Release notes

2,924 release notes

1952 ൽ പ്രസിദ്ധീകരിച്ച, പി. ശങ്കരൻ നമ്പ്യാർ രചിച്ച ചാണക്യൻ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

രാഷ്ട്രമീമാംസയുടെ ആചാര്യനായി കണക്കാക്കപ്പെടുന്ന ചാണക്യൻ്റെ കഥയാണ് ഈ നോവലിൽ പറയുന്നത്. സങ്കീർണ്ണമായ കഥ ലളിതമായ ആഖ്യാന ശൈലിയിലൂടെ അവതരിപ്പിച്ചിരിക്കുന്നു.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1947 ൽ പ്രസിദ്ധീകരിച്ച, വി.സി. ചാക്കോ രചിച്ച ചില ഭരണഘടനകൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഇന്ത്യയ്ക്ക് അനുയോജ്യമായ ഒരു ഭരണഘടന രൂപീകരിക്കുന്നതിനു ‌വേണ്ടി കോൺസ്റ്റിറ്റുവെൻ്റ് അസംബ്ലി പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടത്. ഭരണഘടനാ നിർമ്മാണത്തെ കുറിച്ചുള്ള ശാസ്ത്രീയമായ പ്രതിപാദനമാണ് ഗ്രന്ഥകാരൻ ലക്ഷ്യമാക്കിയിരിക്കുന്നത്. രാഷ്ട്രമീമാംസയുടെ പ്രായോഗികവശത്തെക്കുറിച്ച് വിവരിക്കുന്ന ഈ ഗ്രന്ഥത്തിൽ ഗ്രേറ്റ് ബ്രിട്ടൻ, ഫ്രാൻസ്, അമേരിക്ക, റഷ്യ, ഇന്ത്യ എന്നീ അഞ്ചു രാജ്യങ്ങളിലെ ഭരണഘടനകളെപ്പറ്റി ചർച്ച ചെയ്തിരിക്കുന്നു.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1964 ൽ പ്രസിദ്ധീകരിച്ച, സി.ഐ. രാമൻ നായർ രചിച്ച ജയിച്ചു; പക്ഷേ തോറ്റു എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ലോകപ്രശസ്തമായ ആറ് ചെറുകഥകളുടെ സമാഹാരം. വിവർത്തകൻ കഥകളുടെ സൗന്ദര്യം ചോരാതെ തന്നെ മനോഹരമായി തർജ്ജിമ ചെയ്തിരിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1956 ൽ പ്രസിദ്ധീകരിച്ച, കിളിമാനൂർ ശ്രീരഞ്ജനൻ രചിച്ച ശബ്ദിക്കുന്ന കണ്ണുകൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കിളിമാനൂർ ശ്രീരഞ്ജനൻ രചിച്ച ചെറുകഥകളുടെ സമാഹാരമാണ് ഇത്. ലളിതമായ ആഖ്യാനശൈലി സ്വീകരിച്ചിരിക്കുന്ന ഏഴ് ചെറുകഥകളാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുന്നത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1974-ൽ പ്രസിദ്ധീകരിച്ച ഇൻഡ്യയുടെ ഭരണഘടന എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1974 - ഇൻഡ്യയുടെ ഭരണഘടന

