Release notes

2,924 release notes

1957– ൽ പ്രസിദ്ധീകരിച്ച, ഫാദർ.ദേവസ്യ മണലിൽ രചിച്ച വിവാഹത്തിന് ഒരുക്കം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

വിവാഹമെന്ന പരിപാവനമായ കൂദാശ സ്വീകരിച്ച് കുടുംബജീവിതത്തിൽ പ്രവേശിക്കേണ്ട യുവജനങ്ങൾക്ക് വളരേ ഉപകാരപ്രദമായ ഒരു പ്രസിദ്ധീകരണമാണ് ഈ ചെറു പുസ്തകം. ജീവിതാവസ്ഥയുടെ തിരഞ്ഞെടുപ്പ്, വിവാഹമെന്ന കൂദാശയുടെ വിശദീകരണം, വിവാഹത്തേകുറിച്ചുള്ള വേദപുസ്തക വാക്യങ്ങൾ, വിവാഹത്തിനുള്ള ഒരുക്കം, വിവാഹക്രമം തുടങ്ങിയ അതിപ്രധാനങ്ങളായ വിഷയത്തേകുറിച്ച് പ്രതിപാദിച്ചിരിക്കുന്ന ഈ പുസ്തകം ഏറ്റവും കാലോചിതമായ ഒരു പ്രസിദ്ധീകരണമാണ് എന്നു നിസംശ്ശയം പറയാവുന്നതാണ്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1945 – ൽ പ്രസിദ്ധീകരിച്ച, പി. കൃഷ്ണൻ നായർ രചിച്ച ലീലാതിലകത്തിലെ അപപാഠങ്ങളും അബദ്ധങ്ങളും   എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മണിപ്രവാള ഭാഷയുടെ ലക്ഷണ ഗ്രന്ഥമായ ലീലാതിലകത്തെ അപഗ്രഥിച്ചുകൊണ്ടുള്ള പഠനമാണ് ലീലാതിലകത്തിലെ അപപാഠങ്ങളും അബദ്ധങ്ങളും . ലീലാതിലകത്തിലെ അവ്യക്തതകൾ ചൂണ്ടിക്കാണിക്കുന്ന ഒന്നാണിത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1948– ൽ പ്രസിദ്ധീകരിച്ച, അംബികദാസ് രചിച്ച പാലിയം ധർമ്മസമരം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പാലിയം സമരത്തിൽ പങ്കെടുത്ത സത്യാഗ്രഹികളെ അനുമോദിച്ചുകൊണ്ടുള്ള വിപ്ലവഗാനങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

.കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Through this post, we are releasing the digital scan of Travancore Almanac & Directory For 1937  published in the year 1936.

1936-Travancore Almanac & Directory For 1937

The Travancore Almanac & Directory for 1937 was published in 1936 by order of the Government of His Highness the Maharaja of Travancore and printed at the Government Press in Trivandrum. This official yearly reference book served as a comprehensive guide, combining a calendar of important dates, astronomical and astrological data, and extensive administrative, commercial, and civic information about daily life in Travancore during that period. It covered a wide range of topics, including detailed maps for travelers and officials, astronomical data and predictions, religious and cultural observances, governmental structure and administrative divisions, historical and contemporary rulers, names and addresses of officials, institutions, and businesses, lunar phases, and seasonal information. Preserved as a historical source, the almanac remains invaluable for researchers studying Travancore’s administration, economy, and society in the pre-independence era.

These documents are digitized as part of the Madras University Library digitization project.

1978 -ൽ പ്രസിദ്ധീകരിച്ച, ജെ.എം. ജ്ഞാനപ്രകാശം എഴുതിയ, ധ്യാനസോപാനം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

