Release notes

2,924 release notes

1937 - ൽ പ്രസിദ്ധീകരിച്ച, ബാലകൃഷ്ണവാരിയർ എം.ആർ. രചിച്ച കേശഗ്രഹണം പ്രബന്ധം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മഹാഭാരതകഥയെ ആസ്പദമാക്കിയുള്ള ചമ്പൂകാവ്യമാണ് കേശഗ്രഹണം പ്രബന്ധം. ശ്രീരാമവർമ്മ ഗ്രന്ഥാവലിയിൽ 36-ാം നമ്പരായി   പ്രസിദ്ധപ്പെടുത്തിയ പുസ്തകമാണിത്. മഹാഭാരതത്തിലെ സഭാ പർവ്വത്തിലെ കഥയാണ് ഇതിൽ അടങ്ങിയിരിക്കുന്നത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1934 -ൽ പ്രസിദ്ധീകരിച്ച, പി. എസ്സ്. സുബ്ബരാമപട്ടർ രചിച്ച പുരാണകഥകൾ - രണ്ടാംഭാഗം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കുട്ടികൾക്കു വേണ്ടിയുള്ള പുരാണകഥകളാണ് ഈ പുസ്തകത്തിൽ ഉള്ളത്. ഇതിലുള്ള കഥകൾ മഹാഭാരതത്തിൽ നിന്നും സ്വീകരിച്ചതാണ്. പുരാണ കഥകളിൽ ഏതാനും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1979-ൽ പ്രസിദ്ധീകരിച്ച, എൻ. ഇ. ബാലറാം എഴുതിയ എന്താണ് ആധുനിക സാഹിത്യം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

മലയാള സാഹിത്യ പരിസരത്ത് ആധുനിക സാഹിത്യ പ്രസ്ഥാനങ്ങൾ ആരംഭിക്കുന്നത് 1970-കളിലാണ്.ഈ പുസ്തകത്തിൻ്റെ തുടക്കത്തിൽ എന്താണ് ആധുനികത എന്ന എം മുകുന്ദൻ്റെ പുസ്തകത്തിലുള്ള ചില പരാമർശങ്ങളെ വിമർശനാത്മകമായി സമീപിക്കുന്നു. ആധുനിക സാഹിത്യമെന്നത് തീർച്ചയായും സമകാലീന സാഹിത്യമല്ല. സാഹിത്യ സിദ്ധാന്തങ്ങളുടെ പശ്ചാത്തലത്തിൽ 'ആധുനികത' എന്ന ആശയത്തെയും ആധുനിക സിദ്ധാന്തങ്ങളെയും പരിചയപ്പെടുത്തുകയാണ് ഈ പുസ്തകത്തിൽ.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

1999-ൽ ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച,ഡി പി ഇ പിയും പുതിയ പാഠ്യ പദ്ധതിയും എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

