1936 ൽ പ്രസിദ്ധീകരിച്ച, പി.എസ്. പൊന്നപ്പൻപിള്ള എഴുതിയ വിറൻമിണ്ടനായനാർ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
പുരാതനകാലത്ത് ദക്ഷിണേന്ത്യയിൽ ജീവിച്ചിരുന്ന പ്രശസ്തനായ ഒരു കവിയും ശൈവസന്യാസിയുമാണ് വിറൻമിണ്ടനായനാർ. 63 നായനാർമാരിൽ ഒരാളാണ് വിറൻമിണ്ടനായനാർ. നായനാർമാർ തമിഴ് നാട്ടിൽ രൂപം കൊണ്ട ശൈവപ്രസ്ഥാനത്തിന്റെ വക്താക്കളായിരുന്നു. അവർ ദ്രാവിഡരിൽ നിന്ന് ഉയിർത്തെഴുന്നറ്റവരാണെന്നും, വൈഷ്ണവപ്രസ്ഥാനത്തെ ശക്തിയുക്തം എതിർക്കുകയും നിരവധി വൈഷ്ണവക്ഷേത്രങ്ങളുടെ അധഃപതനത്തിനും അവർ കാരണമായിട്ടുണ്ടെന്നും ചരിത്രരേഖകളിൽ പറയുന്നു. സുന്ദരമൂർത്തി നായനാരുടെയും ചേരമാൻ പെരുമാൾ നായനാരുടെയും സമകാലികനായിരുന്ന വിറൻമിണ്ടനായനാർ ക്രി.പി. എട്ടാം ശതകത്തിലോ, ഒൻപതാം ശതകത്തിൻ്റെ പൂർവ്വാർദ്ധത്തിലോ ജീവിച്ചിരുന്നതായി കാണപ്പെടുന്നു. പെരിയപുരാണം എന്ന തമിഴ് ഗ്രന്ഥത്തെ അടിസ്ഥാനപ്പെടുത്തി രചിച്ചിട്ടുള്ള ഒരു കൃതിയാണിതെന്ന് രചയിതാവ് ആമുഖ പ്രസ്താവനയിൽ സൂചിപ്പിച്ചിരിക്കുന്നു.
കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)
- പേര്: വിറൻമിണ്ടനായനാർ
- രചയിതാവ്: P.S. Ponnappanpilla
- പ്രസിദ്ധീകരണ വർഷം: 1936
- താളുകളുടെ എണ്ണം: 96
- അച്ചടി: Sreedhara Power Press, Trivandrum
- സ്കാൻ ലഭ്യമായ ഇടം: കണ്ണി