1947-ൽ പ്രസിദ്ധീകരിച്ച, കോൺഗ്രസ്സ് ഗീത എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
1885-ലാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് സ്ഥാപിതമായത്. 1885-ൽ ബോംബെയിൽ വെച്ചു നടന്ന ഒന്നാം കോൺഗ്രസ്സ് മുതൽ 1946-ൽ മീററ്റിൽ വെച്ചു നടന്ന അമ്പത്തിനാലാമത് കോൺഗ്രസ്സ് വരെ നടന്ന അധ്യക്ഷപ്രസംഗങ്ങളുടെ സംഗ്രഹമാണ് ഈ പുസ്തകത്തിൽ ഉള്ളത്. സ്വാതന്ത്ര്യലബ്ദിക്കു വേണ്ടിയുള്ള നിതാന്ത പരിശ്രമങ്ങളുടെയും സംഭവബഹുലമായ പ്രക്ഷോഭണ പരിപാടികളുടെയും ചരിത്രം കൂടിയാണ് ഈ ചെറു ഗ്രന്ഥം. കെ പി നാരായണൻ ആണ് ഈ പ്രസംഗങ്ങൾ സമാഹരിച്ചത്
കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: കോൺഗ്രസ്സ് ഗീത
- രചയിതാവ് : കെ. പി നാരായണൻ
- പ്രസിദ്ധീകരണ വർഷം: 1947
- താളുകളുടെ എണ്ണം: 92
- അച്ചടി: B. K. M Press, Alappuzha
- സ്കാൻ ലഭ്യമായ ഇടം: കണ്ണി