All release notes

Release note

1959 – ൽ പ്രസിദ്ധീകരിച്ച, ഇളംകുളം പി.എൻ. കുഞ്ഞൻ പിള്ള രചിച്ച കോകസന്ദേശം  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സന്ദേശകാവ്യമായ കോകസന്ദേശത്തിന് ഇളംകുളം പി. എൻ. കുഞ്ഞൻ പിള്ള രചിച്ച വ്യാഖ്യാനമാണ് കോകസന്ദേശം സവ്യാഖ്യാനം. പതിനാലാം ശതകത്തിൽ രചിക്കപ്പെട്ടതായി കരുതപ്പെടുന്ന ഈ  മണിപ്രവാള സന്ദേശ കാവ്യം ചക്രവാകസന്ദേശം എന്ന പേരിലും  അറിയപ്പെടുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.