Release notes

2,924 release notes

Permalink

1965 ൽ കൊട്ടാരക്കര, മധു, അടൂർ ഭാസി, മുതുകുളം, കമലാദേവി, നിർമ്മല, അടൂർ ഭവാനി, ഫിലോമിന എന്നിവർ അഭിനയിച്ച, ജെ. ഡി. തോട്ടാൻ സംവിധാനം ചെയ്ത കല്യാണഫോട്ടോ എന്ന സിനിമയുടെ കഥാ സാരവും പാട്ടുകളും ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച സിനിമാ പാട്ടു പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പ്രശസ്ത പുസ്തകചരിത്രകാരനും സാഹിത്യനിരൂപകനുമായ പി.കെ. രാജശേഖരൻ ആണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

നമ്മുടെ പഴയസിനിമാ പാട്ടുപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമീകവിവരത്തിന് ഈ പോസ്റ്റ് കാണുക.

Permalink

2005 ജൂൺ മാസത്തിൽ ഇറങ്ങിയ ഭാഷാ സാഹിതി മാസികയിൽ പ്രസിദ്ധീകരിച്ച സ്കറിയ സക്കറിയയുടെ 1996 ൽ നടത്തിയ ഗവേഷണത്തിലെ 'അപ്പുറത'യും 'ഇപ്പുറ'തയും - സെമിനാർ പ്രഭാഷണം - രണ്ടിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

Permalink

1989 ഫെബ്രുവരി മാസത്തിൽ ഇറങ്ങിയ ജീവധാര മാസികയിൽ  സ്കറിയ സക്കറിയ രചിച്ച സാഹിത്യത്തിലെ നോക്കുകുത്തികൾ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

Permalink

കെ. സി. കേശവ പിള്ള രചിച്ച ഈ കൃതി തമിഴിൽ നിന്നും സംസ്കൃതത്തിൽ നിന്നുമുള്ള ശ്ലോകങ്ങളുടെ മലയാളം തർജ്ജമയാണ്. 1901 ൽ ആദ്യ പതിപ്പായി അച്ചടിച്ച സുഭാഷിതരത്നാകരം എന്ന സുഭാഷിത ശ്ലോകങ്ങളുടെ സമാഹാരമായ ഈ പുസ്തക ത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. തിരുവിതാംകൂർ സർക്കാർ ഈ പുസ്തകത്തെ പാഠ പുസ്തകമായി സ്വീകരിച്ചിരുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

1964 ൽ ഷീലാ ദേവി, അടൂർ ഭാസി, ടി.കെ. ബാലചന്ദ്രൻ, മുതുകുളം, കവിയൂർ പൊന്നമ്മ, അടൂർ പങ്കജം, ബഹദൂർ എന്നിവർ അഭിനയിച്ച, എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത ഭൎത്താവു് എന്ന സിനിമയുടെ കഥാ സാരവും പാട്ടുകളും ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച സിനിമാ പാട്ടു പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പ്രശസ്ത പുസ്തകചരിത്രകാരനും സാഹിത്യനിരൂപകനുമായ പി.കെ. രാജശേഖരൻ ആണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

നമ്മുടെ പഴയസിനിമാ പാട്ടുപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമീകവിവരത്തിന് ഈ പോസ്റ്റ് കാണുക.

Permalink

ഡി.സി. ബുക്സ് 1986ൽ പ്രസിദ്ധീകരിച്ച 1985-ലെ തിരഞ്ഞെടുത്ത കഥകൾ എന്ന പുസ്തകത്തിനായി അതിൽ ഉൾപ്പെടുത്തിയ കഥകളെ പറ്റി സ്കറിയ സക്കറിയ എഴുതിയ വല്ലായ്മയുടെ കഥകൾ എന്ന പഠനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

പുസ്തകത്തിൽ ഉൾപ്പെടുത്തിയ പ്രമുഖ മലയാള കഥാകൃത്തുക്കളുടെ 15 കഥകളുടെ പട്ടിക ലേഖനത്തിൻ്റെ അവസാനം ചേർത്തിരിക്കുന്നു

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

Permalink

1965ൽ പ്രേം നസീർ, മധു, അടൂർ ഭാസി, തിക്കുറിശ്ശി, കൊട്ടാരക്കര, ശാന്തി, ഷീല, ആറന്മുള പൊന്നമ്മ മുതൽപേർ അഭിനയിച്ച, ജി.കെ.രാമു സംവിധാനം ചെയ്ത മായാവി എന്ന സിനിമയുടെ കഥാ സാരവും പാട്ടുകളും ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച സിനിമാ പാട്ടു പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പ്രശസ്ത പുസ്തകചരിത്രകാരനും സാഹിത്യനിരൂപകനുമായ പി.കെ. രാജശേഖരൻ ആണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

നമ്മുടെ പഴയസിനിമാ പാട്ടുപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമീകവിവരത്തിന് ഈ പോസ്റ്റ് കാണുക.