ലോകത്തിലെ ഏറ്റവും ദീർഘവും, ജനാധിപത്യ മൂല്യങ്ങൾ അടിസ്ഥാനമാക്കിയിട്ടുള്ളതുമായ ലിഖിത ഭരണഘടനയാണ് ഇന്ത്യയ്ക്ക് ഉള്ളത്. ഇതിൻ്റെ ശിൽപി ബി.ആർ. അംബേദ്കറാണ്. ഭരണഘടനയുടെ ആമുഖം "നമ്മൾ, ഇന്ത്യയിലെ ജനങ്ങൾ..." എന്ന അടയാളവാക്യത്തിൽ ആരംഭിക്കുന്നു. ഭരണഘടനയുടെ ആത്മാവ് എന്നറിയപ്പെടുന്ന ആമുഖം ഇന്ത്യയെ പരമാധികാരമുള്ള, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക് ആയി പ്രഖ്യാപിക്കുന്നു. ഇന്ത്യയുടെ ഔദ്യോഗികഭാഷാ നിയമനിർമ്മാണ കമ്മീഷൻ്റെ അംഗീകാരത്തോടെ സർക്കാർ പുറത്തുവിട്ട ആദ്യ പതിപ്പുകളിലൊന്നാണിത്. മലയാള ഭാഷയിലേക്ക് വിവർത്തനം ചൈയ്തിരിക്കുന്ന ഈ പതിപ്പ്, കേന്ദ്ര സർക്കാരിൻ്റെ ഔദ്യോഗിക അംഗീകാരത്തോടെ കേരള നിയമനിർമ്മാണ കമ്മീഷനും ഭാഷാ നിർവ്വഹണ വകുപ്പും ചേർന്ന് തയ്യാറാക്കിയിരിക്കുന്നു. ഭരണഘടനയിൽ  നടന്ന  ഭേദഗതികൾക്ക് എല്ലാം പ്രത്യേക പ്രാധാന്യമാണുള്ളത്. വിവിധ ഭരണഘടനാ ഭേദഗതികൾ, ഭരണഘടനാ വ്യവസ്ഥകൾ, പട്ടികകൾ, ഭൂപരിഷ്കരണം എന്നിവയെല്ലം ഉൾപ്പെടുത്തിയിരിക്കുന്ന ഈ പതിപ്പിൽ മൗലികാവകാശങ്ങൾ, മൗലിക കർത്തവ്യങ്ങൾ, മാർഗ്ഗനിർദേശക തത്വങ്ങൾ, കേന്ദ്ര-സംസ്ഥാന ഘടന, രാഷ്ട്രത്തിൻ്റെ ഭാഗങ്ങൾ, അധികാര വിഭജനം, പ്രസിഡൻ്റ്, പ്രധാനമന്ത്രി, പാർലമെൻ്റ് എന്നിവയെല്ലാം വിശദീകരിച്ചിരിക്കുന്നു. ഇന്ത്യൻ ഭരണഘടന ഇന്ത്യയുടെ സാമൂഹ്യ, രാഷ്ട്രീയ, മതേതര, ജനാധിപത്യ മൂല്യങ്ങളുടെ അടിത്തറയാണ്.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

നീഗ്രോ - അമേരിക്കൻ ജീവിതത്തിൽ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

