1958 – ൽ പ്രസിദ്ധീകരിച്ച, എം. മൈക്കിൾ രചിച്ച പുതിയ അടവുകൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നേരിട്ടറിഞ്ഞ യാദാർഥ്യങ്ങളെക്കുറിച്ചുള്ള ഒരു വൈദികൻ്റെ വിവരണമാണ് ഈ പുസ്തകം. വിശ്വാസവും കമ്മ്യൂണിസവും ഇതിൽ പ്രധാനവിഷയമാകുന്നു. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം സഭയുടെ നിലനിൽപ്പിനും വിശ്വാസത്തിനും ഉയർത്തുന്ന വെല്ലുവിളികളെക്കുറിച്ച് ഈ പുസ്തകത്തിൽ വിവരിക്കുന്നു. സഭയ്ക്കുള്ളിലെ ഒരു വിഭാഗം കമ്മ്യൂണിസ്റ്റ് അല്ലെങ്കിൽ സോഷ്യലിസ്റ്റ് ആശയങ്ങളോട് ആഭിമുഖ്യം പുലർത്തുന്നത് എങ്ങനെ ഭിന്നതകൾക്ക് കാരണമാകുന്നു എന്ന് ഗ്രന്ഥകാരൻ ചൂണ്ടിക്കാട്ടുന്നു.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: പുതിയ അടവുകൾ
- പ്രസിദ്ധീകരണ വർഷം: 1958
- അച്ചടി: ജെ.എം. പ്രസ്സ്, ആലുവ
- താളുകളുടെ എണ്ണം: 165
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
