1936-ൽ അച്ചടിച്ച ജീവചരിത്രസഞ്ചിക – രണ്ടാം ഭാഗം എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
വെങ്കുളം ജി പരമേശ്വരൻ പിള്ള തയ്യാറാക്കിയ ലഘു ജീവചരിത്ര ആഖ്യാനങ്ങളുടെ പുസ്തകമാണിത്. ലോകമെങ്ങും ജീവിച്ചിരുന്ന മഹാന്മാരുടെ 10 വീരചരിതം വീതം, 120 പുറം വരുന്ന ഒരു പുസ്തകത്തിൽ ഉൾപ്പെടുത്തി, ഓരോ കൊല്ലവും 12 ഇത്തരം പുസ്തകങ്ങൾ വഴി, 5 വർഷം കൊണ്ട് 600 ഉത്തമചരിതങ്ങൾ പുറത്തിറക്കുക എന്ന ബൃഹത്തായ പദ്ധതിയിലെ രണ്ടാമത്തേതാണ് ഈ പുസ്തകം. രാമാനുജയ്യങ്കാർ, സർ സാലർ ജംഗ്, ബഞ്ജമിൻ ഫ്രാങ്ക്ലിൻ, ക്യാപ്റ്റൻ കുക്ക്, സർ വാൾട്ടർ സ്കാട്ട്, റാബർട്ട് ബ്രൂസ്, താമസ് ഗൈ, ഫുൾട്ടൻ, ഇരവിക്കുട്ടിപ്പിള്ള, ഗലീലിയോ എന്നീ പത്ത് പേരെയാണ് ഈ രണ്ടാം സഞ്ചികയിൽ വിവരിക്കുന്നത്.
അച്ചുത്ശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു ലഭ്യമായത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: ജീവചരിത്രസഞ്ചിക – രണ്ടാം ഭാഗം
- രചയിതാവ്: G. Parameswaran Pillai
- പ്രസിദ്ധീകരണ വർഷം: 1936
- അച്ചടി: Anantha Rama Varma Press, Trivandrum
- താളുകളുടെ എണ്ണം: 132
- സ്കാൻ ലഭ്യമായ ഇടം: കണ്ണി