1947 – ലളിതകഥാമാല – വി റ്റി ഡേവിഡ്

വിദ്വാൻ വി റ്റി ഡേവിഡ് രചിച്ച ലളിതകഥാമാല എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

Lalithakadhamala

സത്യം, വിനയം തുടങ്ങിയ സൽഗുണങ്ങൾ ബോധിപ്പിക്കുന്ന 10 സന്മാർഗ്ഗ കഥകളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. അഞ്ചാം ക്ലാസ്സിൽ കുട്ടികൾക്ക് വായിക്കാനുള്ള റീഡർ ആയി തയ്യാറാക്കിയ പുസ്തകമാണിത്.

അച്ചുത്ശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു ലഭ്യമായത്.

പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: ലളിതകഥാമാല
  • രചന: V T David
  • പ്രസിദ്ധീകരണ വർഷം: 1947
  • താളുകളുടെ എണ്ണം: 60
  • അച്ചടി:  Kamalalaya Printing Works, Thiruvananthapuram
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *