തിരുവിതാംകൂർ കൊച്ചി സംസ്ഥാനങ്ങളിലെ വിദ്യാലയങ്ങളിലേക്കായി 1950- ൽ പ്രസിദ്ധീകരിച്ച, പഞ്ചതന്ത്രകഥകൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

വിദ്യാലയങ്ങളിലേക്കു് മാത്രമല്ല, പൗരാവലിക്ക് ആകമാനം ഉപയോഗപ്രദമായി പഞ്ചതന്ത്രകഥകളെ ഗദ്യരൂപത്തിൽ വിവർത്തനം ചെയ്തിട്ടുണ്ട് .ജീവിത വിജയത്തിനു പര്യാപ്തമായ സല്പാഠങ്ങളെ , അർത്ഥഗർഭങ്ങളായ ചെറുകഥകൾ ഉദാഹരണങ്ങളായി ഈ പുസ്തകത്തിൽ വിവരിച്ചിരിക്കുന്നു.
ബിന്നി കെ.കെ.യാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യാൻ വേണ്ടി ഏല്പിച്ചത്. അതിനു വേണ്ട സൗകര്യങ്ങൾ ഒരുക്കി തന്നത് ഇപ്പോൾ ആസ്ട്രേലിയയിൽ സെറ്റിൽ ചെയ്തിരിക്കുന്ന കോട്ടയം സ്വദേശി വിപിൻ കുരിയൻ ആണ്. അവർക്കു നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)
- പേര്: പഞ്ചതന്ത്രകഥകൾ
- രചയിതാവ്: ഈ വി. കൃഷ്ണപിള്ള
- പ്രസിദ്ധീകരണ വർഷം: 1950
- താളുകളുടെ എണ്ണം: 108
- അച്ചടി:Prakash Printing
- സ്കാൻ ലഭ്യമായ ഇടം: കണ്ണി