വർഷം മുഴുവൻ ഉപയോഗിക്കുവാൻ പറ്റിയ 366 പ്രതിദിന ധ്യാനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. സുവിശേഷ സന്ദേശത്തെ ഭാരതീയ ആത്മീയതയുമായി സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു സമീപനരീതിയാണ് ഗ്രന്ഥരചനയിൽ കൈകൊണ്ടിട്ടുള്ളത്. ഭാരതീയ അധ്യാത്മികതയുടെ മുഖ്യസ്രോതസ്സുകളായ ഹിന്ദു-ബുദ്ധ-ജൈനമതങ്ങളിൽ നിന്നും ദർശനങ്ങളിൽ നിന്നുമാണ് ഇതിലെ പ്രമേയങ്ങൾ തിരഞ്ഞെടുത്തിട്ടുള്ളത്. അർത്ഥത്തിലും ആകാരത്തിലും ഭാരതീയമായ ഒരു ക്രിസ്തീയ ധ്യാനപ്പുസ്തകമാണിത്. പ്രാർത്ഥനായോഗങ്ങൾ, സത്സംഗങ്ങൾ, ഭക്ഷണമേശ എന്നിവിടങ്ങളിലും പ്രയോജനപൂർവ്വം വായിക്കൻ പറ്റിയ വിധത്തിലാണ് ഇതിലെ പ്രമേയങ്ങളും, അവതരണവും സംവിധാനം ചെയ്തിട്ടുള്ളത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1959 – ൽ പ്രസിദ്ധീകരിച്ച, ഇളംകുളം പി.എൻ. കുഞ്ഞൻ പിള്ള രചിച്ച കോകസന്ദേശം  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സന്ദേശകാവ്യമായ കോകസന്ദേശത്തിന് ഇളംകുളം പി. എൻ. കുഞ്ഞൻ പിള്ള രചിച്ച വ്യാഖ്യാനമാണ് കോകസന്ദേശം സവ്യാഖ്യാനം. പതിനാലാം ശതകത്തിൽ രചിക്കപ്പെട്ടതായി കരുതപ്പെടുന്ന ഈ  മണിപ്രവാള സന്ദേശ കാവ്യം ചക്രവാകസന്ദേശം എന്ന പേരിലും  അറിയപ്പെടുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1958 – ൽ പ്രസിദ്ധീകരിച്ച, എൽ.ഏ. രവിവർമ്മ രചിച്ച ആരോഗ്യം  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ആരോഗ്യത്തിൻ്റെ പ്രാധാന്യം കുട്ടികൾക്ക് ബോധ്യപ്പെടുത്തിക്കൊടുക്കുന്നതിന്  വേണ്ടി രചിക്കപ്പെട്ട ഗ്രന്ഥമാണ് ആരോഗ്യം. സംവാദ രൂപത്തിലാണ് ഈ പുസ്തകം അവതരിപ്പിച്ചിരിക്കുന്നത്. ലളിതമായ ഭാഷയിൽ ആരോഗ്യത്തെ സംബന്ധിക്കുന്ന ഗൗരവമായ വിഷയങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1955 –ൽ പ്രസിദ്ധീകരിച്ച, കൊന്നയിൽ കൊച്ചുകുഞ്ഞു റൈട്ടർ രചിച്ച ക്രൈസ്‌തവവേദ ചരിതം മുപ്പത്തിനാല് വൃത്തം  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1955 - ക്രൈസ്‌തവവേദ ചരിതം മുപ്പത്തിനാല് വൃത്തം - കൊന്നയിൽ കൊച്ചുകുഞ്ഞു റൈട്ടർ

