1927ൽ സി.വി. താരപ്പൻ രചിച്ചു് പ്രസിദ്ധീകരിച്ച യഹോവയല്ലാതെ ദൈവം ആരുള്ളൂ? എന്ന ക്രൈസ്തവ ലഘുലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
ഗ്രന്ഥകർത്താവ് ജീവിച്ചിരുന്ന കാലഘട്ടത്തിൽ ഇ.എം. ചെറി എന്നയാൾ പ്രസിദ്ധീകരിച്ച യഹോവ ദൈവമാണോ? എന്ന പുസ്തകത്തിനു മറുപടിയായാണ് സി.വി. താരപ്പൻ യഹോവയല്ലാതെ ദൈവം ആരുള്ളൂ? എന്ന ഈ ലഘുലേഖ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 13 ചെറുഅദ്ധ്യായങ്ങളായി വിഭജിച്ചിരിക്കുന്ന ഈ ലഘുലേഖയിൽ ഇ.എം. ചെറി ഉന്നയിച്ച വിവിധ വിഷയങ്ങൾക്ക് സി.വി. താരപ്പൻ തെളിവു സഹിതം മറുപടി നൽകുന്നു.
താരപ്പൻ ഉപദേശി എന്നപേരിൽ അറിയപ്പെട്ട സി.വി. താരപ്പൻ 1886 ജനിച്ച് 1958-ൽ 72ആം വയസ്സിൽ മരിച്ചു. താരപ്പൻ ഉപദേശിയുടെ പല പുസ്തകങ്ങളും പബ്ലിഷ് ചെയ്തത് സഹപ്രവർത്തകനായിരുന്ന കെ.ഒ. ചേറു ആയിരുന്നു. കെ.ഒ. ചേറുവിൻ്റെ കൈവശമുണ്ടായിരുന്ന പുസ്തക ശേഖരങ്ങൾ നഷ്ടപ്പെട്ടു പോകാതെ സൂക്ഷിച്ച അദ്ദേഹത്തിൻ്റെ മകൻ കെ.സി. കൊച്ചു ഉക്രുവിന്റെ മകൻ ബിന്നി കെ.കെ.യാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യാൻ വേണ്ടി ഏല്പിച്ചത്. അതിനു വേണ്ട സൗകര്യങ്ങൾ ഒരുക്കി തന്നത് ഇപ്പോൾ ആസ്ട്രേലിയയിൽ സെറ്റിൽ ചെയ്തിരിക്കുന്ന കോട്ടയം സ്വദേശി വിപിൻ കുരിയൻ ആണ്. അവർക്കു നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)
- പേര്: യഹോവയല്ലാതെ ദൈവം ആരുള്ളൂ?
- രചയിതാവ്: സി.വി. താരപ്പൻ
- പ്രസിദ്ധീകരണ വർഷം: 1927 (ME 1102)
- താളുകളുടെ എണ്ണം: 34
- അച്ചടി: A.R.P. Press, Kunnamkulam
- സ്കാൻ ലഭ്യമായ ഇടം: കണ്ണി