Release notes

2,924 release notes

1958 – ൽ പ്രസിദ്ധീകരിച്ച, വി.കെ. ശങ്കരൻ മുൻഷി എഴുതിയ തൃക്കരുവാ ദേവസ്വം ഒന്നാം ഭാഗം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കൊല്ലം താലൂക്കിൽ, തൃക്കരുവാ വില്ലേജിൻ്റെയും, പഞ്ചായത്തിൻ്റെയും അതിർത്തിയിൽപ്പെട്ട അതിപുരാതനമായ ഒരു ദേവസ്വമാണു തൃക്കരുവ ദേവസ്വം. കാമനാട്ടുകാർ എന്നും കുററിയഴികത്തുകാർ എന്നും വിവേചിച്ചു പറയുന്ന ഒരു കുടുബക്കാരുടെ വക പ്രൈവറ്റ് ദേവസ്വമാണിതു്. ഇതിനെ കുറ്റിയഴികം ദേവസ്വം എന്നുപറയാറുണ്ട്. "തൃക്കരുവ ദേവസ്വം ഒന്നാംഭാഗം" എന്ന ഈ പുസ്തകത്തിൽ ക്ഷേത്രഭരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ, തൃക്കരുവ ദേവസ്വത്തിൻ്റെ ചരിത്രപരമായ രേഖകൾ, ദേവസ്വത്തിൻ്റെ കീഴിൽ വരുന്ന ക്ഷേത്രങ്ങളുടെ വിവരങ്ങൾ,  നടത്തിവരാറുള്ള ഉത്സവങ്ങൾ, ദേവസ്വം സംബന്ധിച്ച് കാമനാട്ടുകാരും കുറ്റിയഴികത്തുകാരും തമ്മിൽ 1084-ാം മാണ്ടു തുടങ്ങിയ വ്യവഹാരങ്ങൾ, വ്യവഹാരത്തിൻ്റെ ജഡ്ജിമെൻ്റ് വിവർത്തനങ്ങൾ, എന്നിവയെല്ലാം വിശദമായി പ്രതിപാദിച്ചിരിക്കുന്നു .

കൊല്ലത്തു നിന്നുള്ള കണ്ണൻ ഷണ്മുഖം മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.

1948 ൽ പ്രസിദ്ധീകരിച്ച, എസ്.കെ.ആർ. കമ്മത്ത് രചിച്ച ജനകീയ സമരകഥകൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കേരളത്തിൽ നടന്ന ജനകീയ സമരങ്ങളാണ്  ഈ പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്നത്. കോൺഗ്രസ്സ് പാർട്ടിയുടെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും സമരങ്ങളെക്കുറിച്ച് ഈ കൃതിയിൽ വിവരിച്ചിട്ടുള്ളതായി കാണുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1947 ൽ പ്രസിദ്ധീകരിച്ച, തിരുവാർപ്പ് ബാലൻ രചിച്ച സോഷ്യലിസവും ജയപ്രകാശും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി നേതാവ് ശ്രീ ജയപ്രകാശിൻ്റെ ജീവചരിത്രസംക്ഷേപത്തോടുകൂടി സോഷ്യലിസ്റ്റ് സിദ്ധാന്തങ്ങളെക്കുറിച്ച് ഒരു പൊതു വിവരണം നൽകുകയാണ് ഈ കൃതി.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1946 ൽ പ്രസിദ്ധീകരിച്ച, എൻ.പി. ദാമോദരൻ രചിച്ച വിജ്ഞാനചുംബനം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമുക്ക് ചുറ്റിനും നടക്കുന്ന സംഭവങ്ങൾക്ക് ഒരു ശാസ്ത്രീയ വിശകലനം നൽകുന്ന ഗ്രന്ഥമാണ് ഇത്. ഗൗരവമേറിയ വിശദീകരണങ്ങൾ ലളിതമായ ശൈലിയിൽ അവതരിപ്പിച്ചിരിക്കുന്നു. ഇതിലുള്ള എല്ലാ ലേഖനങ്ങളും മാതൃഭൂമി ആഴ്ചപ്പതിപ്പിൽ രണ്ടാം  ലോകമഹായുദ്ധകാലത്ത് പ്രസിദ്ധീകരിയ്ക്കപ്പെട്ടവയാണ്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1944 ൽ പ്രസിദ്ധീകരിച്ച, കദംബൻ നമ്പൂതിരിപ്പാട് രചിച്ച വെണ്മണികൃതികൾ - രണ്ടാം ഭാഗം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

