1936 – ൽ പ്രസിദ്ധീകരിച്ച, പി കെ നാരായണപിള്ള എഴുതിയ ലഘുവ്യാകരണം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
സാഹിത്യപഞ്ചാനനൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന പി കെ നാരായണപിള്ള മലയാളത്തിലെ ആദ്യകാല ഗദ്യരചയിതാക്കളിൽ പ്രമുഖനും മലയാള സാഹിത്യ നിരൂപണ രംഗത്തെ ആദ്യകാല വിമർശകനുമാണ്. കവി, ഗദ്യകാരൻ, വാഗ്മി, വൈയാകരണൻ, നിരൂപകൻ എന്നിവയെല്ലാം ഒത്തുചേർന്ന ആൾ എന്ന അർത്ഥമാണ് സാഹിത്യപഞ്ചാനനൻ എന്ന വാക്കിനുള്ളത്. വിദ്യാർത്ഥികൾക്ക് വ്യാകരണത്തെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ നൽകുന്നതിനായി തയ്യാറാക്കപ്പെട്ടതാണ് ഈ പുസ്തകം. ശബ്ദം, നാമം, കൃതി എന്നിവയെക്കുറിച്ച് ഉദാഹരണസഹിതം വിവരിച്ചിരിക്കുന്നു.
കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)
- പേര്: ലഘുവ്യാകരണം
- രചയിതാവ്: പി കെ നാരായണപിള്ള
- പ്രസിദ്ധീകരണ വർഷം: 1936
- താളുകളുടെ എണ്ണം: 80
- അച്ചടി: Sri Rama Vilas Press, Branch Trivandrum
- സ്കാൻ ലഭ്യമായ ഇടം: കണ്ണി