1958-ൽ പ്രസിദ്ധീകരിച്ച, സി.എ. കിട്ടുണ്ണി എഴുതിയ അൻപത്തേഴ് ആളെ കൊന്നു എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
നോവലിസ്റ്റ്, കഥാകൃത്ത്, ബാലസാഹിത്യരചയിതാവ്, പത്രപ്രവർത്തകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന സി.എ. കിട്ടുണ്ണി എഴുതിയ ഏഴു കഥകളാണ് ഈ പുസ്തകത്തിലുള്ളത്. നിത്യജീവിതത്തിൽ നാം കണ്ടുമുട്ടുന്ന സാധാരണ ആളുകളാണ് ഈ കഥകളിലെ കഥാപാത്രങ്ങൾ. കാലപ്പഴക്കം കൊണ്ട് ഈ പുസ്തകത്തിൻ്റെ കവർ പേജ് നഷ്ടപ്പെടുകയും ആദ്യ പേജിൽ അല്പഭാഗം കീറിപ്പോവുകയും ചെയ്തിട്ടുണ്ട്
കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
- പേര്: അൻപത്തേഴ് ആളെ കൊന്നു
- രചയിതാവ്: സി.എ. കിട്ടുണ്ണി
- പ്രസിദ്ധീകരണ വർഷം: 1958
- താളുകളുടെ എണ്ണം: 101
- അച്ചടി: Bhagyodayam Press, Pulikkeezhu
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
