Release notes

2,924 release notes

1963  ൽ പ്രസിദ്ധീകരിച്ച കെ. കെ. പി. മേനോൻ രചിച്ച നമ്മുടെ മത്സ്യങ്ങൾ - ഒന്നാം ഭാഗം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

ഇന്ത്യയിൽ ലഭ്യമായിട്ടുള്ള എല്ലാ പ്രധാന മത്സ്യങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ സമാഹരിച്ചുകൊണ്ട് മൂന്നു ഭാഗങ്ങളിലായി പ്രസിദ്ധീകരിച്ചതിൻ്റെ ഒന്നാം ഭാഗമാണ് ഈ പുസ്തകം. ഇതിലെ ലേഖനങ്ങൾ 1959ൽ മാതൃഭൂമി, മലയാള മനോരമ, മലയാളരാജ്യം തുടങ്ങിയ ആനുകാലികങ്ങളിൽ ലേഖന പരമ്പരയായി പ്രസിദ്ധപ്പെടുത്തിയിരുന്നു. പുസ്തകത്തിൻ്റെ അവസാനം ഇതിൽ പ്രതിപാദിക്കപ്പെട്ട മത്സ്യങ്ങളുടെ ശാസ്ത്ര നാമങ്ങളും കൊടുത്തിട്ടുണ്ട്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

2011 ൽ പ്രസിദ്ധീകരിച്ച ജയ സുകുമാരൻ എഴുതിയ ബംഗാളിനോവലുകൾ മലയാളത്തിൽ എന്ന പഠന ഗ്രന്ഥത്തിനു് സ്കറിയാ സക്കറിയ എഴുതിയ പുതുമയുള്ള രസികൻ പഠനം എന്ന അവതാരികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1968  ൽ ആലുവ പാസ്റ്ററൽ ഓറിയൻ്റേഷൻ സെൻ്റർ പ്രസിദ്ധീകരിച്ച ഇന്നത്തെ ഇന്ത്യയിലെ സഭ - കേരള റീജിയനൽ സെമിനാർ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

ഇന്ത്യയുടെ മാറിവരുന്ന പരിതസ്ഥിതികളിൽ സഭയുടെ ദൗത്യമെന്തെന്ന് തിട്ടപ്പെടുത്താനും ഭാരത ജനതയെ കൂടുതൽ ഫലപ്രദമായി സേവിക്കാനുതകുന്ന് കർമ്മ പരിപാടികൾ ആവിഷ്കരിക്കാനായി ഒരു ദേശീയ സെമിനാറും ഏതാനും പ്രാദേശിക സെമിനാറുകളും നടത്തുന്നതിൻ്റെ മുന്നോടിയായിട്ടാണ് ഈ പുസ്തകം പുറത്തിറക്കിയത്. ഇന്ത്യയുടെ നാനാ ഭാഗത്തുനിന്നും സഭയിലെ എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള വിദഗ്ദ്ധന്മാരെയും നേതാക്കളെയും പങ്കെടുപ്പിച്ചു കൊണ്ട് നടത്താൻ ഉദ്ദേശിച്ചിട്ടുള്ള സെമിനാറിൽ നടത്തുന്ന പരിപാടികൾ, പങ്കെടുക്കുന്നവരുടെ വിവരങ്ങൾ, അവതരിപ്പിക്കപ്പെടുന്ന പ്രബന്ധങ്ങൾ എന്നിവയാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

2013-ൽ പി ഗോവിന്ദപ്പിള്ള രചിച്ച കേരള നവോത്ഥനം ഒരു മാർക്സിസ്റ്റ് വീക്ഷണം - ഒന്നാം സഞ്ചിക എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

നവോത്ഥാനം എന്ന പേരിൽ കേരളത്തിൽ പത്തൊമ്പതാം നൂറ്റാണ്ട് മുതൽ നടന്നതായി പരികല്പിക്കപ്പെടുന്ന പ്രസ്ഥാനത്തെ മാർക്സിയൻ വീക്ഷണത്തിൽ ലേഖകൻ അവതരിപ്പിക്കുന്ന പുസ്തകസഞ്ചികകളിലെ ആദ്യത്തേതാണ് ഇത്. സിദ്ധാന്തപർവം, പ്രസ്ഥാനപർവം, മാധ്യമപർവം എന്നീ മൂന്ന് ഭാഗങ്ങളിലായി 23 അധ്യായങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. എസ് എൻ ഡി പി, സാധുജന പരിപാലന യോഗം, എൻ എസ് എസ് തുടങ്ങിയ പ്രസ്ഥാനങ്ങളെയും അവയുടെ സ്ഥാപകരെയും, ശ്രീനാരായണ ഗുരു, പൊയ്കയിൽ കുമാരഗുരു ദേവൻ തുടങ്ങിയവരെയും ഈ പുസ്തകത്തിൽ ചർച്ച ചെയ്യുന്നു. ഇതേ പ്രസാധകർ പിന്നീട് പ്രസിദ്ധീകരിച്ച സഞ്ചികകൾക്ക് ഒരു ആമുഖമായി ഇതിനെ കരുതാം. ഒപ്പം, എല്ലാ സാമൂഹ്യശാസ്ത്രജ്ഞരും കേരള നവോത്ഥാനം എന്ന പരികല്പന അംഗീകരിക്കുന്നില്ല എന്നും, കൊളോണിയൽ ആധുനികതയും അതിൻ്റെ പശ്ചാത്തലത്തിൽ ഉയർന്നു വന്ന ജാതി/സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങളുമായി കാണുന്ന അക്കാഡമിക് പണ്ഡിതരും ഉണ്ട് എന്നതും ശ്രദ്ധേയമാണ്.

