1951 – മനുഷ്യൻ

1951-ൽ പ്രസിദ്ധീകരിച്ച, കെ. ദാമോദരൻ എഴുതിയ മനുഷ്യൻ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ കേരളത്തിലെ സ്ഥാപകനേതാക്കളിൽ ഒരാളും മാർക്സിസ്റ്റ് സൈദ്ധാന്തികനും എഴുത്തുകാരനുമായിരുന്നു കെ. ദാമോദരൻ. നിരവധി വിഷയങ്ങളിലായി നാൽപ്പതിലേറെ കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ട്. നൂറുകോടി വർഷങ്ങൾക്ക് മുൻപ് ജീവൻ്റെ കണിക പോലും ഇല്ലാതിരുന്ന ഭൂമിയിൽ ജീവനും പിന്നീട് നിരവധി സഹസ്രാബ്ദങ്ങൾക്ക് ശേഷം മനുഷ്യനും ഉണ്ടായതിൻ്റെ അത്ഭുതാവഹമായ കഥ പറയുന്ന പുസ്തകമാണ് മനുഷ്യൻ. ലക്ഷക്കണക്കിന് വർഷങ്ങളിലൂടെ വിവിധ ചരിത്രകാലഘട്ടങ്ങൾ പിന്നിട്ട് പരിണാമം പ്രാപിച്ച്് ആധുനിക മനുഷ്യനാകുന്നതിൻ്റെ ഉജ്ജ്വലമായ ചരിത്രമാണ് ഇതിൽ പ്രതിപാദിക്കുന്നത്. സമൂഹത്തിൻ്റെ വികാസപരിണാമങ്ങളോടൊപ്പം സ്വത്തുക്കൾ ഒരു വിഭാഗം ആളുകൾ അടക്കിവെച്ചിരുന്നതിൻ്റെ ചരിത്രവും ഇതിൽ വായിക്കാം

ഈ പുസ്തകത്തിൻ്റെ മുൻ/പിൻ കവറുകൾ നഷ്ടപ്പെട്ടിരിക്കുന്നു

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: മനുഷ്യൻ
  • പ്രസിദ്ധീകരണ വർഷം: 1951
  • താളുകളുടെ എണ്ണം: 202
  • അച്ചടി: Mangalodayam Press, Thrissur
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *