All release notes

Release note

1957 -ൽ പ്രസിദ്ധീകരിച്ച, ശ്രീ ഏ. റ്റി. മഞ്ഞക്കുന്നേൽ എഴുതിയ, വേലക്കാർ ചുരുക്കം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കത്തോലിക്ക തിരുസഭാ മണ്ഡലങ്ങളിൽ തീക്ഷ്ണതയുള്ള വേലക്കാരുടെ ആവശ്യമെന്താണെന്നും ഇന്നത്തെ സ്ത്ഥിതി എന്താണന്നും അതിനായി യോഗ്യതയുള്ളവരെ തിരഞ്ഞെടുക്കുന്നതിനുമായി രൂപപെട്ട വിവിധ സന്യാസ സഭകളേകുറിച്ച് ഈ പുസ്തകത്തിൽ വിവരിക്കുന്നു. ദൈവത്തിനു വേണ്ടി വേല ചെയ്യനുള്ള വേലക്കാർ ചുരുങ്ങി വരുന്ന കാലഘട്ടത്തിൽ അനേകമനേകം സന്യസിനി സന്യാസ സഭകൾ ഓരോരോ കാലഘട്ടങ്ങളിലായി സ്ത്ഥാപിതമായിട്ടുണ്ട്. ഓരോ സഭകളേയും കുറിച്ച് ചിത്രങ്ങൾ സഹിതം പ്രതിപാദിക്കുന്നു ഈ പുസ്തകത്തിൽ.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.