1999 - ഡി പി ഇ പിയും പുതിയ പാഠ്യ പദ്ധതിയും - പി. ഗോവിന്ദപ്പിള്ള- സി. പി. നാരായണൻ

സിദ്ധാന്തത്തിലൂടെയും പ്രയോഗത്തിലൂടെയും മുന്നേറുന്നതാണ് വിദ്യാഭ്യാസശാസ്ത്രം. ആ നിലയ്ക്ക് അധ്യാപകരുടെ പ്രായോഗികാനുഭവത്തിൻ്റെ വെളിച്ചത്തിൽ പാഠപുസ്‌തകങ്ങളും പാഠ്യപദ്ധതിതന്നെയും പരിഷ്കരിക്കേണ്ടി വരും. പഴയ പാഠ്യപദ്ധതി വിദ്യാലയങ്ങളിൽ വൻപരാജയശതമാനവും ഒരു വിഭാഗം കുട്ടികളിൽ വളരെ താഴ്ന്ന നിലവാരവും ഉണ്ടാക്കിയിട്ടുണ്ട്. ഒന്നാം ക്ലാസിൽ ചേരുന്നവരിൽ ഏതാണ്ട് 40 ശതമാനം മാത്രം എസ് എസ് എൽ സി പരീക്ഷ പാസാവുകയും ബാക്കിയുള്ളവരൊന്നും അഭ്യസ്തവിദ്യ അർഹിക്കുന്നജോലിക്ക് യോഗ്യരല്ലാതായതും,തൊഴിലില്ലാത്തവരായി രജിസ്റ്റർ ചെയ്യുന്നതിൽ മഹാഭൂരിപക്ഷവും എസ് എസ് എൽ സി കോഴ്സ‌് പൂർത്തിയാക്കിവരായതും ഈ പശ്ചാത്തലത്തിലാണ്. കേരളീയരിൽ മഹാഭൂരിപക്ഷത്തിൻ്റെ തൊഴിൽയോഗ്യത വർധിക്കണമെങ്കിൽ, തൊഴിൽകിട്ടുന്നവരുടെ ഉൽപ്പാദനക്ഷമത വർധിക്കണമെങ്കിൽ, കേരളത്തിനു പുറത്ത് തൊഴിൽ ലഭിക്കാനുള്ള സാധ്യത കൂടണമെങ്കിൽ ഈ സ്ഥിതിവിശേഷംമാറണം. കുട്ടികളുടെ വിദ്യാഭ്യാസനിലവാരം ഉയരണം, ആത്മവിശ്വാസംവർധിക്കണം, അവരുടെ പൊതുവിജ്ഞാനനിലവാരം വർധിക്കണം, അതാണ് ഡി പി ഇ പി എന്ന പുതിയ പാഠ്യപദ്ധതിയുടെ ലക്ഷ്യം എന്ന് ലേഖകൻ പ്രസ്താവിക്കുന്നു.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

ബാംഗളൂർ ധർമ്മാരാം കോളേജ് പ്രസിദ്ധീകരിച്ച Liturgical Hymns - Malayalam and English എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

വിവിധ അവസരങ്ങളിൽ ആലപിക്കാവുന്ന മലയാളത്തിൽ എഴുതിയിട്ടുള്ള 451 ക്രിസ്തീയ ഭക്തിഗാനങ്ങളും, സങ്കീർത്തനങ്ങളും 161 ഇംഗ്ലീഷ് ഭാഷയിലെഴുതിയ ഭക്തിഗാനങ്ങളും ഉൾക്കൊള്ളുന്ന സമാഹാരമാണ് ഈ കൃതി.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1988-ൽ പ്രസിദ്ധീകരിച്ച, സി. എം. ഐ സഭയിലെ Fr.  T. A Antony  രചിച്ച ഇരുമുനവാൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സർവ്വജാതികളേയും അടിച്ചു തകർക്കാൻ വേണ്ടി അവിടുത്തെ വായിൽ നിന്നും മൂർച്ചയുള്ള വാൾ പുറപ്പെടുന്നു എന്ന വെളിപാടിൻ്റെ പുസ്തകത്തിൽ നിന്നുമുള്ള വരികളിൽ നിന്നും ഉയിർകൊണ്ട് പത്ത് തലക്കെട്ടുകളിലായി രചയിതാവിൻ്റെ സൃഷ്ട്ടിയിൽ പിറവി എടുത്തതാണു ഈ പുസ്തകം എന്നു പറയാം.

