1996 ൽ പ്രസിദ്ധീകരിച്ച തോമസ് അമ്പൂക്കൻ രചിച്ച ലഹരിയുടെ ബലിയാടുകൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
ഒരു ദശകത്തിനിടയിൽ താൻ കണ്ടുമുട്ടിയ മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ അനേകരുടെ ദുരന്തഹേതുക്കളെ കുറിച്ച് ഗ്രന്ഥകർത്താവ് നടത്തിയ പഠനാത്മക വിശകലങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.ലബ്ധപ്രതിഷ്ഠരായ പണ്ഡിതരുടെയും ശാസ്ത്ര തത്വദർശികളുടെയും സാധനസമീക്ഷകളെ ആധാരമാക്കിയുള്ള പാഠഭേദങ്ങളാണ് ഈ പുസ്തകം.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.