Release notes

2,924 release notes

1931-ൽ പ്രസിദ്ധീകരിച്ച, സി. കെ. രാമൻനമ്പ്യാർ, കെ. രാമൻനമ്പ്യാർ എന്നിവർ രചിച്ച ഭാരതംപ്രബന്ധം  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മഹാഭാരതം കാവ്യത്തിൻ്റെ ഭാഷാവ്യാഖ്യാനം ആണ് ഭാരതം പ്രബന്ധം. മഹാഭാരതം പൂർണമായി ഭാഷാവ്യാഖ്യാനത്തോടെ ഇതിൽ വിവരിക്കുന്നു.  ഈ ഭാഗത്ത് അടങ്ങിയിരിക്കുന്നത് പാഞ്ചാലീസ്വയംവരം(ഉത്തരഭാഗം), യുധിഷ്ഠിരാഭിഷേകം, സുന്ദോപസുന്ദോപാഖ്യാനം എന്നീ വിഷയങ്ങളാണ്. ഓരോ ശ്ലോകങ്ങളും  വിശദമായി വ്യാഖ്യാനിച്ചിരിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

സ്കാൻ ലഭ്യമായ ഇടം: കണ്ണി

1927-ൽ പ്രസിദ്ധീകരിച്ച, കുമാരനാശാൻ എഴുതിയ രണ്ടു ഖണ്ഡകൃതികൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1927-രണ്ടു ഖണ്ഡകൃതികൾ- എൻ. കുമാരനാശാൻ

കുമാരനാശാൻ്റെ വീണ പൂവ്, സിംഹപ്രസവം എന്നീ രണ്ടു ചെറു കൃതികൾ ആണ് രണ്ടു ഖണ്ഡകൃതികൾ എന്ന ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം.ഒരു പുഷ്പത്തിൻ്റെ വീഴ്ചയിലൂടെയും നാശത്തിലൂടെയും ജീവിതത്തിൻ്റെ ഭംഗിയും അനിത്യതയും തുറന്നു കാണിക്കുന്ന അപൂർവ കാവ്യ സ്ഷ്ടിയാണ് വീണപൂവ്. സിംഹ പ്രസവം എന്ന കവിതയിൽ ധൈര്യവും ആത്മവിശ്വാസവും നിറഞ്ഞ വ്യക്തിത്വത്തെ പ്രശംസിക്കുന്നു. സിംഹം പ്രസവിക്കുന്നത് ഒരു ചെറിയ കുഞ്ഞായാലും,അതും ഒരിക്കൽ സിംഹം തന്നെയാകുമെന്നു കവി പറയുന്നു. ഒരു വ്യക്തിയുടെ മൂല്യം തീരുമാനിക്കുന്നത് അവൻ്റെ പുറമെയുള്ള രൂപം കണ്ടല്ല മറിച്ചു അവൻ്റെ ഉള്ളിലുള്ള ഗുണങ്ങൾ കൊണ്ടാണ് എന്ന് കവി ചൂണ്ടിക്കാണിക്കുന്നു. ആശാൻ്റെ ഭാഷ സംവേദനാപൂർണവും, തീവ്രവുമാണ്. അനാവശ്യ അലങ്കാരങ്ങൾ ഒഴിവാക്കി വ്യക്തമായ സന്ദേശം സമൂഹത്തിനു നൽകുന്നു ആശാൻ കവിതകളിലൂടെ.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1948 - ൽ പ്രസിദ്ധീകരിച്ച, പി. കെ. ഗോവിന്ദപിള്ള രചിച്ച  സാഹിത്യചന്ദ്രിക - രണ്ടാംഭാഗം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സ്വാതന്ത്ര്യമിതാ വന്നു മുതൽ ക്ഷേത്രപ്രവേശനം വരെ വിവിധ വിഷയങ്ങളിലായി 15 ഓളം കവിതകൾ ഇതിലുണ്ട്. സ്വാതന്ത്ര്യമിതാ വന്നു എന്ന കവിത  ഇൻഡ്യക്ക് സ്വാതന്ത്ര്യം കിട്ടിയ അന്ന് രാത്രി എഴുതിയതാണ്. അന്നേ ദിവസം ഭയങ്കര കൊടുങ്കാറ്റും മഴയും നാട്ടിൽ ഉണ്ടായിരുന്നതായി ടിപ്പണിയിൽ രേഖപ്പെടുത്തിയിരിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

സ്കാൻ ലഭ്യമായ ഇടം: കണ്ണി

1931-ൽ പ്രസിദ്ധീകരിച്ച, ശേഖർ പൈങ്ങോട് രചിച്ച ചെറുമിയെ കൊല്ലിച്ച തമിര് എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ശേഖർ പൈങ്ങോട് രചിച്ച ചെറുകഥാ സമാഹാരമാണ് ചെറുമിയെ കൊല്ലിച്ച തമിര്. ആദ്യകാല ചെറുകഥകളുടെ ശൈലിയും ആഖ്യാനവും അടങ്ങിയ  ചെറുകഥകളാണ്  ഈ ഗ്രന്ഥത്തിൽ കാണപ്പെടുന്നത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1948 -ൽ പ്രസിദ്ധീകരിച്ച, പി.കെ. നാരായണ പിള്ള രചിച്ച ശ്രീ വാസുദേവസ്തവം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പഴയ മണിപ്രവാളത്തിലുണ്ടായ ഒരു സ്തോത്ര കാവ്യമാണ്‌ വാസുദേവസ്തവം. ശ്രീകൃഷ്ണൻ്റെ ശൈശവം മുതൽ കംസവധം വരെയുള്ള ഉപാഖ്യാനമാണ്‌ ഇതിലെ പ്രതിപാദ്യം. രഥോദ്ധത വൃത്തത്തിലുള്ള 98 ശ്ലോകങ്ങളാണ്‌ വാസുദേവസ്തവത്തിലുള്ളത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1947-ൽ പ്രസിദ്ധീകരിച്ച, പുനം നമ്പൂതിരി രചിച്ചതെന്നു കരുതുന്ന ഭാഷാരാമായണം ചമ്പു(ബാലകാണ്ഡം) എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പുനം നമ്പൂതിരി രചിച്ചതെന്നു കരുതുന്ന ഒരു ചമ്പു കൃതിയാണ് ഭാഷാരാമായണം ചമ്പു. ഭാഷാ ചമ്പുക്കളിൽ സാഹിത്യ ഗുണപൂർണത കൊണ്ടും വലിപ്പം കൊണ്ടും പ്രഥമസ്ഥാനത്തു നിൽക്കുന്ന കൃതിയാണിത്. രാവണോത്ഭവം, രാമാവതാരം, താടകാവധം തുടങ്ങി സ്വർഗാരോഹണം വരെയുള്ള ഇരുപത് പ്രബന്ധങ്ങളാണ് രാമായണം ചമ്പുവിലുള്ളത്. കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1945 -ൽ പ്രസിദ്ധീകരിച്ച, ഇടപ്പള്ളി കെ.എൻ. നാരായണപിള്ള രചിച്ച തമ്പിക്കുഞ്ഞ് എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മലയാളത്തിലെ ആദ്യകാല ബാലസാഹിത്യ കൃതികളിൽ  ഒന്നാണ് ഇടപ്പള്ളി കെ.എൻ. നാരായണപിള്ള രചിച്ച തമ്പിക്കുഞ്ഞ്. ബാലസാഹിത്യ വിഭാഗത്തിൽ ഉൾപ്പെടുന്ന ഈ ലഘുനോവലിൽ അഞ്ച് അദ്ധ്യായമാണ് ഉൾപ്പെടുന്നത് .  കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1911-ൽ പ്രസിദ്ധീകരിച്ച, പി. അനന്തൻ പിള്ള എഴുതിയ കുട്ടപ്പമേനോൻ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചിരുന്ന നോവലുകളെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുക വഴി മലയാളത്തിൽ വായന വളർത്തുകയും ചുരുങ്ങിയ വിലയ്ക്കു ഗദ്യപുസ്തകങ്ങൾ ലഭ്യമാക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെ ഭാരതീകഥാരത്നമാലാ എന്ന പരമ്പരയിൽ പ്രസിദ്ധീകരിച്ച ആദ്യത്തെ പുസ്തകമാണ് ഇത്. പതിനൊന്ന് അധ്യായങ്ങളാണ് കുട്ടപ്പമേനോൻ എന്ന ഈ നോവലിലുള്ളത്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1948 ൽ പ്രസിദ്ധീകരിച്ച ബൃഹത് സ്തോത്രരത്‌നാവലി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു  വെക്കുന്നത്.ഇത് വാഖ്യാനം ചെയ്തിരിക്കുന്നത് കെ. കുഞ്ഞുപ്പിള്ളപ്പണിക്കരാണ്.

1948 - ബൃഹത് സ്തോത്രരത്‌നാവലി

ഹിന്ദു ഭക്തിസാഹിത്യത്തിലെ സമ്പന്നമായ ഒരു സമാഹാരമാണ് ബൃഹത് സ്തോത്രരത്‌നാവലി. നാല്പതോളം സ്തോത്രങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. വിവിധങ്ങളായ ദേവി ദേവന്മാരുടെ അഷ്ടകങ്ങൾ,സ്തോത്രങ്ങൾ,ഭുജംഗങ്ങൾ എന്നിവ സവ്യാഖ്യാനം പ്രസിദ്ധീകരിച്ചിരിക്കുന്നു ഈ പുസ്തകത്തിൽ. ഇത് കൊല്ലത്തുള്ള വിജ്ഞാനപോഷിണി പ്രസ്സിലാണ് അച്ചടിച്ചിരിക്കുന്നത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1936 -ൽ പ്രസിദ്ധീകരിച്ച, ആർ. നാരായണ പിള്ള രചിച്ച സുഭാഷിതരത്നാവലി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സുഭാഷിത രത്നാവലി എന്ന പുസ്തകത്തിൽ സരസങ്ങളായ അനേകം ശ്ലോകങ്ങളാണ് അടങ്ങിയിരിക്കുന്നത്. ഇവ പല കാലങ്ങളിൽ പല പ്രദേശങ്ങളിൽ നിന്നായി ശേഖരിച്ചിട്ടുള്ളതാണ്. സംസ്കൃത ശ്ലോകസഞ്ചയങ്ങളുടെ ശൈലിയാണ് ഈ ഗ്രന്ഥം സ്വീകരിച്ചിരിക്കുന്നത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1980 – ൽ പ്രസിദ്ധീകരിച്ച, മലങ്കര കത്തോലിക്ക സഭാ ക്രമത്തിൽ,  രചിച്ച സന്യാസിനികളുടെ വ്രതവാഗ്ദാനം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഒരു സന്യാസിനി നവശിക്ഷ്യയായി തീരുന്നതിനു വേണ്ടിയുള്ള ശൂശ്രൂഷ, അതിനോടനുബന്ധിച്ച് നടത്തുന്ന പ്രാർത്ഥനകളും, ഗാനങ്ങളും,കൂടാതെ ആദ്യവ്രതം ചെയ്യുമ്പോൾ ഉള്ള സ്വീകരണ ശൂശ്രൂഷ ഇതൊക്കെയാണു് ഈ പുസ്തകത്തിലെ പ്രധാന ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1914– ൽ മാന്നാനത്തു നിന്നും പ്രസിദ്ധീകരിച്ച, സ്വർഗ്ഗവാതൽ  എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നിത്യരക്ഷ പ്രാപിക്കുന്നതിനു് പരിശുദ്ധകന്യകയുടെ നേരെയുള്ള ഭക്തി ഏറ്റവും ഫലസിദ്ധിയുള്ളതാണെന്നു് പറയുന്ന ഈ പുസ്തകത്തിൽ ദൈവമാതാവിൻ്റെ നേരെയുള്ള ഭക്തി, വിശുദ്ധ കുർബ്ബാന ഉൾക്കൊള്ളുന്നതിനുള്ള ഒരുക്കം,കുരിശിൻ്റെ വഴി അഥവ സ്ലീവാ പാഥ എന്നിവയും അടങ്ങിയിരിക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.