1938-ൽ അച്ചടിച്ച ഭദ്രകാളീ വിജയം ആട്ടക്കഥ എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
തോറ്റം പാട്ടിനെ അധികരിച്ച് പന്നിശ്ശേരിൽ നാണുപ്പിള്ള രചിച്ചതാണ് ഈ ആട്ടക്കഥ. നിഴൽക്കുത്ത് എന്ന കഥകളി പ്രബന്ധത്തിൻ്റെ കൂടി രചയിതാവാണ് ഗ്രന്ഥകാരൻ.
പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: ഭദ്രകാളീ വിജയം ആട്ടക്കഥ
- പ്രസിദ്ധീകരണ വർഷം: 1938
- അച്ചടി: Suvarnaratna Prabha Press, Kayamkulam
- താളുകളുടെ എണ്ണം: 50
- സ്കാൻ ലഭ്യമായ ഇടം: കണ്ണി