പി ഗോവിന്ദപ്പിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കുന്നത്.

2009 ൽ റോയ് തോമസ് എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ചഅസ്സീസിയിലെ സ്നേഹഭിക്ഷു എന്ന പുസ്തകത്തിൽ സ്കറിയാ സക്കറിയ എഴുതിയ ഞാനറിഞ്ഞ ഫ്രാൻസീസ് എന്ന ലേഖനത്തിൻ്റെ ( page no 71 to 72 ) സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

2004-ൽ പി ഗോവിന്ദപ്പിള്ള രചിച്ച ആഗോളവൽകരണം സംസ്കാരം മാധ്യമം എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

പാശ്ചാത്യ അക്കാഡമിക് മേഖലയിൽ 1960-കൾ മുതൽ പ്രചാരം നേടിയ കൾച്ചറൽ സ്റ്റഡീസ് എന്ന ചിന്താധാരയെ ആഗോളവത്കരണം എന്ന പ്രതിഭാസവുമായി ചേർത്ത് മാർക്സിയൻ കാഴ്ചപ്പാടിൽ വായിക്കുന്ന ലേഖനങ്ങളുടെ സമാഹരമാണ് ഈ പുസ്തകം. 'സംസ്കാരവും നാഗരികതയും' തുടങ്ങി ആകെ 11 അധ്യായങ്ങൾ ഉൾപ്പെട്ടിരിക്കുന്നു.

പി ഗോവിന്ദപ്പിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കുന്നത്.

വടവാതൂർ സെമിനാരിയുടെ രജതജൂബിലിയോടനുബന്ധിച്ച് പുറത്തിറക്കിയ കലാചരിത്ര പ്രദർശനം എന്ന ലഘുലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

പൗരസ്ത്യ കത്തോലിക്കാ സഭകളുടെ ആത്മീയ പരിശീലന വേദിയും ഉന്നത പഠനകേന്ദ്രവുമാണ് സെൻ്റ് തോമസ് സെമിനാരിയും പൗർസ്ത്യ വിദ്യാപീഠവും. സഭാ ചരിത്രത്തിലെ അവിസ്മരണീയ മുഹൂർത്തങ്ങൾ ലിപികളിലും, ചിത്രങ്ങളിലും, ശില്പങ്ങളിലും പുനരാവിഷ്കരിക്കുകയും സഭാ സ്നേഹം വളർത്തുകയും ചെയ്യൂക എന്ന ലക്ഷ്യത്തോടെ നടത്തിയ കലാചരിത്ര പ്രദർശനത്തിൻ്റെ വിവരങ്ങൾ നൽകുന്ന ലഘുലേഖയാണിത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

2007-ൽ ഇ എം എസ് നമ്പൂതിരിപ്പാട്, ബി ടി രണദിവെ, പി ഗോവിന്ദപ്പിള്ള എന്നിവർ ചേർന്ന് രചിച്ച ഇന്ത്യൻ ഭരണഘടനയും നീതിന്യായ വ്യവസ്ഥയും: ഒരു മാർക്സിസ്റ്റ് അന്വേഷണം എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

ഇന്ത്യ എന്ന രാഷ്ട്രത്തിൻ്റെ അടിസ്ഥാന ശിലയായ ഭരണഘടന, നീതിന്യായ വ്യവസ്ഥ എന്നിവയ്ക്കെതിരെ മാർക്സിസ്റ്റ് വിമർശനം ഉയർത്തുന്ന ലേഖനങ്ങളുടെ സമാഹാരം. ഭരണഘടനയോടുള്ള മാർക്സിസ്റ്റ് പാർട്ടിയുടെ സമീപനം ഈ പുസ്തകത്തിൽ നിന്നും മനസ്സിലാക്കാൻ കഴിയും. 'ഇന്ത്യൻ ഭരണഘടന ചൂഷക വർഗത്തിൻ്റെ ഉപകരണം' എന്ന അധ്യായം ഇതിന് ഉദാഹരണമാണ്. ആകെ 7 അധ്യായങ്ങൾ.

പി ഗോവിന്ദപ്പിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കുന്നത്.

