻ ലഭ്യമായ ഇടം: കണ്ണി