Permalink

1989ൽ ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച 1988-ലെ തിരഞ്ഞെടുത്ത കഥകൾ എന്ന കഥാ സമാഹാരത്തിനായി അതിൽ ഉൾപ്പെടുത്തിയ കഥകളെ പറ്റി സ്കറിയ സക്കറിയ എഴുതിയ കഥകൾ—മനസ്സിൻ്റെ കതിരുകൾ എന്ന പഠനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

പുസ്തകത്തിൽ ഉൾപ്പെടുത്തിയ 19 കഥകളുടെ പട്ടിക ലേഖനത്തിൻ്റെ അവസാനം ചേർത്തിട്ടുണ്ട്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

Permalink

ഇംഗ്ലീഷ് സാഹിത്യം വായിക്കാനുള്ള കഴിവ് സ്കൂൾ കുട്ടികളിൽ വളർത്തുക എന്ന ഉദ്ദേശത്തോടു കൂടെ A. Sankara Pillai എഡിറ്റ് ചെയ്ത്  പ്രസിദ്ധീകരിച്ച Graded Home Reading Books എന്ന സീരീസിലുള്ള   The Three Hermits എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. പാശ്ചാത്യക്ലാസ്സിക്കുകളും ഇന്ത്യൻ ഇതിഹാസ കഥകളും ഒക്കെ ലളിതമായ ഇംഗ്ലീഷിൽ ഈ പുസ്തകങ്ങളിൽ അവതരിപ്പിച്ചിരിക്കുന്നു.  ഏഴാം ക്ലാസ്സ് തൊട്ട് പതിനൊന്നാം ക്ലാസ്സ് വരെയുള്ള കുട്ടികൾക്ക് വേണ്ടിയുള്ളതാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്ന പുസ്തകങ്ങൾ. ഈ സീരീസിൽ  നിരവധി പുസ്തകങ്ങൾ ഉണ്ടെന്ന് ഇതിലെ വിവിധ കുറിപ്പുകൾ സൂചിപ്പിക്കുന്നു. നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക. ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ലഭ്യമാക്കിയത്.

Permalink

ടി. പി. വർഗ്ഗീസ് 1940ൽ മൂന്നാം ക്ലാസ്സിൽ പഠിക്കുന്നവർക്കായി പ്രസിദ്ധീകരിച്ച മൂന്നാംപാഠപുസ്തകം - നവീന മലയാള പാഠാവലി എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

1968 ൽ എം.ജി.രാമചന്ദ്രൻ, എം.എൻ.നമ്പ്യാർ , അശോകൻ, നിർമ്മല, പദ്മിനി തുടങ്ങിയവർ അഭിനയിച്ച, ബി. ആർ. പന്തലു നിർമ്മാണവും സംവിധാനവും നിർവഹിച്ച രഹസ്യപോലീസ് 115 എന്ന സിനിമയുടെ കഥാ സാരവും പാട്ടുകളും ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച സിനിമാ പാട്ടു പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പ്രശസ്ത പുസ്തകചരിത്രകാരനും സാഹിത്യനിരൂപകനുമായ പി.കെ. രാജശേഖരൻ ആണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

നമ്മുടെ പഴയസിനിമാ പാട്ടുപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമീകവിവരത്തിന് ഈ പോസ്റ്റ് കാണുക.

Permalink

എല്ലാ ഭാഷകളിലെയും ജനകീയ സമ്പത്തിൻ്റെ ഭാഗമാണ് കടംകഥകൾ. വളരുന്ന തലമുറയുടെ ഭാവനയും, ലോക നിരീക്ഷണ സാമർത്ഥ്യവും, നർമ്മ ബോധവും, ഭാഷാ പരിചയവും വളർത്താൻ ഉപകരിക്കുന്ന എണ്ണൂറോളം കടംകഥകളുടെ സമാഹാരമായ സ്കറിയാ സക്കറിയയുടെ കടംകഥകൾ എന്ന ഗ്രന്ഥത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.