അമേരിക്കയിലെ ആഫ്രിക്കൻ വംശജനായ കറുത്തവർഗക്കാരുടെ  സാമൂഹിക, സാമ്പത്തിക, സാംസ്കാരിക, രാഷ്ട്രീയ ജീവിതം സൂചിപ്പിക്കുന്നതാണ്  ഈ പുസ്തകം.19-ആം നൂറ്റാണ്ടിന്റെയും 20-ആം നൂറ്റാണ്ടിന്റെയും ഭൂരിഭാഗം കാലത്ത്, “ജിം ക്രോ നിയമങ്ങൾ” വഴി കറുത്തവർക്കെതിരെ വിദ്യാഭ്യാസം, താമസം, വോട്ടവകാശം, തൊഴിൽ എന്നിവയിൽ കഠിനമായ വേർതിരിവ് നിലനിന്നു. മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ പോലുള്ള നേതാക്കളുടെ നേതൃത്വത്തിൽ സമത്വത്തിനായുള്ള ശക്തമായ പ്രസ്ഥാനങ്ങൾ നടന്നു. ഇതിലൂടെ നിയമപരമായ ഭേദഗതികളും സാമൂഹിക മുന്നേറ്റവും സാധ്യമായി. കവർ പേജ് കഴിഞ്ഞുള്ള ചില പേജുകൾ നഷ്ടപ്പെട്ടിട്ടുള്ളതിനാൽ ഗ്രന്ഥകർത്താവ്, പ്രസിദ്ധീകരണവർഷം, അച്ചടി തുടങ്ങിയ വിവരങ്ങൾ ലഭ്യമല്ല.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1955 ൽ പ്രസിദ്ധീകരിച്ച, പി.സി. കോരുത് രചിച്ച കടലിനുമപ്പുറം  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഇതൊരു ഐതിഹാസിക നോവൽ ആണ്. കുട്ടികൾക്ക് വായിച്ചു രസിക്കാൻ പറ്റുന്ന ലളിതമായ ഭാഷയിലാണ് ഇത് രചിച്ചിരിക്കുന്നത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1949 ൽ പ്രസിദ്ധീകരിച്ച, ബാണഭട്ടൻ രചിച്ച ശ്രീ ചണ്ഡീശതകം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സംസ്കൃത കവിയായ ബാണഭട്ടൻ രചിച്ച പരാശക്തി സ്തുതിയാണ് ശ്രീ ചണ്ഡീശതകം. കൃതിയുടെ പ്രാധാന്യം കണക്കിലെടുത്ത് വ്യാഖ്യാനം തയ്യാറാക്കിയിരിക്കുന്നത് ഏ. പരമേശ്വരശാസ്ത്രികളാണ്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1925 – ൽ കൊച്ചി മലയാളഭാഷാ പരിഷ്കരണ കമ്മിറ്റി പ്രസിദ്ധീകരിച്ച ചാണക്യസൂത്രം കിളിപ്പാട്ട് എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കിളിപ്പാട്ട് ശൈലിയിൽ രചിക്കപ്പെട്ട ചാണക്യ കഥയാണ് ചാണക്യസൂത്രം കിളിപ്പാട്ട്. കൃതിയുടെ രചയിതാവിനെക്കുറിച്ച് പല വാദങ്ങളും നിലനിൽക്കുന്നു. ലളിതമായ ഭാഷയിലുള്ള ലഘു വ്യാഖ്യാനത്തോടു കൂടിയാണ് ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1961 ൽ പ്രസിദ്ധീകരിച്ച, ശരച്ചന്ദ്ര ചാറ്റർജി രചിച്ച ഹരിലക്ഷ്മി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ബംഗാളി നോവലിസ്റ്റും ചെറുകഥാകൃത്തുമായ ശരച്ചന്ദ്ര ചാറ്റർജിയുടെ ചെറുകഥയാണ് ഈ പുസ്തകം. കാരൂർ നാരായണൻ ആണ് ഈ പുസ്തകം മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത്. സാമൂഹ്യയാദാർഥ്യങ്ങളുടെ നേർകാഴ്ചയാണ് ഈ കൃതിയിൽ കാണാൻ കഴിയുന്നത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതി നിന്നുള്ള സ്കാൻ ആണിത്.

1953 ൽ പ്രസിദ്ധീകരിച്ച, ജയദേവൻ രചിച്ച ഗീതഗോവിന്ദം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സംസ്കൃത കവിയായ ജയദേവൻ രചിച്ച കൃതിയാണ് ഗീതഗോവിന്ദം. അഷ്ടപദി എന്ന പേരിലും ഈ കൃതി അറിയപ്പെടുന്നു. സാധാരണ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടി ലളിതമായ ഭാഷയിൽ വ്യാഖ്യാനം ചെയ്തിരിക്കുന്നത്  കെ. വാസുദേവൻ മൂസ്സത് ആണ്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1950 ൽ പ്രസിദ്ധീകരിച്ച, ഡി. പത്മനാഭനുണ്ണി രചിച്ച സാഹിത്യരംഗം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മലയാള സാഹിത്യത്തെക്കുറിച്ചുള്ള ഗൗരവപൂർണ്ണമായ ലേഖനങ്ങളാണ് ഈ കൃതിയിൽ ഉൾക്കൊള്ളുന്നത്. മലയാള സാഹിത്യത്തിൻ്റെ പരിവർത്തനവും സാഹിത്യകാരന്മാരുടെ സംഭാവനകളും ഈ ലേഖനങ്ങളിൽ ചർച്ച ചെയ്യപ്പെടുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.