1952 -ൽ പ്രസിദ്ധീകരിച്ച, ഐ.സി. ചാക്കോ രചിച്ച കത്തോലിക്കാ വിദ്യാഭ്യാസം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
പനമ്പിള്ളി പദ്ധതിയെന്ന് അറിയപ്പെടുന്ന അധ്യാപകവേതനപദ്ധതിയെയും അതിനെതിരെ സഭ നടത്തിയ പ്രക്ഷോഭത്തെ കുറിച്ചും കർമ്മലകുസുമം, സത്യനാദം എന്നീ സഭാ പ്രസിദ്ധീകരണങ്ങൾ എഴുതിയ ലേഖനങ്ങളെ വിമർശനാത്മകമായി വിലയിരുത്തുകയാണ് ലേഖകൻ ഈ ലഘുലേഖയിൽ.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.