Release notes

2,924 release notes

2012-ൽ പ്രസിദ്ധീകരിച്ച പി ഗോവിന്ദപ്പിള്ളയുടെ തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

ഗ്രന്ഥകർത്താവ് വിവിധ കാലഘട്ടങ്ങളിൽ രചിച്ച പ്രബന്ധങ്ങളുടെ സമാഹാരമായ ഈ പുസ്തകത്തിൽ, ലേഖനങ്ങൾ പല ഭാഗങ്ങളായി വിഭജിച്ചിട്ടുണ്ട്: മാർക്സും ഏംഗൽസും, മാർക്സിയൻ ചിന്ത, പുരാണങ്ങളും ഇതിഹാസങ്ങളും, ചരിത്രം, സാഹിത്യവും സമൂഹവും, ശാസ്ത്രവും സംസ്കാരവും, നവോത്ഥാനം, ഭക്തിയും മാനവികതയും, ഭാഷയും സമൂഹവും, പ്രതിഭാസംഗമം. പ്രബന്ധങ്ങളിൽ പലതും മറ്റ് പുസ്തകങ്ങളിൽ അധ്യായങ്ങളായി പ്രത്യക്ഷപ്പെട്ടവയാണ്.

പി ഗോവിന്ദപ്പിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കുന്നത്.

2006-ൽ ഇ എം എസ്, പി ഗോവിന്ദപ്പിള്ള എന്നിവർ ചേർന്ന് രചിച്ച ഗ്രാംഷിയൻ വിചാര വിപ്ലവം എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

ഇറ്റാലിയൻ മാർക്സിസ്റ്റ് നേതാവും തത്വചിന്തകനുമായ ഗ്രാംഷിയുടെ ജീവിതവും ആശയങ്ങളും പ്രതിപാദിക്കുന്ന മാർക്സിയൻ സാഹിത്യ കൃതിയാണ് ഈ പുസ്തകം. നാല് ഭാഗങ്ങളായി തിരിച്ചിരിക്കുന്ന പുസ്തകത്തിൽ ഭാഗം ഒന്ന് ജീവിതരേഖയും, ഭാഗം രണ്ട് പ്രത്യയശാസ്ത്രം/ ദർശനം, ഭാഗം മൂന്ന് ഗ്രാംഷിയൻ രീതിയിലെ വിശകലനങ്ങൾ, ഭാഗം നാല് (അനുബന്ധങ്ങൾ) കാലാനുക്രമണിക, ജീവചരിത്രസൂചിക, വിവർത്തനസൂചി, സഹായക ഗ്രന്ഥങ്ങൾ എന്നിവ ഉള്ളടങ്ങിയിരിക്കുന്നു.

പി ഗോവിന്ദപ്പിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കുന്നത്.

1996  ൽ പ്രസിദ്ധീകരിച്ച തോമസ് അമ്പൂക്കൻ രചിച്ച ലഹരിയുടെ ബലിയാടുകൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

ഒരു ദശകത്തിനിടയിൽ താൻ കണ്ടുമുട്ടിയ മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ അനേകരുടെ ദുരന്തഹേതുക്കളെ കുറിച്ച് ഗ്രന്ഥകർത്താവ് നടത്തിയ പഠനാത്മക വിശകലങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.ലബ്ധപ്രതിഷ്ഠരായ പണ്ഡിതരുടെയും ശാസ്ത്ര തത്വദർശികളുടെയും സാധനസമീക്ഷകളെ ആധാരമാക്കിയുള്ള പാഠഭേദങ്ങളാണ് ഈ പുസ്തകം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Through this post we are releasing the scan of Carmelaram Theology College Inauguration Souvenir released in the year 1971.

The Souvenir published  to commemorate the opening of the Theological College at Carmelaram Monastry in the Archdiocese of Bangalore. The Souvenir contains messages, editorial, Articles by Priests of Discalced Carmelite Order and advertisements.

