Release notes

2,924 release notes

Through this post we are releasing the scan of Indian Philosophical Congress - Souvenir published by Gauhati University in the year 1977.

The contents of the Souvenir are Editorial, Reports by Secretary and Reception Committee and articles on different subjects written by eminent writers.

This document is digitized as part of the Dharmaram College Library digitization.

കൊളത്തേരി ശങ്കരമേനോൻ എഡിറ്റ് ചെയ്ത ,  1926-ൽ പ്രസിദ്ധീകരിച്ച ശ്രീമദ് ഭാഗവതം ഭാഷാ - വാള്യം 02 എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1926 - ശ്രീമദ് ഭാഗവതം ഭാഷാ - വാള്യം 02

ശ്രീമത് ഭാഗവതം ഭാഷ -  (ദശമം)  എന്നത് ഭാഗവതത്തിൻ്റെ ഒരു പ്രധാന മലയാള വിവർത്തനമാണ്. ഇത് ശ്രീമൂലം മലയാളം പരമ്പര പദ്ധതിയുടെ ഭാഗമാണ്. പ്രധാനപ്പെട്ട ഹിന്ദു ക്ലാസിക്കുകളും പുരാണങ്ങളും  മലയാള ഗദ്യത്തിലും പദ്യത്തിലും എളുപ്പത്തിൽ ലഭ്യമാകുന്ന രീതിയിൽ പ്രസിദ്ധീകരിക്കുന്നതിനായി രാജകീയ നേതൃത്വത്തിൽ ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ ആരംഭിച്ച ഒരു സംരംഭമായിരുന്നു ഈ പരമ്പര. ശീർഷകത്തിലെ "ഭാഷാ" ഇത് പ്രാദേശിക ഭാഷയിലെ ഒരു വിവർത്തനമോ വ്യാഖ്യാനമോ ആണെന്ന് സൂചിപ്പിക്കുന്നു. മൂല സംസ്കൃതത്തിലെ അദ്ധ്യായങ്ങളിലെ കഥാഭാഗങ്ങൾ സംക്ഷേപിച്ചാണ് ഈ രണ്ടാം വാള്യം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രധാനമായും 56 അദ്ധ്യായങ്ങൾ ഈ പുസ്തകത്തിൽ കാണുവാൻ സാധിക്കുന്നു. കോട്ടയം കുടമാളൂർ ചെമ്പകശ്ശേരിമഠത്തിൽ ബ്രഹ്മശ്രീ നാരായൺ മിത്രൻ നമ്പൂതിരിയുടെ കൈവശം ഉണ്ടായിരുന്ന താളിയോലഗ്രന്ഥമാണ് ഈ പുസ്തകത്തിൻ്റെ പ്രകാശനത്തിന് ആധാരമായിട്ടുള്ള ഗ്രന്ഥം. കേരളത്തിലെ പ്രാദേശിക മത സാഹിത്യത്തിലെ ഒരു നാഴികക്കല്ലാണ് ഈ കൃതി.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1958 ൽ പ്രസിദ്ധീകരിച്ച, കെ. ദാമോദരൻ  രചിച്ച ധനശാസ്ത്രത്തിൻ്റെ അടിസ്ഥാനതത്വങ്ങൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ധനശാസ്ത്രത്തിൻ്റെ അടിസ്ഥാനതത്വങ്ങൾ വിശദീകരിക്കുന്ന ഒരു ഗ്രന്ഥമാണിത്. ധനശാസ്ത്രത്തിൻ്റെചരിത്രവും ഉപയോഗവും സൈദ്ധാന്തികമായ വ്യഖ്യാനവും ഇതിൽ ഉൾപ്പെടുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Through this post, we are releasing the digital scan of 1938 - Proceedings Of The Travancore Sri Chitra State Council Official Report Second Council Third Session Volume XII (No. I to VIII) published in the year 1938.

1938 - Proceedings Of The Travancore Sri Chitra State Council Official Report Second Council Third Session Volume XII (No. I to VIII)

The Proceedings of the Travancore Sri Chitra State Council (Official Report), dated 23rd July 1938 (8th Karkatakam 1113), documents the discussions and official records of the Second Council during its Third Session. This particular volume (Vol. XII – No. I to VIII) primarily focuses on financial matters concerning the state of Travancore. The report opens with the Financial Secretary’s speech introducing the budget for the year 1114 (1939) in the Malayalam Era, highlighting revenue expectations, expenditure plans, and priorities for administrative and developmental needs. Following this, the Dewan of Travancore presented a comprehensive statement, elaborating on the fiscal policy, governance challenges, and the council’s economic vision. The document not only reflects the financial planning and priorities of the Travancore state during the late 1930s but also provides valuable insights into the functioning of the legislative council under Sri Chitra Thirunal’s reign. It serves as a crucial historical source for understanding the socio-economic conditions, political structures, and administrative mechanisms of princely Travancore.

