1950-ൽ പ്രസിദ്ധീകരിച്ച, പി.കെ. രാജരാജവർമ്മ എഴുതിയ വിജയകരമായ പിന്മാറ്റം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1941 ലെ ബർമ്മാ ആക്രമണത്തിൽ നിന്ന് അന്നു് റംഗൂണിലുണ്ടായിരുന്ന രചയിതാവ് രക്ഷപ്പെടുകയും വളരെ സഹനങ്ങൾക്ക് ശേഷം ഇന്ത്യയിലേക്ക് എത്തുകയുമുണ്ടായി. റംഗൂണിലും, യാത്രയിലും അദ്ദേഹം കണ്ട യുദ്ധ കാഴ്ചകളും, സുഹ്രുത്തുക്കളിൽ നിന്നും കേട്ടറിഞ്ഞ യുദ്ധവിവരങ്ങളും, അവരും മറ്റുള്ളവരും അനുഭവിച്ച യാതനകളും വർണ്ണിക്കുന്ന ഒരു പുസ്തകമാണിത്.
കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: വിജയകരമായ പിന്മാറ്റം
- രചയിതാവ് : P.K. Rajarajavarma
- പ്രസിദ്ധീകരണ വർഷം: 1950
- താളുകളുടെ എണ്ണം: 158
- അച്ചടി: Viswabharathi Press, Kottayam
- സ്കാൻ ലഭ്യമായ ഇടം: കണ്ണി