This document is digitized as part of the Dharmaram College Library digitization.

തോമസ് പീച്ചാട്ട്, മാത്യു മാപ്പിളക്കുന്നേൽ, കുര്യാക്കോസ് - ഇടമറ്റം എന്നിവർ ചേർന്ന് രചിച്ച ഹിന്ദുമതചിന്തകൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

ഹിന്ദുമതത്തിലെ വേദങ്ങൾ, ഉപനിഷത്തുകൾ, ക്രിസ്തുമതവുമായുള്ള താരതമ്യം, ശാസ്ത്രീയ നിരൂപണം എന്നി വിഷയങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. പണ്ഡിതനും ചിന്തകനുമായ ഫാദർ സക്കറിയാസ് ഒ. സി. ഡി രചിച്ച Studies on Hinduism എന്ന പുസ്തകത്തെ ആധാരമാക്കി എഴുതിയിട്ടുള്ള കൃതിയാണിത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1987-ൽ പി ഗോവിന്ദപ്പിള്ള രചിച്ച മാർക്സിസ്റ്റ് സൗന്ദര്യശാസ്ത്രം - ഉത്ഭവവും വളർച്ചയും എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

മാർക്സിസ്റ്റ് സൗന്ദര്യശാസ്ത്രത്തിൻ്റെ ഉത്ഭവവും, സാഹിത്യം, കല, സിനിമ തുടങ്ങിയ മേഖലകളിൽ അതിൻ്റെ സ്വാധീനവും വ്യക്തമാക്കുന്ന 14 അധ്യായങ്ങൾ ഉൾപ്പെട്ട, മാർക്സിയൻ വീക്ഷണത്തിൽ എഴുതപ്പെട്ട പുസ്തകം. ആധുനിക മലയാള സാഹിത്യത്തിൽ മാർക്സിസ്റ്റ് സൗന്ദര്യശാസ്ത്രത്തിൻ്റെ സ്വാധീനം അവസാന അധ്യായത്തിൽ വിശകലനം ചെയ്യുന്നു.

പി ഗോവിന്ദപ്പിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കുന്നത്.

1986ൽ പൂഞ്ഞാർ നവധാരാ തിയറ്റേഴ്സിൻ്റെ പത്താം വാർഷികത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ നവധാര തിയറ്റേഴ്സ് പൂഞ്ഞാർ - ദശാബ്ദി സ്മരണിക യുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ആമുഖകുറിപ്പ്, സന്ദേശങ്ങൾ, ഭരണസമിതിയെ പറ്റിയുള്ള വിവരങ്ങൾ, നാടകവേദിയെ കുറിച്ചുള്ള ലേഖനങ്ങൾ, പരസ്യങ്ങൾ തുടങ്ങിയവയാണ് ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

ഫാദർ വെനിഷ് രചിച്ച Fire and Love എന്ന മൂലകൃതി ജോസഫ് കുഴികണ്ടത്തിൽ അഗ്നിയും സ്നേഹവും എന്ന പേരിൽ പരിഭാഷ ചെയ്ത് 1954 ൽ പ്രസിദ്ധീകരിച്ച പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

1925 -ൽ മെക്സിക്കോയിൽ മതപീഡനം കൊടുമ്പിരികൊണ്ടിരിക്കുന്ന കാലത്തു ക്രിസ്തുവിൻ്റെ സ്നേഹത്തെ പ്രതി ജീവത്യാഗം ചെയ്ത യുവജനങ്ങളെ പറ്റി പ്രതിപാദിക്കുന്നു ഈ പുസ്തകത്തിൽ.കൊടും പീഡനങ്ങളിൽ നിന്നും രക്ഷപെടാൻ കഴിയുമായിരുന്നെങ്കിലും ക്രിസ്തുവിൻ്റെ സ്നേഹം ജീവനെക്കാൾ അഭികാമ്യം എന്ന വിശ്വാസത്തിൽ മരണത്തിനു കീഴടങ്ങി രക്തസാക്ഷികളായവരെ ഈ പുസ്തകത്തിൽ രചയിതാവു കാണിച്ചു തരുന്നു. ക്രിസ്തുവിനൊടുള്ള ഭക്തി അഥവാ തിരുഹൃദയഭക്തിയെ കുറിച്ചും അഗാധമായി അടയാളപ്പെടുത്തിയിരിക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