ക്രൈസ്തവ സ്നേഹത്തിൻ്റെ ഉറവിടം, സ്നേഹത്തിൻ്റെ പ്രമാണം, നല്ല ശമരായനായ ക്രിസ്തു, കാടത്തത്തിൽ നിന്നു് ദൈവീകതയിലേക്ക്, ക്രൈസ്തവ സ്നേഹത്തിൻ്റെ മൗലികത......എന്നിവയെക്കുറിച്ചെല്ലം പുസ്തകത്തിൽ പ്രതിപാദിക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1976 -ൽ പ്രസിദ്ധീകരിച്ച, ജെ.ടി. മേടയിൽ രചിച്ച  മുഖം തേടുന്ന മനുഷ്യൻ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഒരു പുതിയ അവതരണരീതിയിലൂടെ ഇരുപതാം നൂറ്റാണ്ടിൻ്റെ ചന്തകളിലും, ചിന്തകളിലും, കഥകളിലും, കവിതകളിലും മുറ്റി നിൽക്കുന്ന മനുഷ്യമുഖത്തെ അപഗ്രഥിക്കുകയാണ് ഈ കൃതിയിലൂടെ ഗ്രന്ഥകർത്താവ് ചെയ്യുന്നത്. മനുഷ്യജീവിതമെന്ന പ്രതിഭാസത്തെ അസ്തിത്വാത്മകമായി അവൻ്റെ ആന്തരികസത്തയിലേക്ക് ഉൾദർശനം നൽകുന്നു ഈ പുസ്തകം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1952 -ൽ പ്രസിദ്ധീകരിച്ച, ഐ.സി. ചാക്കോ രചിച്ച കത്തോലിക്കാ വിദ്യാഭ്യാസം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പനമ്പിള്ളി പദ്ധതിയെന്ന് അറിയപ്പെടുന്ന അധ്യാപകവേതനപദ്ധതിയെയും അതിനെതിരെ സഭ നടത്തിയ പ്രക്ഷോഭത്തെ കുറിച്ചും കർമ്മലകുസുമം, സത്യനാദം എന്നീ സഭാ പ്രസിദ്ധീകരണങ്ങൾ എഴുതിയ ലേഖനങ്ങളെ വിമർശനാത്മകമായി വിലയിരുത്തുകയാണ് ലേഖകൻ ഈ ലഘുലേഖയിൽ.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1924-ൽ യാക്കോബായ സുറിയാനി ക്രിസ്ത്യാനികൾക്കു വേണ്ടി രചിക്കപ്പെട്ട, യാക്കോബായ സുറിയാനി ക്രിസ്ത്യാനികളുടെ നമസ്ക്കാരക്രമം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കൊല്ലവർഷം 1099 (1924) ൽ യാക്കോബായ സുറിയാനി ക്രിസ്ത്യാനികൾക്കു വേണ്ടി അച്ചടിച്ച നമസ്കാരക്രമം (കുമ്പസാരക്രമം, വലിയ നോമ്പിൽ അനുഷ്ടിക്കേണ്ട പ്രാർത്ഥനകൾ, സന്ധ്യാനമസ്ക്കാരം, പാതിരാത്രിയിലെ നമസ്ക്കാരം തുടങ്ങി വിവിധനമസ്കാര പ്രാർത്ഥനകൾ അടങ്ങിയത്) ആണ് ഈ പുസ്തകത്തിൻ്റെ ആദ്യഭാഗത്ത്. തുടർന്നു് 1930ൽ അച്ചടിച്ച യാക്കോബായ സുറിയാനി ക്രിസ്ത്യാനികളുടെ കുർബ്ബാന ക്രമം എന്ന പുസ്തകവും ഇതിൻ്റെ ഭാഗമാക്കിയിരിക്കുന്നു. ഇതു രണ്ടും കൂടി ചേർത്താണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കുന്നംകുളത്തെ എ.ആർ.പി. പ്രസ്സ് ആണ് ഈ പുസ്തകത്തിൻ്റെ അച്ചടി നിർവ്വഹിച്ചിരിക്കുന്നത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1971-ൽ പ്രസിദ്ധീകരിച്ച, അശ്വഘോഷൻ എഴുതിയ ശ്രീ ബുദ്ധചരിതം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത് സി.പി. കേശവൻ വൈദ്യനാണ്‌ .