These documents are digitized as part of the Madras University Library digitization project.

Through this post we are releasing the scan of Rosary Palms  published in the year 1998.

The Rosary is an ancient and powerful prayer to Mother Mary, the Mother Of God. The Rosary Psalms are a meditation for the Rosary based onthe Psalms.

The Joyful Mysteries, The Sorrowful mysteries, The Glorious mysteries and Rosary Prayers. These are the main contents of this small book.

This document is digitized as part of the Dharmaram College Library digitization.

Through this post, we are releasing the digital scan of Kerala Assembly of Religious Brothers - Directory published in the year 1984 by Kerala Assembly of Religious Brothers Secretariate.

The first All Kerala Convention of the Religious Brothers in 1978 opened the way for the formation of the Kerala Assembly of Religious Brothers. Scattered in various congregations the brothers had no opportunity to know each other and to pool their resources for the development of the church. This Directory has been published as a medium for mutual understanding and unity of the Brothers. The updated addresses of all the Religious Brothers are listed in this Directory.

This document is digitized as part of the Dharmaram College Library digitization.

1984-ൽ പ്രസിദ്ധീകരിച്ച കേരള ദേവസ്വം ഭരണ പരിഷ്ക്കാര കമ്മീഷൻ റിപ്പോർട്ട് എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ദേവസ്വം ഭരണവുമായി ബന്ധപ്പെട്ട വിഷയങ്ങളെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിനായി കെ.പി. ശങ്കരൻ നായർ ഏകാംഗ കമ്മീഷനെ 1983 ജനുവരിയിൽ സർക്കാർ നിയമിക്കുകയുണ്ടായി. തിരുവിതാംകൂർ, കൊച്ചി, മലബാർ പ്രദേശങ്ങളിലുളള ക്ഷേത്രങ്ങളുടെയും, ഹിന്ദുമത-ധർമ്മസ്ഥാപനങ്ങളുടെയും ഭരണത്തിന് ഉണ്ടാക്കേണ്ട ഏകീകൃത നിയമത്തിൻ്റെ കരട് രൂപം എന്തായിരിക്കണമെന്ന് ശുപാർശ ചെയ്യുന്നതോടൊപ്പം, ദേവസ്വങ്ങളുടെ ഭരണത്തിന് കാലോചിതമായി വരുത്തേണ്ട പരിഷ്ക്കാരങ്ങളെപ്പറ്റിയും, അന്വേഷണം നടത്തി ശുപാർശകൾ സമർപ്പിക്കാനാണ് കമ്മീഷനെ ചുമതലപ്പെടുത്തിയിരുന്നത്.

കേരളത്തിലെ ക്ഷേത്രങ്ങൾ, ദേവസ്വം ഭരണപ്രവർത്തനങ്ങൾ, ഉൽസവങ്ങൾ, ക്ഷേത്ര കലകൾ.. ഇങ്ങനെ വിവിധ വിഭാഗങ്ങളുടെ വിശദമായ വിവരണങ്ങളും കമ്മീഷൻ്റെ പ്രധാന പ്രവർത്തനങ്ങൾ, ശുപാർശകൾ എന്നിവയെല്ലാം ഈ റിപ്പോർട്ടിലുൾപ്പെടുത്തിയിരിക്കുന്നു

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

Through this post we are releasing the scan of Ernakulam Maharaja's College Magazine Vol- XIII - Issue - 04 published in the year 1931.

Ernakulam Maharaja's College traces its roots back to a school founded in the mid-19th century which over time evolved in structure and status toward a college. The college as such was formally established by around 1875. Over the years, it has grown both in academic profile and infrastructure; most recently, it marked a 150th anniversary of its inception. It is a government college, currently functioning with autonomous status. It is one of the oldest and most prestigious colleges in the state of Kerala, with a long tradition of academic excellence, cultural contributions, and alumni influence.

The articles covered different topics like Studies on Kingship (the era of absolute Monarchhy 16th to 19th Century), Editors Note, Research work on Githa, College Notes, Details about different academic committees, Result of University Examinations March 1931, Book reviews, Report on the Economic Survey conducted at the Ernakulam Village, Literary Articles like poetry, drama, literary essays in different topica written in Malayalam under the topic Sahithya Sopanam.

