1955- ൽ സി . അച്ചുതമേനോൻ രചിച്ച കിസാൻ പാഠപുസ്തകം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
1955 – കിസാൻ പാഠപുസ്തകം- സി . അച്ചുതമേനോൻ
ഒരു പ്രഭാഷണ പരമ്പരയായ ഗ്രന്ഥമാണ് കിസാൻ പാഠപുസ്തകം . മാർക്സിസം , സോഷ്യലിസം, കിസാൻ പ്രസ്ഥാനങ്ങൾ, ഭൂസമൂഹത്തിലെ ആധിപത്യ ബന്ധങ്ങൾഎന്നിവയെ ആഴത്തിൽ വിശകലനം ചെയ്യുന്നു . ഈ പുസ്തകം പ്രധാനമായും കർഷകരുടെയും തൊഴിലാളികളുടെയും ബോധവത്ക്കരണം ലക്ഷ്യം വെച്ചുള്ള എഴുതിയിട്ടുള്ളതാണ് . കർഷക പ്രസ്ഥാനം അതിൻ്റെ ആവിശ്യകത, ഭൂസമൂഹ വ്യവസ്ഥയുടെയും മുതാളിത്തത്തിൻ്റെയും സ്വഭാവം, മാർക്സിസ്റ്റ് ദർശനവും കിസാൻ പ്രസ്ഥാനവും,ഇന്ത്യയിലെ കിസാൻ പ്രസ്ഥാനങ്ങളും അവയുടെ രാഷ്ട്രീയ പ്രാധാന്യം തുടങ്ങിയ വിഷയങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.
കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)
- പേര്: കിസാൻ പാഠപുസ്തകം
- രചയിതാവ്: സി . അച്ചുതമേനോൻ
- പ്രസിദ്ധീകരണ വർഷം: 1955
- താളുകളുടെ എണ്ണം: 182
- അച്ചടി: വിഞ്ജാനപോഷിണി പ്രസ്സ്, കൊല്ലം
- സ്കാൻ ലഭ്യമായ ഇടം: കണ്ണി