ഇംഗ്ലീഷ് സാഹിത്യം വായിക്കാനുള്ള കഴിവ് സ്കൂൾ കുട്ടികളിൽ വളർത്തുക എന്ന ഉദ്ദേശത്തോടു കൂടെ A. Sankara Pillai എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച Graded Home Reading Books എന്ന സീരീസിലുള്ള The Three Hermits എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. പാശ്ചാത്യക്ലാസ്സിക്കുകളും ഇന്ത്യൻ ഇതിഹാസ കഥകളും ഒക്കെ ലളിതമായ ഇംഗ്ലീഷിൽ ഈ പുസ്തകങ്ങളിൽ അവതരിപ്പിച്ചിരിക്കുന്നു. ഏഴാം ക്ലാസ്സ് തൊട്ട് പതിനൊന്നാം ക്ലാസ്സ് വരെയുള്ള കുട്ടികൾക്ക് വേണ്ടിയുള്ളതാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്ന പുസ്തകങ്ങൾ. ഈ സീരീസിൽ നിരവധി പുസ്തകങ്ങൾ ഉണ്ടെന്ന് ഇതിലെ വിവിധ കുറിപ്പുകൾ സൂചിപ്പിക്കുന്നു. നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക. ഡൊമനിക്ക് നെടുംപറമ്പിൽ ആണ് ഈ പുസ്തകം ലഭ്യമാക്കിയത്.