1958 –ൽ പ്രസിദ്ധീകരിച്ച ഒരപ്പക്കഷണവും ശവപ്പെട്ടിയും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
1958- ഒരപ്പക്കഷണവും ശവപ്പെട്ടിയും
വിവിധ ഭാഷകളിൽ നിന്നുള്ള ആറ് വ്യത്യസ്തങ്ങളായ ചെറുകഥകൾ പരിഭാഷപ്പെടുത്തിയത് ഡോക്ടർ കെ. സി. പത്മാവതി ആണ്. ജീവിതത്തിൻ്റെ വൈരുധ്യങ്ങളും മനുഷ്യൻ്റെ അപരിചിതമായ വശങ്ങളും കോർത്തിണക്കിയ കഥകൾ വിവിധങ്ങളായ സാമൂഹിക പശ്ചാത്തലങ്ങളിൽ ജന്മം എടുത്തവയാണ്.സാധാരണക്കാരായ മനുഷ്യരുടെ അവഗണിക്കപ്പെട്ട അനുഭവങ്ങൾ ഭാഷയുടെ സുതാര്യതയാലും ആഴമുള്ള രചനാ ശക്തിയാലും വായനക്കാരെ ആഴത്തിൽ ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നതാണ്.
കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)
- പേര്: ഒരപ്പക്കഷണവും ശവപ്പെട്ടിയും
- മലയാള പരിഭാഷ: ഡോക്ടർ കെ. സി. പത്മാവതി
- പ്രസിദ്ധീകരണ വർഷം: 1958
- താളുകളുടെ എണ്ണം: 100
- അച്ചടി: ഇന്ത്യ പ്രസ് ,കോട്ടയം
- സ്കാൻ ലഭ്യമായ ഇടം: കണ്ണി