1933-ൽ പ്രസിദ്ധീകരിച്ച, ഇ. വി. കൃഷ്ണപിള്ള എഴുതിയ ഇരവിക്കുട്ടിപ്പിള്ള എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
തെക്കൻ കേരളത്തിലെ വേണാട് രാജ്യത്തിലെ ഉണ്ണിക്കേരളവർമ്മരാജാവിൻ്റെ പടത്തലവനായിരുന്നു ഇരവിക്കുട്ടിപ്പിള്ള. അദ്ദേഹത്തിൻ്റെ ജീവചരിത്രമാണ് ഈ ചരിത്രനാടകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
അച്ചുത്ശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു ലഭ്യമായത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)
- പേര്: ഇരവിക്കുട്ടിപ്പിള്ള
- രചയിതാവ്: ഇ. വി. കൃഷ്ണപിള്ള
- പ്രസിദ്ധീകരണ വർഷം: 1933
- താളുകളുടെ എണ്ണം: 172
- അച്ചടി: Sriramavilasam Press, Kollam
- സ്കാൻ ലഭ്യമായ ഇടം: കണ്ണി