2002  ൽ പ്രസിദ്ധീകരിച്ച  പോൾ കാരാച്ചിറ, ചാർളി പോൾ എന്നിവർ ചേർന്നു രചിച്ച മദ്യസംസ്കാരം മരണസംസ്കാരം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

ജനങ്ങളിൽ മദ്യവിരുദ്ധമനോഭാവം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ തൃപ്പൂണിത്തുറ മുക്തിസദൻ പ്രസിദ്ധീകരിച്ചതാണ് ഈ പുസ്തകം. മദ്യവിരുദ്ധ പ്രവർത്തന രംഗത്ത് ദീർഘകാല അനുഭവജ്ഞാനമുള്ള കെ.സി.ബി.സി മദ്യവിരുദ്ധ കമ്മീഷൻ സെക്രട്ടറി പോൾ കാരാച്ചിറ, കെ.സി.ബി.സി മദ്യവിരുദ്ധസമിതി സംസ്ഥാന സെക്രട്ടറി ചാർളി പോൾ എന്നിവർ ചേർന്ന് എഴുതിയിട്ടുള്ള പുസ്തകമാണ്. മദ്യാസക്തി ഒരു രോഗമാണെന്നും, അതിൻ്റെ ഭവിഷ്യത്തുകളെ കുറിച്ചും, ചികിൽസാ രീതികളെ കുറിച്ചും പുസ്തകത്തിൽ സമഗ്രമായി പരാമർശിച്ചിരിക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

2017 ൽ ടി. അനിതകുമാരി, രാധാകൃഷ്ണൻ ഇളയിടത്ത് എന്നിവർ എഡിറ്റ് ചെയ്ത് തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാല പ്രസിദ്ധീകരിച്ച ഗവേഷണ പഠനവും രീതിശാസ്ത്രവും എന്ന പുസ്തകത്തിൽ  സ്കറിയാ സക്കറിയ എഴുതിയ മലയാള ഗവേഷണത്തിൻ്റെ രീതിശാസ്ത്രം - മാതൃകകൾ, അനുഭവങ്ങൾ, സാധ്യതകൾ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

2016 ൽ പന്മന രാമചന്ദ്രൻ നായർ സമാഹരിച്ച് പ്രസിദ്ധീകരിച്ച തകഴി - പഠനങ്ങൾ എന്ന പുസ്തകത്തിൽ സ്കറിയ സക്കറിയ എഴുറ്റിയ അനുഭവമൂല്യമുള്ള ഭാഷ എന്ന പഠനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

19732 ൽ പ്രസിദ്ധീകരിച്ച Bishop Mathew Pothanamuzhi - Sapthathi Souvenirഎന്ന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

കോതമംഗലം രൂപതയുടെ ആദ്യ ബിഷപ്പായിരുന്ന മാത്യു പോത്തനാമുഴിയുടെ എഴുപതാം പിറന്നാളിനോടനുബന്ധിച്ച് പുറത്തിറക്കിയതാണ് ഈ സ്മരണിക. ബിഷപ്പിനെകുറിച്ചും, രൂപതയെ കുറിച്ചുമുള്ള ലേഖനങ്ങൾ, രൂപതയുടെ സാമൂഹിക വിദ്യഭ്യാസ, ആതുരസേവന മേഖലയിലെ പ്രവർത്തനങ്ങൾ, പുരാതന ദേവാലയങ്ങളുടെ ചിത്രങ്ങളും ചരിത്രവും തുടങ്ങിയ വിവരങ്ങളാണ് സ്മരണികയിലെ ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.