1958- ൽ മാമ വരേർക്കർ രചിച്ച ഭൂമികന്യാസീത എന്ന നാടകത്തിൻ്റെ മലയാള പരിഭാഷയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് അഭയദേവ് ആണ് .
1958 – ഭൂമികന്യാസീത
പുരാതന ഇതിഹാസമായ രാമായണത്തിലെ സീതയെ പുതിയ ദൃഷ്ടികോണിൽ അവതരിപ്പിക്കുന്ന ഒരു നാടകമാണ് ഭൂമികന്യാസീത. ഭാർഗ്ഗവരാം വിത്തൽ വരേർക്കർ മാമ വരേർക്കർ എന്ന പേരിലും അറിയപ്പെട്ടിരുന്നു .അദ്ദേഹത്തിൻ്റെ പ്രശസ്തമായ നാടകങ്ങളിൽ ഒന്നാണ് ഭൂമികന്യാ സീത. സീതയെ പതിവായി നമ്മൾ കാണുന്നത് ക്ഷമയും സമർപ്പണവും നിറഞ്ഞ ഭാര്യയായി മാത്രമാണ്,എന്നാൽ ഇവിടെ സീത സ്വന്തം സ്വഭാവം, ആത്മബോധം, പൗരുഷത്തെ നേരിടുന്ന ധൈര്യം എന്നിവ കൊണ്ട് സമ്പുഷ്ടമാണ്.നാടകത്തിൽ സീത തൻ്റെ ശരീരവും ആത്മാവും തൻ്റെ സ്വന്തമാണെന്ന് പ്രഖ്യാപിക്കുന്നു. രാമനോടുള്ള പ്രതികരണങ്ങൾ, പൗരുഷാധിപത്യമുള്ള സമൂഹത്തോടുള്ള ചോദ്യം , ഓരോ സ്ത്രീയുടെയും ഉള്ളിലായുള്ള ശബ്‍ദത്തിൻ്റെ പ്രതീകമാണ്. അഗ്നിപരീക്ഷ,വനവാസം, ഭൂമിയിലേക്ക് മടങ്ങൽ ഇവയെല്ലാം ഈ നാടകത്തിൽ സ്ത്രീയുടെ അവകാശങ്ങൾ സമൂഹത്തിലെ അവരുടെ സ്ഥാനം എന്നിങ്ങനെയുള്ള വിഷയങ്ങൾ കൂടി ചർച്ച ചെയ്യിപ്പിക്കപ്പെടുന്ന്. ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് സാഹിത്യ പ്രവർത്തക സഹകരണ സംഘമാണ്.
കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)
- പേര്: ഭൂമികന്യാസീത
- രചയിതാവ്: മാമ വരേർക്കർ
- മലയാള പരിഭാഷ: അഭയദേവ്
- പ്രസിദ്ധീകരണ വർഷം: 1958
- താളുകളുടെ എണ്ണം: 146
- അച്ചടി: ഇന്ത്യ പ്രസ് ,കോട്ടയം
- സ്കാൻ ലഭ്യമായ ഇടം: കണ്ണി