1913 – ജൂൺ- സനാതന ധർമ്മം മാസിക – പുസ്തകം 3 ലക്കം 2

1913- ജൂൺ മാസത്തിൽ പ്രസിദ്ധീകരിച്ച സനാതന ധർമ്മം മാസികയുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

1913 - ജൂൺ- സനാതന ധർമ്മം മാസിക - പുസ്തകം 3 ലക്കം 2
1913 – ജൂൺ- സനാതന ധർമ്മം മാസിക – പുസ്തകം 3 ലക്കം 2

സനാതന ധർമ്മം മാസിക കേരളത്തിലെ സാമൂഹിക-നവോത്ഥാന ചരിത്രത്തിൽ വലിയ പ്രാധാന്യമുള്ള ഒരു പ്രസിദ്ധീകരണമാണ്.​ഇതിൻ്റെ ​സ്ഥാപകൻ ആഗമാനന്ദ സ്വാമികളാണ്. ഹൈന്ദവ ധർമ്മം, തത്വചിന്ത, ഭക്തി, സാമൂഹിക പരിഷ്കരണം എന്നിവയിലൂന്നിയ ലേഖനങ്ങളാണ് ഇതിൽ വന്നിരുന്നത്. ​ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ കേരളത്തിൽ നിലനിന്നിരുന്ന ജാതീയമായ അനാചാരങ്ങൾക്കെതിരെ ബോധവൽക്കരണം നടത്താനും, ആധ്യാത്മികതയെ സാധാരണക്കാരിലേക്ക് എത്തിക്കാനും ഈ മാസിക ശ്രമിച്ചു. ഗഹനമായ ദാർശനിക വിഷയങ്ങൾ ലളിതമായ മലയാളത്തിൽ അവതരിപ്പിക്കുക എന്ന ശൈലി ഈ മാസികയിലുടനീളം കാണാം.

അച്ചുത്ശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: സനാതന ധർമ്മം
  • അച്ചടി: West Cost Press,Calicut
  • താളുകളുടെ എണ്ണം: 44
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *