1940– ൽ പ്രസിദ്ധീകരിച്ച ശ്രീകണ്ഠേശ്വരം എൻ രാമൻപിള്ള രചിച്ച ശ്രീ സുഭാഷ് ചന്ദ്രബോസ് എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
സ്വന്തം രാജ്യത്തിനു വേണ്ടി അവിരാമം പ്രവർത്തിച്ച മഹാത്മാക്കളുടെ ജീവചരിത്രം പ്രസിദ്ധീകരിക്കുക എന്ന ഉദ്ദേശത്തോടെ പുറത്തിറക്കിയ സ്വരാജ്യ ഗ്രന്ഥാവലിയിൽ പെടുന്നതാണ് ഈ പുസ്തകം. ശ്രീ സുഭാഷ് ചന്ദ്രബോസിൻ്റെ ലഘു ജീവചരിത്രം ആണ് ഇതിലുള്ളത്. അദ്ദേഹത്തിൻ്റെ ബാല്യകാലം മുതൽ വിദ്യാഭ്യാസം, രാഷ്ട്രീയ പ്രവേശനം, വിദേശത്തുള്ള ജീവിതം, സ്വാതന്ത്ര്യ സമരരംഗത്തുള്ള പ്രവർത്തനങ്ങൾ എന്നിവയെല്ലാം തന്നെ ഇതിൽ പ്രതിപാദിച്ചിരിക്കുന്നു. ഗ്രന്ഥകർത്താവിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊതു ഇടത്തിൽ ലഭ്യമല്ല
കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)
- പേര്: ശ്രീ സുഭാഷ് ചന്ദ്രബോസ്
- രചയിതാവ് : ശ്രീകണ്ഠേശ്വരം എൻ രാമൻപിള്ള
- പ്രസിദ്ധീകരണ വർഷം: 1940
- താളുകളുടെ എണ്ണം: 56
- അച്ചടി: ശ്രീധര പ്രിൻ്റിംഗ് ഹൗസ്
- സ്കാൻ ലഭ്യമായ ഇടം: കണ്ണി