Release notes

2,924 release notes

1921-ൽ പ്രസിദ്ധീകരിച്ച, പടയും പടക്കോപ്പും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്പടയും പടക്കോപ്പും

ദേശങ്ങൾ പിടിച്ചടക്കുന്നതിനായി മനുഷ്യർ യുദ്ധം ചെയ്യുന്നത് പണ്ടു മുതലേ ഉള്ള ഏർപ്പാടായിരുന്നു. ഇത്തരത്തിൽ യുദ്ധം ചെയ്യുന്നതിനായി രാജ്യങ്ങൾ വിവിധ തരത്തിൽ അവരവരുടെ സൈന്യങ്ങളെ നിർമ്മിക്കുകയും പോരടിക്കുകയും ചെയ്തു പോന്നു. സൈന്യവിഭാഗങ്ങളിൽ കാലാൾപ്പട, കുതിരപ്പട, പീരങ്കിപ്പട ഇങ്ങനെ വിവിധ മുന്നണികൾ ഉണ്ടായി. ഓരോ രാജ്യങ്ങൾക്കും അവരവരുടെതായ യുദ്ധതന്ത്രങ്ങൾ ഉണ്ടായിരുന്നു. ചാരവൃത്തിക്കായി അവർ ആളുകളെ നിയോഗിച്ചിരുന്നു. ഇങ്ങനെ പഴയകാലത്തെ പടയെക്കുറിച്ചും പടക്കോപ്പുകളെക്കുറിച്ചും വിശദമായി പ്രതിപാദിക്കുകയാണ് ഈ പുസ്തകത്തിൽ

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1946– ൽ പ്രസിദ്ധീകരിച്ച, Marryat എഴുതിയ Masterman Ready എന്ന   പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1954 – ൽ ശൂരനാട്ടു കുഞ്ഞൻപിള്ള പ്രസിദ്ധീകരിച്ച അലങ്കാരസംക്ഷേപം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഭാഷാ അലങ്കാരങ്ങളെക്കുറിച്ച് വിവരിക്കുന്ന  ഗ്രന്ഥമാണ് അലങ്കാരസംക്ഷേപം. ഈ കൃതിയുടെ രചയിതാവിനെക്കുറിച്ച് പല വാദങ്ങളും നിലനിൽക്കുന്നു. മഹാകവി ഉള്ളൂർ അലങ്കാരസംക്ഷേപം എന്ന പേരിൽ ഈ ഗ്രന്ഥത്തെ കേരളസാഹിത്യചരിത്രം ഒന്നാം വാല്യത്തിൽ ഉൾപ്പെടുത്തി പ്രതിപാദിച്ചിട്ടുണ്ട്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1942 – ൽ പ്രസിദ്ധീകരിച്ച, കുലശേഖരവർമൻ ചേരമാൻ പെരുമാൾ എഴുതിയ സുഭദ്രാധനഞ്ജയം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കൂടിയാട്ടത്തിനുപയോഗിച്ചുവരുന്ന നാടകങ്ങളിൽവെച്ച് ഏറ്റവും പ്രസിദ്ധമായതാണു സുഭദ്രാധനഞ്ജയം. മൂലകൃതിയിൽ നിന്നും കാര്യമായ വ്യതിചലനം വരുത്താത്ത രീതിയിലാണ് ഈ കൃതി തർജമ ചെയ്തിരിക്കുന്നത്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Through this post, we are releasing the digital scan of Census of India 1961-Vol. VII-Kerala-Part VI G-Village Survey Monographs Tribal Areas written by M. K. Devassy and published in the year 1966. 1966 - Census of India 1961-Vol. VII-Kerala-Part VI G-Village Survey Monographs Tribal Areas - M. K. Devassy

This monograph provides an in-depth study of tribal areas in Kerala as surveyed for the 1961 Census of India, authored by M. K. Devassy, the Superintendent of Census Operations for Kerala and the Union Territory of Laccadive, Minicoy, and Amindivi Islands. It provides a detailed survey of village life, socio-economic conditions, cultural practices, and demographic patterns among tribal communities. Such monographs were intended not only to record statistical data but also to document the distinctive features of marginalized groups, offering valuable insights into their ways of life during the mid-20th century. This text thus serves as both a historical and anthropological source, reflecting the government’s efforts to study and understand India’s diverse tribal populations. It was published by the Government of India in the year 1966, to document and analyze the living conditions, traditions, occupations, and local governance of tribal people in Kerala’s villages during the post-independence period.