2015ൽ സി. അശോകൻ എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ച ആരാച്ചാർ - പഠനങ്ങൾ എന്ന പുസ്തകത്തിൽ സ്കറിയ സക്കറിയ എഴുതിയ ആരാച്ചാർ: മലയാളനോവലിൻ്റെ ഭാവിവഴി എന്ന ലേഖനത്തിൻ്റെ  (പേജ് നമ്പർ 23 മുതൽ 26 വരെ) സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

2014 ജനുവരി മാസത്തിൽ സമകാലിക മലയാളം വാരികയിൽ 2013ലെ തൻ്റെ മികച്ച വായനാനുഭവമായി സ്കറിയ സക്കറിയ എഴുതിയ ഇതേ ലേഖനം മുൻപ് പങ്കുവെച്ചിരുന്നു. കെ. ആർ. മീരയുടെ ആരാച്ചാർ എന്ന നോവലിനെയാണ് ഈ ലേഖനത്തിലൂടെ സ്കറിയ സക്കറിയ വിലയിരുത്തുന്നത്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1960-ൽ പ്രസിദ്ധീകരിച്ച എഴുത്തച്ഛൻ്റെ രത്നങ്ങൾ എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

എഴുത്തച്ഛൻ്റെ കൃതികളുമായി ആളുകൾക്ക് കൂടുതൽ പരിചയമുണ്ടാകുന്നതിനായി കൊച്ചി ഭാഷാപരിഷ്കരണക്കമ്മിറ്റിക്കാർ, അദ്ദേഹത്തിൻ്റെ കൃതികളിലെ സവിശേഷ സന്ദർഭങ്ങളെ തിരഞ്ഞെടുത്തു സമാഹരിച്ചതാണ് ഈ പുസ്തകം. രാമായണം, മഹാഭാരതം, മഹാഭാഗവതം എന്നീ കിളിപ്പാട്ടുകളിലെ സ്തുതികളും കീർത്തനങ്ങളുമാണ് ആദ്യഭാഗത്തുള്ളത്. എഴുത്തച്ഛൻ്റെ കൃതികളിലെ പ്രധാന ഭാഗങ്ങളെ സാരോക്തികൾ, ലോകോക്തികൾ, ഹാസ്യോക്തികൾ, നീത്യുക്തികൾ എന്നീ വിഭാഗങ്ങളായി തിരിച്ച് കൊടുത്തിരിക്കുന്നു. വിദുരരുടെ ഉപദേശങ്ങളെ മാത്രമായി 'വിദുരവാക്യ'ത്തിൽ പ്രസ്താവിച്ചിട്ടുണ്ട്. വർണ്ണനയെന്ന ഖണ്ഡത്തെ, സാമാന്യം , വസ്തു, ഭാവം, പ്രകൃതി എന്നീ ഉപവിഭാഗങ്ങളായി തിരിച്ച് പറഞ്ഞിരിക്കുന്നു. വിവരണം, ചിത്രണം, സന്ദേശം, ആഖ്യാനം, വിപ്രകീർണ്ണം എന്നീ ശീർഷകങ്ങളിലാണ് തുടർന്നുള്ള ഭാഗങ്ങൾ.

എഴുത്തച്ഛൻ്റെ കാവ്യലോകത്തിലേക്ക് സാധാരണക്കാരെ ആകർഷിക്കുന്നതിനൊപ്പം കാവ്യപഠിതാക്കൾക്ക് കൂടി ഉപകരിക്കുന്ന തരത്തിൽ എഴുത്തച്ഛൻ കൃതികളുടെ ഭാഷാപരമായ പ്രത്യേകതകൾക്ക് ഊന്നൽ നൽകിക്കൊണ്ടാണ് ഗ്രന്ഥത്തിൻ്റെ രൂപകല്പന.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

1968-ൽ അച്ചടിച്ച, സി. പി. ഗോപിനാഥൻ നായർ രചിച്ച കുസുമേ കുസുമോല്പത്തി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

ഗ്രന്ഥകർത്താവിൻ്റെ കവിതകളുടെ സമാഹാരമാണ് ഈ പുസ്തകം. ഓം, കുസുമേ കുസുമോല്പത്തി, ആഗമിക്കുക വീണ്ടും, തെരുവിലെ മാൻകുട്ടി, തീവണ്ടിയിൽ, ചൂടുള്ള പനിനീർ, കാനൻപ്രാന്തങ്ങളിൽ, വിണ്ണിലും മണ്ണിലും, ഇജ്ജയിനിയിലേക്ക്, പൂവിൻ്റെ കണ്ണുനീർ, നാരദൻ്റെ കണ്ണട, ആനയും എലിയും, പാടുന്ന പാറ, വെട്ടുകിളികൾ, കന്യാകുമാരിയിൽ എന്നീ 15 കവിതകൾ ഉൾക്കൊള്ളിച്ചിരിക്കുന്നു.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

Through this post we are releasing the scan of  of the book The Persecuted Priest Acquitted released in the year 1967.

This book is all abut the prosecution of Fr. Benedict and judgement for an alleged murder, his conviction and release thereafter. This case popularly known as Madatharuvi case  refers to a murder in Kerala. The case involved the murder of a widow named Mariyakutty in the year 1966. A priest, Fr. Benedict Onamkulam, was convicted of the crime. Sessions court sentenced the priest to death but the Church approached the high court and freed him.

This document is digitized as part of the Dharmaram College Library digitization.