1958 ൽ പ്രസിദ്ധീകരിച്ച Kerala English Reader – Book III എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇത് ഏത് ക്ലാസ്സിൽ പഠിച്ചിരുന്നവർ ഉപയോഗിച്ചിരുന്നതാണ് എന്ന് വ്യക്തമല്ല. ഇംഗ്ലീഷ് ഭാഷയിലെ സംഭാഷണങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഒരു പാഠപുസ്തകമാണ് ഇത്.
ടോണി ആൻ്റണി മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: Kerala English Reader – Book III
- പ്രസിദ്ധീകരണ വർഷം: 1958
- താളുകളുടെ എണ്ണം: 176
- അച്ചടി : The Government Press, Trivandrum
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി