1931 – പ്രാചീനകേരളം – പി. എൻ. കുഞ്ഞൻ പിള്ള

1931ൽ പ്രസിദ്ധീകരിച്ച പി. എൻ. കുഞ്ഞൻ പിള്ള എഴുതിയ പ്രാചീന കേരളം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കേരളത്തിൻ്റെ പൂർവ്വകാലത്തെ പറ്റി പറഞ്ഞുവരാറുള്ള ഐതിഹ്യങ്ങളെ വലിയ രൂപവ്യത്യാസം കൂടാതെ പ്രകാശിപ്പിക്കുകയാണ് രചയിതാവ് ഈ കൃതിയിൽ. കേരളോല്പത്തി മുതലായ പുരാതന ഗ്രന്ഥങ്ങളെ പല ഭാഗങ്ങളിലും അനുകരിച്ചിട്ടുണ്ടെന്ന് ഗ്രന്ഥകർത്താവ് സാക്ഷ്യപ്പെടുത്തുന്നുണ്ട്. കേരളത്തിൻ്റെ ഉൽപ്പത്തി, ആദിമനിവാസികൾ, പ്രാചീന കേരള ചരിത്രത്തെ പറ്റിയുള്ള വിദേശീയ രേഖകൾ, ബ്രാഹ്മണരുടെ ആഗമനം, സാമൂഹ്യ ജീവിതം, ഭരണക്രമം, കേരളം ഭരിച്ച പെരുമാക്കന്മാരുടെ വിവരങ്ങൾ, നാടുകൾ, നാട്ടു രാജാക്കന്മാർ, ക്ഷേത്രങ്ങൾ തുടങ്ങി വിവിധ വിഷയങ്ങൾ പുസ്തകത്തിൽ പരാമർശിക്കപ്പെട്ടിരിക്കുന്നു.

ടോണി ആൻ്റണി മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

 1931 - പ്രാചീനകേരളം - പി. എൻ. കുഞ്ഞൻ പിള്ള
1931 – പ്രാചീനകേരളം – പി. എൻ. കുഞ്ഞൻ പിള്ള

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: പ്രാചീനകേരളം
  • രചന: പി. എൻ. കുഞ്ഞൻ പിള്ള
  • പ്രസിദ്ധീകരണ വർഷം: 1931
  • താളുകളുടെ എണ്ണം: 128
  • അച്ചടി: V. V. Press, Kollam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

 

 

Leave a Reply

Your email address will not be published. Required fields are marked *