വെണ്മണി മഹൻ എന്നറിയപ്പെടുന്ന കദംബൻ നമ്പൂതിരിപ്പാടിൻ്റെ ശേഖരിക്കപ്പെട്ട രചനകളാണ് ഈ ഗ്രന്ഥത്തിൽ ഉൾക്കൊള്ളുന്നത്. അവ പ്രധാനമായും ഭാഷാനാടകങ്ങളും ഭാണങ്ങളുമാണ്. കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1978-ൽ പ്രസിദ്ധീകരിച്ച, സർഗ്ഗീസ് എഴുതിയ നേതാക്കന്മാരുടെ നേതാവ്  എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1978 - നേതാക്കന്മാരുടെ നേതാവ്

ക്രിസ്തുനാഥൻ്റെ ദിവ്യോപദേശങ്ങളേയും നേട്ടങ്ങളേയും പറ്റിയുള്ള സമഗ്രമായ ഒരു പഠനമാണ് ഈ സൽഗ്രന്ഥത്തിൻ്റെ ഉള്ളടക്കം. ക്രിസ്തുവിനെ നേതാക്കന്മാരുടെ നേതാവായി അദ്വീതീയ നേതാവായി ഈ ഗ്രന്ഥത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നു.കേവലം ഒരു കഥകഥനമല്ല ഗ്രന്ഥകാരൻ ഇവിടെ നടത്തിയിരിക്കുന്നത്. ക്രിസ്തുനാഥൻ്റെ ജീവിതത്തേയും പ്രബോധനങ്ങളേയും കുറിച്ചുള്ള ഒരു തത്വവിചാരം കൂടിയാണ് ഇത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1946ൽ  പ്രസിദ്ധീകരിച്ച Harriet Beecher Stowe രചിച്ച Uncle Toms Cabin എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1968 ൽ പ്രസിദ്ധീകരിച്ച, കെ.വി. മാനൻഗുരുക്കൾ  രചിച്ച ദിവാകരചിന്ത എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ചിന്താവിഷ്ടയായ സീതയുടെ ചുവടു പിടിച്ചുകൊണ്ട് എഴുതപ്പെട്ട ഒരു ഭാവകാവ്യമാണ് ദിവാകരചിന്ത. കുമാരനാശാൻ്റെ കഥാപാത്രങ്ങളായ നളിനീദിവാകരന്മാരാണ് ഈ കൃതിയിലും കേന്ദ്രകഥാപാത്രങ്ങൾ.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Through this post, we are releasing the digital scans of The Zamorins College Magazine - Volume - XVIII - Issue 02  published in the year 1946.

The 1946 edition of Zamorin’s college Magazine comprised both English and Malayalam Sections. The English section was edited by K. Damodaran Thampan and P. Gopalan Nayar. while the Malayalam section was edited by D. Rama Varier and V. T. Vasudeva Paniker. The Magazines featured a diverse collection of literary articles and essays, addressing a wide range of topics with social relevance.  Articles are contributed by various individuals, including faculty, alumni, and other members of the college community, reflecting the intellectual and cultural vibrancy of the institution.

These documents are digitized as part of the Madras University Library digitization project.

1967 - ൽ പ്രസിദ്ധീകരിച്ച, ഭാസൻ രചിച്ച ദൂതവാക്യം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സംസ്കൃത കവിയായ ഭാസൻ രചിച്ചത് എന്നു കരുതപ്പെടുന്ന ദൂതവാക്യം നാടകത്തിൻ്റെ ഗദ്യപരിഭാഷയാണിത്. മഹാഭാരതം ഉദ്യോഗപർവ്വത്തിലെ കഥാസന്ദർഭമാണ് ഈ കൃതിയിൽ സ്വീകരിച്ചിരിക്കുന്നത്. കൗരവസഭയിലേക്ക് പാണ്ഡവ ദൂതനായി കടന്നു ചെല്ലുന്ന ശ്രീകൃഷ്ണൻ്റെ വാക്കുകൾക്ക് ഉള്ള പ്രാധാന്യം മുൻനിർത്തിയാണ് ഈ കൃതിയ്ക്ക് ദൂതവാക്യം എന്ന പേരു നൽകിയിരിക്കുന്നത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1967-ൽ പ്രസിദ്ധീകരിച്ച, ലെനിൻ എഴുതിയ സംസ്കാരവും സാംസ്കാരിക വിപ്ലവവും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്സംസ്കാരവും സാംസ്കാരിക വിപ്ലവവും

റഷ്യൻ വിപ്ലവത്തിനു ശേഷമുള്ള കാലഘട്ടത്തിൽ, പുതിയ സമൂഹരചനയ്ക്ക് സംസ്കാരത്തിന്റെ പങ്ക് എന്താണ് എന്ന ചോദ്യത്തിന് മറുപടി നൽകുന്ന ലെനിന്റെ വിവിധ ലേഖനങ്ങളും പ്രസംഗങ്ങളും ചേർന്നതാണ് ഈ ഗ്രന്ഥം. സംസ്കാരം എന്നത് നിലനിൽക്കുന്ന സാമൂഹികഘടനകളോടും സാമൂഹികരീതികളോടും ഇടപെടുന്ന പ്രക്രിയയാണ്. വിപ്ലവം മാത്രമല്ല, സാമൂഹികഘടനകളിൽ മാറ്റങ്ങൾ വരുത്തുവാൻ സാംസ്കാരികോന്മുഖമായ ചില നീക്കങ്ങൾ അത്യന്താപേക്ഷിതമാകുന്നു. സംസ്കാരത്തെ വർഗ്ഗസമരത്തിന്റെ ഭാഗമായാണ് ലെനിൻ കാണുന്നത്.

1960–70 കാലഘട്ടത്തിൽ, ഇടതുപക്ഷ സാംസ്കാരിക സംഘടനകൾക്കും സാഹിത്യ–കലാപ്രസ്ഥാനങ്ങൾക്കും ഈ പുസ്തകം വലിയ സ്വാധീനം ചെലുത്തി. പുസ്തകം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത് പി. നാരായണൻ നായർ ആണ്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1953 – ൽ പ്രസിദ്ധീകരിച്ച, സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള എഴുതിയ എൻ്റെ നാടുകടത്തൽ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കെ. രാമകൃഷ്ണപ്പിള്ളയുടെ ആത്മകഥാപരമായ കൃതികളിൽ ഏറെ പ്രസിദ്ധമായ ഒന്നാണ് "എൻ്റെ നാടുകടത്തൽ". 1904-ൽ തിരുവിതാംകൂർ സർക്കാർ അദ്ദേഹത്തിനെതിരെ പുറപ്പെടുവിച്ച നാടുകടത്തൽ ഉത്തരവിന്റെ അനുഭവങ്ങളും പശ്ചാത്തലവും അവതരിപ്പിക്കുന്ന ആത്മകഥാസ്വഭാവമുള്ള രചനയാണ് ഇത്. കേരളത്തിലെ ആദ്യകാല രാഷ്ട്രീയ പത്രപ്രവർത്തകരിൽ ഒരാളായിരുന്ന കെ. രാമകൃഷ്ണപ്പിള്ളയുടെ ദേശീയവീക്ഷണത്തെയും ജനാധിപത്യബോധത്തെയും അനാവരണം ചെയ്യുകയും, കേരളത്തിലെ ദേശീയ പ്രസ്ഥാനം, രാഷ്ട്രീയ ചരിത്രം, സാമൂഹ്യ അവസ്ഥകൾ തുടങ്ങിയ വിവരങ്ങൾ മനസ്സിലാക്കാൻ സഹായിക്കുകയും ചെയ്യുന്ന കൃതിയാണിത്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.