ബംഗാളി എഴുത്തുകാരനായ വനഫൂൽ രചിച്ച കഥകൾ, 1958- ൽ രവിവർമ്മ വിവർത്തനം ചെയ്തതിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ബാലായ് ചന്ദ് മുഖോപാധ്യായ ആണ് കാട്ടുപൂവ് എന്നർത്ഥം വരുന്ന ബനാഫൂൽ എന്ന തൂലികാനാമത്തിൽ എഴുതിയിരുന്നത്. അറുപത്തി അഞ്ച് വർഷത്തോളം നീണ്ട തൻ്റെ സാഹിത്യ ജീവിതത്തിൽ അനേകം കവിതകൾ, ചെറുകഥകൾ, നാടകങ്ങൾ, നോവലുകൾ എന്നിവ അദ്ദേഹം രചിച്ചു. 1975-ൽ രാജ്യം അദ്ദേഹത്തിന് പദ്മഭൂഷൺ നൽകി ആദരിച്ചു. വനഫൂലിൻ്റെ കഥകൾ എന്ന സമാഹാരത്തിൽ പതിനെട്ട് കഥകളാണ് ഉള്ളത്.
കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)
- പേര്: വനഫൂലിൻ്റെ കഥകൾ
- രചയിതാവ്: വനഫൂൽ
- പ്രസിദ്ധീകരണ വർഷം: 1958
- താളുകളുടെ എണ്ണം: 120
- അച്ചടി: ഭരത വിലാസം പ്രസ്, തൃശൂർ
- സ്കാൻ ലഭ്യമായ ഇടം: കണ്ണി