These documents are digitized as part of the Madras University Library digitization project.

1953ൽ പ്രസിദ്ധീകരിച്ച, കെ.ടി. നഞ്ചപ്പ എഴുതിയ Mahaveer Chathrapathi Shivaji എന്ന ഹിന്ദി പാഠപുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

Director of Public Instruction, Mysore, Mysore Text Book Committee എന്നീ സ്ഥാപനങ്ങൾ 1952 - 53, 1957 - 58 അധ്യയന വർഷങ്ങളിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ഹിന്ദി പാഠപുസ്തകമായി അംഗീകരിച്ച പുസ്തകമാണിത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

Through this post we are releasing the scan of A Priest's Letters to a Niece   published in the year 1942.

This book is a very beautuful letter written by a priest for his three nieces. in this letter, he reminds them about the realities of life and how they should embrace them. he explains things both as an Uncle and at the same time as a priests.

Priests,  moreover,   have a fairly good knowledge of the vagaries of the human heart, drawn from theoretical study and from readings in the great book of LIFE. This priest he shares with the niece ,through this letter, the insights he has gained from his observations.

This document is digitized as part of the Dharmaram College Library digitization.

1972-ൽ പ്രസിദ്ധീകരിച്ച, ''ഇന്ദിരാതരംഗം'' കെട്ടുകഥയും വസ്തുതകളും എന്ന ലഘുലേഖയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്1972 - ''ഇന്ദിരാതരംഗം'' കെട്ടുകഥയും വസ്തുതകളും

ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത് നടന്ന ചില രാഷ്ട്രീയ സംഭവവികാസങ്ങളെ വിമർശനാത്മകമായി സമീപിക്കുകയാണ് ഈ ലഘുലേഖയിൽ. യഥാർത്ഥ സംഭവങ്ങളെക്കുറിച്ചുള്ള കെട്ടുകഥകളും അവയെക്കുറിച്ചുള്ള വസ്തുതാപരമായ വിവരങ്ങളും ഒരുമിപ്പിച്ചാണ് ലഘുലേഖ മുന്നോട്ടു പോകുന്നത്

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

2008-ൽ പ്രസിദ്ധീകരിച്ച  ഓർമ്മകൾ ഉണ്ടായിരിക്കണം - എ.വി.സ്മാരക ഗവ.ഹയർ സെക്കൻ്ററി സ്കൂൾ കരിവെള്ളൂർ- സുവർണ്ണ ജൂബിലി സ്മരണികയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

2008 - ഓർമ്മകൾ ഉണ്ടായിരിക്കണം - എ.വി.സ്മാരക ഗവ.ഹയർ സെക്കൻ്ററി സ്കൂൾ കരിവെള്ളൂർ- സുവർണ്ണ ജൂബിലി സ്മരണിക

സർക്കാർ വിദ്യാലയമായ കരിവെള്ളൂർ എ.വി. സ്‌മാരക ഗവൺമെൻ്റ് ഹയർസെക്കൻ്ററി സ്‌കൂളിൻ്റെ സുവർണ്ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് പുറത്തിറക്കിയ സ്‌മരണികയാണിത്. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, മറ്റു സാംസ്കാരിക രംഗത്തുള്ളവർ എന്നിവരുടെ ആശംസകൾ, അര നൂറ്റാണ്ടിൻ്റെ സ്കൂൾ ചരിത്രം, പഠനേതര പ്രവർത്തനങ്ങളിലെ നേട്ടങ്ങൾ, കരിവെള്ളൂരിൻ്റെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന ലേഖനങ്ങൾ, പൂർവ്വ വിദ്യാർത്ഥി സംഗമങ്ങളുടെചിത്രങ്ങൾ, വിദ്യാർത്ഥികളുടെയും, അധ്യാപകരുടെയും മനോഹരങ്ങളായ കുറിപ്പുകൾ എന്നിവയെല്ലാം ഉൾപ്പെടുത്തിയിരിക്കുന്നു ഈ സ്മരണികയിൽ.

പ്രശസ്ത പുസ്തകചരിത്രകാരനും സാഹിത്യനിരൂപകനുമായ പി.കെ. രാജശേഖരൻ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്

2001-ൽ പ്രസിദ്ധീകരിച്ച, ഡി.എം. പൊറ്റേക്കാട് സ്മരണികയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്2001- ഡി.എം. പൊറ്റേക്കാട് സ്മരണിക

സാഹിത്യകാരനും ചലച്ചിത്രസംവിധായകനുമായിരുന്ന ഡി.എം എന്ന പേരിൽ അറിയപ്പെട്ട ഡി.എം പൊറ്റേക്കാടിൻ്റെ മുപ്പതാം ചരമവാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ സ്മരണികയാണിത്. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ സജീവ പ്രവർത്തകനായിരുന്ന അദ്ദേഹം ദേശാഭിമാനി പത്രാധിപസമിതി അംഗം ആയി പ്രവർത്തിക്കവേ 1966-ൽ ചങ്ങമ്പുഴയുടെ 'രമണൻ' എന്ന കവിത ആസ്പദമാക്കി സിനിമാപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. 1967-ൽ റിലീസ് ചെയ്ത രമണൻ്റെ തിരക്കഥ, നിർമ്മാണം, സംവിധാനം 1971-ൽ ചങ്ങമ്പുഴയുടെ തന്നെ 'കളിത്തോഴി'യുടെ തിരക്കഥ, നിർമ്മാണം എന്നിവ ഡി.എം പൊറ്റേക്കാടിൻ്റെതായിരുന്നു

ഈ സ്മരണികയിൽ പ്രൊഫ. എം.എൻ വിജയൻ, വൈക്കം ചന്ദ്രശേഖരൻ നായർ, പവനൻ, സി.വി ശ്രീരാമൻ, പി. ഗോവിന്ദപ്പിള്ള തുടങ്ങി ഒട്ടധികം പേർ അദ്ദേഹത്തെ കുറിച്ചെഴുതുന്നു

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

1963 ൽ പ്രസിദ്ധീകരിച്ച, ചെറുശ്ശേരി മാധവമേനോൻ  രചിച്ച ഭക്തോപഹാരം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മഹാഭാരതകഥയെ അടിസ്ഥാനമാക്കി രചിച്ച അഞ്ച് കഥകളുടെ  സമാഹാരമാണ്  ഈ കൃതി. എല്ലാകഥകളും കഥാപ്രസംഗരൂപത്തിലാണ് ഇതിൽ അവതരിപ്പിച്ചിരിക്കുന്നത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1984 ൽ പ്രസിദ്ധീകരിച്ച വി. ബെനദീക്തോസ്  എന്ന  പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മതപഠനത്തെ അത്യധികം സ്നേഹിക്കുകയും, മതപ്രചാരണത്തിനായി , ദൈവസ്തുതിക്കായി- യത്നിക്കുകയും ചെയ്തിട്ടുള്ള ചുരുക്കം ചില വ്യക്തികളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട, വിശുദ്ധ ബെനദീക്തോസിനെകുറിച്ചുള്ളതാണ് ഈ പുസ്തകം. പന്ത്രണ്ട് അദ്ധ്യായങ്ങളിലായി, ജനനവും വിദ്യാഭ്യാസവും,കൂടാതെ സന്യാസജീവിതവും ഇതിൽ വിവരിച്ചിരിക്കുന്നു.വിശുദ്ധപദവിയിലേക്കു ഉയിർത്തപ്പെട്ട ബെനദീക്തോസിൻ്റെ കാശുരൂപത്തെകുറിച്ചും ഈ ചെറു ഗ്രന്ഥത്തിൽ സൂചിപ്പിക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.