1984 ൽ പ്രസിദ്ധീകരിച്ച വി. ബെനദീക്തോസ് എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
മതപഠനത്തെ അത്യധികം സ്നേഹിക്കുകയും, മതപ്രചാരണത്തിനായി , ദൈവസ്തുതിക്കായി- യത്നിക്കുകയും ചെയ്തിട്ടുള്ള ചുരുക്കം ചില വ്യക്തികളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട, വിശുദ്ധ ബെനദീക്തോസിനെകുറിച്ചുള്ളതാണ് ഈ പുസ്തകം. പന്ത്രണ്ട് അദ്ധ്യായങ്ങളിലായി, ജനനവും വിദ്യാഭ്യാസവും,കൂടാതെ സന്യാസജീവിതവും ഇതിൽ വിവരിച്ചിരിക്കുന്നു.വിശുദ്ധപദവിയിലേക്കു ഉയിർത്തപ്പെട്ട ബെനദീക്തോസിൻ്റെ കാശുരൂപത്തെകുറിച്ചും ഈ ചെറു ഗ്രന്ഥത്തിൽ സൂചിപ്പിക്കുന്നു.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.