These documents are digitized as part of the Madras University Library digitization project.

1987-ൽ പുരോഗമനകലാസാഹിത്യ സംഘം കണ്ണൂർ ജില്ലാ കമ്മറ്റി പ്രസിദ്ധീകരിച്ച, സാംസ്കാരിക പ്രവർത്തന പുസ്തകം എന്ന ലഘുലേഖയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കേരളത്തിലെ ഏറ്റവും വലുതും ജനകീയവുമായ സാംസ്കാരികപ്രസ്ഥാനമായ പുരോഗമന കലാസാഹിത്യ സംഘത്തിൻ്റെ പുതിയ പ്രവർത്തകരെ സംഘടനയുമായി പരിചയപ്പെടുത്തുക, പ്രവർത്തനങ്ങൾക്ക് സഹായകരമായ ചില സാമഗ്രികൾ പ്രദാനം ചെയ്യുക, അവയുടെ സാംസ്കാരിക നിലപാട് വ്യക്തമാക്കുക എന്നീ ഉദ്ദേശങ്ങളോടെ പ്രസിദ്ധീകരിക്കപ്പെട്ട ലഘുലേഖയാണിത്. മൂന്നു ഭാഗങ്ങളുള്ള പുസ്തകത്തിലെ ആദ്യ ഭാഗം 1987 ജനുവരിയിൽ നടന്ന സംഘത്തിൻ്റെ സംസ്ഥാന സമ്മേളനത്തിൻ്റെ പ്രഖ്യാപനവും, ലക്ഷ്യപ്രഖ്യാപനരേഖയും, നയരേഖയും ഉൾപ്പെടുന്നു. രണ്ടാം ഭാഗത്തിൽ ലോക തൊഴിലാളിവർഗ്ഗ ഗാനമായ സാർവ്വദേശീയ ഗാനം ഉൾപ്പടെയുള്ള ആറു ഗാനങ്ങളാണ് ഉള്ളത്. മുൻ പ്രവർത്തനങ്ങളിൽ ഉപയോഗിക്കപ്പെട്ട മുദ്രാവാക്യങ്ങളും, മുദ്രാവാക്യങ്ങളായി ഉപയോഗിക്കപ്പെട്ട കാവ്യശകലങ്ങളും ആണ് മൂന്നാ ഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

1957 ൽ പ്രസിദ്ധീകരിച്ച, എൻ. ബാലകൃഷ്ണൻ നായർ രചിച്ച രാജാ രവിവർമ്മ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

രാജാ രവിവർമ്മയുടെ ജീവചരിത്രം വിദ്യാർഥികൾക്ക് അനുയോജ്യമായ രീതിയിൽ അവതരിപ്പിച്ചിരിക്കുകയാണ് ഈ ഗ്രന്ഥത്തിൽ. 1953 ൽ  പ്രസിദ്ധപ്പെടുത്തിയ മൂലകൃതിയിൽ ഏതാനും മാറ്റങ്ങൾ വരുത്തിയാണ് ഈ കൃതി തയ്യാറാക്കിയിരിക്കുന്നത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1958 ൽ പ്രസിദ്ധീകരിച്ച, ടി.എൻ. കൃഷ്ണപിള്ള രചിച്ച കനൽക്കട്ടകൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കൗമുദി വാരികയിൽ പ്രസിദ്ധീകരിക്കപ്പെട്ട നോവലൈറ്റ് ആണ് കനൽക്കട്ടകൾ. ലളിതമായ രചനാശൈലി പിന്തുടരുന്ന ഈ കൃതി  ജനപ്രിയ സാഹിത്യ വിഭാഗത്തിൽ ഉൾപ്പെടുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1956 ൽ പ്രസിദ്ധീകരിച്ച, ത്രിവിക്രമൻ രചിച്ച സ്നേഹോപഹാരം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ത്രിവിക്രമൻ എഴുതിയ ചെറുകഥാസമാഹാരമാണ് സ്നേഹോപഹാരം. സാമൂഹത്തിലെ വ്യത്യസ്തതലങ്ങളിലുള്ള ജനങ്ങളുടെ ജീവിതനേർകാഴ്ചകൾ ആണ് ഈ കഥകളിലൂടെ കഥാകൃത്ത് പറയാൻ ശ്രമിയ്ക്കുന്നത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.