1932 – വിജ്ഞാനമഞ്ജരി

1932- ൽ പ്രസിദ്ധീകരിച്ച, കേരളവർമ്മ വലിയകോയിത്തമ്പുരാൻ രചിച്ച വിജ്ഞാനമഞ്ജരി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

വിജ്ഞാനമഞ്ജരി

മലയാള ഭാഷയിലെ പ്രശസ്തനായ കവിയും ഉപന്യാസകാരനുമായിരുന്നു കേരള കാളിദാസൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന കേരളവർമ്മ വലിയകോയിത്തമ്പുരാൻ. സംസ്കൃത ഭാഷ പഠിക്കുകയാണ് വിദ്യാഭ്യാസം എന്നത് കൊണ്ട് ഉദ്ദേശിച്ചിരുന്ന നാട്ടിൽ, അങ്ങനെയല്ല വേണ്ടത് എന്ന് അദ്ദേഹം തൻ്റെ പുസ്തകത്തിൽ പറയുന്നു. സമഗ്രവിദ്യാഭ്യാസം ആണ് വേണ്ടത്. ബാലപരിചരണം എന്ന ലേഖനത്തിൽ കുട്ടികളെ മാതാപിതാക്കൾ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് വിശദീകരിക്കുന്നു. വിദ്യാഭ്യാസം നേടുക വഴി സ്ത്രീകൾ വളരെയധികം ആദരിക്കപ്പെടുമെന്നും അതിനാൽ അവർക്ക് വിദ്യാഭ്യാസം നൽകേണ്ടത് അവശ്യമാണെന്നും തുടർന്നുള്ള ലേഖനത്തിൽ പറയുന്നു. ആവിയന്ത്രത്തെക്കുറിച്ചുള്ളതാണ് അടുത്ത ലേഖനം.   ആരോഗ്യത്തെയും ആരോഗ്യ രക്ഷയെയും കുറിച്ചാണ് അടുത്തത്. ഇംഗ്ലണ്ടിലെ ആൽഫ്രഡ് രാജാവിനെക്കുറിച്ചുള്ള ഒരു ചെറിയ നാടകം, രണ്ടു യാചകന്മാരായ ചെറുക്കന്മാരുടെ കഥ എന്നിവയും ഈ പുസ്തകത്തിൽ ഉണ്ട്.

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: വിജ്ഞാനമഞ്ജരി
  • രചയിതാവ്: കേരളവർമ്മ വലിയകോയിത്തമ്പുരാൻ
  • പ്രസിദ്ധീകരണ വർഷം: 1932
  • താളുകളുടെ എണ്ണം: 96
  • അച്ചടി:
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *