1929 – ഹേമ

1929-ൽ പ്രസിദ്ധീകരിച്ച സി പി പരമേശ്വരൻ പിള്ള രചിച്ച ഹേമ എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

പത്തു വരികൾ ചേർന്ന കാവ്യരൂപമായാണ് ഹേമ രചിച്ചിട്ടുള്ളത്. ഹേമ, ശങ്കരൻ, രാമൻ എന്നീ മൂന്നു പേരുടെ ജീവിതമാണ് കവി പറയുന്നത്. ബാല്യകാല കൂട്ടുകാരായിരുന്നു മൂന്നുപേരും. വർഷങ്ങൾ കഴിയവെ രണ്ട് പേർക്കുള്ളിലും ഹേമയോടുള്ള അനുരാഗം വളർന്നു. ദാരിദ്ര്യവും കഷ്ടപ്പാടും നിറഞ്ഞ ജീവിതത്തിൽ നിന്ന് കരകയറുവാനും ഹേമയെ വിവാഹം കഴിക്കുവാനുമായി കഷ്ടപ്പെട്ട് കുറച്ച് പണവും വഞ്ചിയും ഒരു കൊച്ചുകൂരയും ശങ്കരൻ സ്വന്തമാക്കുന്നു. തൻ്റെ ഇഷ്ടം മനസിലൊളിപ്പിച്ച രാമന് ശങ്കരൻ ഹേമയെ വിവാഹം ചെയ്യുന്നത് ദുഃഖത്തോടെ കാണേണ്ടി വന്നു. തുടർന്ന് അവരുടെ ജീവിതത്തിലുണ്ടാവുന്ന സംഭവഗതികളാണ് ഈ കവിതയിൽ ഉള്ളത്.

കവിയെക്കുറിച്ചുള്ള മറ്റു വിവരങ്ങൾ, എഴുതിയിട്ടുള്ള കൃതികൾ എന്നിവയെക്കുറിച്ചൊന്നും പൊതു ഇടത്തിൽ ലഭ്യമല്ല

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: ഹേമ
  • രചയിതാവ്:  സി പി പരമേശ്വരൻ പിള്ള
  • പ്രസിദ്ധീകരണ വർഷം: 1929
  • താളുകളുടെ എണ്ണം: 66
  • അച്ചടി:
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *