1975 - ൽ പ്രസിദ്ധീകരിച്ച, കെ.എസ്. ദാമോദരൻ നമ്പൂതിരിപ്പാട് രചിച്ച അങ്കഗണിത ബീജഗണിതം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
കേന്ദ്രഗവണ്മെൻറിൻ്റെ ധനസഹായം ഉപയോഗപ്പെടുത്തിയുള്ള പുസ്തക പ്രസിദ്ധീകരണ പദ്ധതിയനുസരിച്ച് പുറത്തിറക്കിയ ഗ്രന്ഥമാണ് അങ്കഗണിത ബീജഗണിതം ഭാഗം II. ഗണിതത്തിലെ പ്രാഥമിക ആശയങ്ങൾ സരളമായി പ്രതിപാദിക്കുന്ന ഈ പുസ്തകത്തിൽ പരിമേയ സംഖ്യകൾ, ബീജീയ വ്യംജകങ്ങൾ, രേഖീയസമീകരണം, ഘടകക്രിയ, ബഹുപദങ്ങൾ നിർദേശാങ്കങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തിയതായി കാണുന്നു.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.