1971 - ശ്രീ ബുദ്ധചരിതം - അശ്വഘോഷൻ

ഭാരതീയസാഹിത്യത്തിലെ ശ്രദ്ധേയമായ ഒരു കലാസൃഷ്ടിയാണു് അശ്വഘോഷൻ്റെ 'ബുദ്ധചരിതം' എന്ന മഹാകാവ്യം.നേപ്പാളിലാണ് ബുദ്ധ ചരിതത്തിൻ്റെ ഉത്ഭവം.അതിൻ്റെ മൂലകൃതി ഇന്നു ലഭ്യമല്ല. ഈ കൃതി മൂല കൃതിയുടെ ഭാവം നഷ്ടപ്പെടാതെ, സംഗീത ഭംഗിയും, ഭാവ സമ്പുഷ്ടതയും നിലനിർത്തി മൂലകൃതിയിലെ അതെ വൃത്തം തന്നെ പരിഭാഷയിലും ഉപയോഗിച്ച്‌ കവിയുടെ ആശയത്തെ ഉപേഷിക്കാതെ, സ്വന്തം ആശയങ്ങളെ കൂട്ടി ചേർക്കുകയും ചൈയ്യാതെ മലയാളത്തിൽ പുനസൃഷ്ട്ടിച്ചിരിക്കുന്നു. ബുദ്ധൻ്റെ ജീവ ചരിത്രം, ജനനം മുതൽ ധ്യാനത്തിലൂടെ ബോധോദയം നേടുന്നതുവരെയുള്ള കാര്യങ്ങൾ,ധർമ്മ പ്രചാരം എന്നിവയെല്ലാം വളരെ മനോഹരങ്ങളായ ശ്ലോകങ്ങളിൽ കൂടി അവതരിപ്പിച്ചിരിക്കുന്നു ഈ കൃതിയിൽ.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

1963 -ൽ പ്രസിദ്ധീകരിച്ച, സ്വാമി ബോധേന്ദ്ര സരസ്വതി രചിച്ച ശ്രീരാമകർണ്ണാമൃതം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സ്വാമി ബോധേന്ദ്ര സരസ്വതി രചിച്ച കൃതിയാണ് ശ്രീരാമ കർണ്ണാമൃതം. 448 പദ്യങ്ങളാണ് ഈ സ്തോത്രഗ്രന്ഥത്തിൽ അടങ്ങിയിരിക്കുന്നത്. മംഗള ശ്ലോകത്തിൽ ആരംഭിക്കുന്ന ഈ കൃതി ലളിതമായ സംസ്കൃത പദങ്ങൾ കൊണ്ടാണ് രചിക്കപ്പെട്ടിരിക്കുന്നത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1958 ൽ പ്രസിദ്ധീകരിച്ച കെ. എം. പണിക്കർ രചിച്ച കല്യാണമൽ എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1958 - കല്യാണമൽ -കെ.എം. പണിക്കർ

പ്രശസ്ത ഇന്ത്യൻ നയതന്ത്രജ്ഞനും ചരിത്രകാരനും എഴുത്തുകാരനുമായ കെ. എം. പണിക്കർ 1937ൽ പ്രസിദ്ധീകരിച്ച ഒരു മലയാള ചരിത്ര നോവലാണ് കല്യാണമൽ. സാമൂഹികവും രാഷ്ട്രീയവുമായ മാറ്റങ്ങളുടെ പ്രമേയങ്ങൾ പലപ്പോഴും പര്യവേക്ഷണം ചെയ്ത ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ ഇന്ത്യൻ രചനയുടെ പശ്ചാത്തലത്തിൽ മലയാള സാഹിത്യത്തിന് ഇത് ശ്രദ്ധേയമായ സംഭാവനയായി കണക്കാക്കപ്പെടുന്നു. ആഗ്രാ നഗരത്തിലെ പ്രമാണിയായ രത്നവ്യാപാരിയും, അതിനാൽ തന്നെ അക്‌ബർ ചക്രവർത്തിയുടെ സദസ്സിലും അക്ബറുടെ റാണി യോധാബായിയുടെ മുന്നിലും പ്രവേശനം ഉണ്ടായിരുന്ന കല്യാണമൽൻ്റെ കഥയാണിത്. മുകൾ രാജവംശ ചരിത്രത്തെ ആസ്പദമാക്കി രചന നിർവഹിച്ചിട്ടുള്ളമനോഹരമായ നോവലാണിത്തിത്. കല്യാണമാലിൻ്റെ നിർദ്ദിഷ്ട ഇതിവൃത്ത വിശദാംശങ്ങൾ എളുപ്പത്തിൽ ലഭ്യമായ വിവരങ്ങളിൽ കുറവാണെങ്കിലും, രചയിതാവിൻ്റെ വിശാലമായ എഴുത്ത് ശൈലി പലപ്പോഴും ചരിത്രപരവും സാമൂഹികവുമായ വ്യാഖ്യാനങ്ങളുമായി വ്യക്തിപരമായ ആഖ്യാനങ്ങളെ ബന്ധിപ്പിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.