ആയിരത്തിഎണ്ണൂറുകളുടെ ആദ്യപാദത്തിൽ വേളൂർ കൊന്നയിൽ കുടുംബത്തിൽ ജീവിച്ചിരുന്ന സംസ്കൃത പണ്ഡിതനായ കൊന്നയിൽ മാണി അവർകളുടെ പുത്രനായിരുന്നു കൊച്ചുകുഞ്ഞ് റൈട്ടർ. അദ്ദേഹം രചിച്ച പ്രശസ്തമായ ഒരു ക്രൈസ്തവകൃതിയാണു് മുപ്പത്തിനാലുവൃത്തം. കുറെക്കാലം മുൻപു വരെ ക്രൈസ്തവ വിദ്യാർത്ഥികൾക്കും ഇതു മന:പാഠം ആയിരുന്നുവെങ്കിലും ഇന്നീ കൃതി പ്രായേണ വിസ്മൃതിയിൽ ആയിപ്പോയിരിക്കുന്നു.രാമായണ സംഗ്രഹമായ 24വൃത്തം, ഭാരത സംഗ്രഹമായ 34വൃത്തം തുടങ്ങിയ ഹൈന്ദവ കൃതികൾ വായിക്കുന്ന ഒരു ക്രിസ്ത്യാനിക്കു”, അവയെ അനുകരിച്ച് ഒരു “വേദപുസ്തക സംഗ്രഹകാവ്യം' ഉണ്ടാകുന്നതിനും സ്വാഭാവികമായി സംജാതമായ ഒരു താല്പര്യവും അതിനുവേണ്ടി വാസനയുള്ള ക്രൈസ്തവരുടെ ശ്രമവും പ്രേരണയും ശക്തമായതു മൂലവുമാണ് മുപ്പത്തിനാലുവൃത്തം ഉടലെടുത്തതെന്നുള്ളതിനു സംശയമില്ല. ഇവ രണ്ടിലും പ്രഥമവൃത്തം ഇന്ദുവദന തന്നെ. ഒന്നു രാമായണസംഗ്രഹമെങ്കിൽ, മറേറതു വേദചരിതസംഗ്രഹമെന്നേ വ്യത്യാസമുള്ളൂ. "വെണ്മതികലാഭരണൻ" തുടങ്ങിയവർ നന്മകൾ വരുത്തണമെന്നു ഹൈന്ദവകവി പ്രാർത്ഥിച്ചപ്പോൾ “വേദനിധിയായ പരനേശുമിശിഹാതാൻ, വേദനയകററണ” മെന്നു ക്രൈസ്തവകവിയും ഇതിൽ പ്രാർത്ഥിക്കുന്നു. ലളിതകോമളമായ ഒരു മണിപ്രവാളരീതിയാണ് ഈ കൃതിയിൽ കവി പൊതുവെ സ്വീകരിക്കുന്നതു്. എന്നാൽ പ്രസ്തുത കൃതിയുടെ കർത്താവിന് വിധിവൈപരീത്യം മൂലം കാവ്യം മുഴുമിക്കുന്നതിനു സാധിക്കാതെ പോയി-പതിനെട്ടു വൃത്തങ്ങൾ മാത്രമേ എഴുതിത്തീർത്തു പ്രസിദ്ധപ്പെടുത്തിയിട്ടുളളൂ എന്നത് കൈരളിക്കും വിശിഷ്യ, ക്രൈസ്തവർക്കും ഒരു തീരാ നഷ്ടം തന്നെയാണു്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1973 ൽ ആൽബർട്ട് നമ്പ്യാപ്പറമ്പിൽ സമ്പാദനം ചെയ്തു പ്രസിദ്ധീകരിച്ച ദർശനം - 1 എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പ്രതിഭാസ വിജ്ഞാനീയവും അസ്തിത്വ ചിന്തയും എന്ന വിഷയത്തിൽ പോൾ വർഗ്ഗീസ്, തോമസ് എ ഐക്കര, ഫ്രാൻസിസ് വി വിനീത്, ഡോ. നമ്പ്യാപ്പറമ്പിൽ, മാത്യു കാഞ്ഞിരത്തിങ്കൽ എന്നിവർ എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് ഈ കൃതി. കേരള ദാർശനിക സമിതിയുടെ ആഭിമുഖ്യത്തിൽ പുറത്തിറക്കിയതാണ് ഈ പുസ്തകം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1957 -ൽ പ്രസിദ്ധീകരിച്ച, ശ്രീ ഏ. റ്റി. മഞ്ഞക്കുന്നേൽ എഴുതിയ, വേലക്കാർ ചുരുക്കം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കത്തോലിക്ക തിരുസഭാ മണ്ഡലങ്ങളിൽ തീക്ഷ്ണതയുള്ള വേലക്കാരുടെ ആവശ്യമെന്താണെന്നും ഇന്നത്തെ സ്ത്ഥിതി എന്താണന്നും അതിനായി യോഗ്യതയുള്ളവരെ തിരഞ്ഞെടുക്കുന്നതിനുമായി രൂപപെട്ട വിവിധ സന്യാസ സഭകളേകുറിച്ച് ഈ പുസ്തകത്തിൽ വിവരിക്കുന്നു. ദൈവത്തിനു വേണ്ടി വേല ചെയ്യനുള്ള വേലക്കാർ ചുരുങ്ങി വരുന്ന കാലഘട്ടത്തിൽ അനേകമനേകം സന്യസിനി സന്യാസ സഭകൾ ഓരോരോ കാലഘട്ടങ്ങളിലായി സ്ത്ഥാപിതമായിട്ടുണ്ട്. ഓരോ സഭകളേയും കുറിച്ച് ചിത്രങ്ങൾ സഹിതം പ്രതിപാദിക്കുന്നു ഈ പുസ്തകത്തിൽ.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1950– ൽ പ്രസിദ്ധീകരിച്ച, എം.സി. നമ്പൂതിരിപ്പാട് രചിച്ച ശാസ്ത്രദൃഷ്ടിയിലൂടെ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ശാസ്ത്രദൃഷ്ടിയിലൂടെ - മലയാളത്തിലെ നല്ല പുസ്തകത്തിനുള്ള മദിരാശി ഗവണ്മെന്റിന്റെ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ലളിതമായ ഭാഷയിൽ സാധാരണക്കാ‌ർക്കു വേണ്ടി എഴുതിയ ശാസ്ത്ര ലേഖനം കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1975 - ൽ പ്രസിദ്ധീകരിച്ച, കെ.എസ്. ദാമോദരൻ നമ്പൂതിരിപ്പാട് രചിച്ച അങ്കഗണിത ബീജഗണിതം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കേന്ദ്രഗവണ്മെൻറിൻ്റെ ധനസഹായം ഉപയോഗപ്പെടുത്തിയുള്ള പുസ്തക പ്രസിദ്ധീകരണ പദ്ധതിയനുസരിച്ച് പുറത്തിറക്കിയ ഗ്രന്ഥമാണ്  അങ്കഗണിത ബീജഗണിതം ഭാഗം II. ഗണിതത്തിലെ പ്രാഥമിക ആശയങ്ങൾ സരളമായി പ്രതിപാദിക്കുന്ന ഈ പുസ്തകത്തിൽ പരിമേയ സംഖ്യകൾ, ബീജീയ വ്യംജകങ്ങൾ, രേഖീയസമീകരണം, ഘടകക്രിയ, ബഹുപദങ്ങൾ നിർദേശാങ്കങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തിയതായി കാണുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.