Release notes

2,924 release notes

1997  ൽ പ്രസിദ്ധീകരിച്ച  പ്ലാസിഡ് പൊടിപാറ രചിച്ച നമ്മുടെ റീത്ത്  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

കുർബാന ചൊല്ലുക, കാനോനിക ജപം നടത്തുക, കൂദാശകളും മറ്റും ശുശ്രൂഷിക്കുക, നോമ്പും ഉപവാസവും അനിഷ്ഠിക്കുക തുടങ്ങി ദൈവാരാധനയിലും ക്രൈസ്തവ നടപടികളിലും സ്വീകരിച്ചിരിക്കുന്ന രീതി എന്നതിനെയാണ് റീത്ത് എന്ന പദം കൊണ്ട് വിവക്ഷിക്കുന്നത്. റീത്തു ഭാഷയായി കൽദായ അഥവാ പൗരസ്ത്യസുറിയാനി സ്വീകരിച്ചിട്ടുള്ള പഴയ കൂറ്റുകാരുടെ റീത്തിനെയാണ് ഇവിടെ നമ്മുടെ റീത്ത് എന്നു വിശേഷിപ്പിക്കുന്നത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Through this post we are releasing the scan of 1993 edition of Mount Carmel College Bangalore Annual.  The annual provides the details of the activities of the college happened during the academic year 1992-93

The annual contains Annual Report of the College for the year 1992-93 and various articles written by the students in English, Hindi, Tamil and Kannada . Lot of photos from the Arts and Sports events, Achievers in academic and extracurricular activities during the academic year are also part of this annual.

This document is digitized as part of Mount Carmel college Digitization Project. This is the first document from this project.

1965  ൽ പ്രസിദ്ധീകരിച്ച  ഏലിയാമ്മ ജോർജ്ജ് രചിച്ച പുണ്യസ്വർഗ്ഗം തണ്യഭൂമി   എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

1947 ൽ പീയൂസ് പന്ത്രണ്ടാമൻ മാർപാപ്പ വിശുദ്ധയായി പ്രഖ്യാപിച്ച കാതറിൻ ലബോറെയുടെ ജീവിതാനുഭവങ്ങൾ ചിത്രീകരിക്കുന്ന കൃതിയാണിത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

കേരളത്തിലെ ക.നി.മൂ.സ വിവർത്തക സംഘം പ്ശീത്തായിൽ നിന്ന് തർജ്ജമ ചെയ്ത് വ്യാഖ്യാനസഹിതം 1950ൽ പ്രസിദ്ധീകരിച്ച വിശുദ്ധഗ്രന്ഥം - പഴയനിയമം - പ്രവാചകന്മാർ എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പ്രവാചകന്മാരായ ഓബദ് യാ (Abdias) , യൗനാൻ (Jonas), നാഹോം (Nahum), ഹവ് കോക്ക് (Habakuk), മാലാകി (Malachy) എന്നിവരുടെ ഗ്രന്ഥങ്ങളാണ് പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. തർജ്ജമ ചെയ്ത് വ്യാഖ്യാന സഹിതം ഈ പ്രവാചക ഗ്രന്ഥങ്ങൾ ഒരുമിച്ച് പ്രസിദ്ധീകരിച്ചതാണെന്ന് അനുമാനിക്കാം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1979  ൽ പ്രസിദ്ധീകരിച്ച  ഇ. മാധവൻ രചിച്ച സ്വതന്ത്ര സമുദായം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

തിരുവിതാംകൂറും കൊച്ചിയും ഹിന്ദു രാജാക്കന്മാരും മലബാർ ബ്രിട്ടീഷ് കാരും സ്വേച്ഛാഭരണം നടത്തിയിരുന്ന 1934 ൽ ആയിരുന്നു ഈ പുസ്തകം ആദ്യമായി പ്രസിദ്ധീകരിച്ചത്. പുസ്തകത്തിൻ്റെ ആശയങ്ങൾ ഭരണകൂടങ്ങളെ ഭയപ്പെടുത്തുന്നതായതിനാൽ തിരുവിതാംകൂർ ഭരണകൂടം പുസ്തകങ്ങൾ കണ്ടുകെട്ടുകയും, കൊച്ചി ബ്രിട്ടീഷ് ഭരണകൂടങ്ങൾ പുസ്തകത്തിനു് നിരോധന ഉത്തരവുകൾ പുറപ്പെടുവിക്കുകയും ചെയ്തു. കേരളത്തിൽ ആശയപരമായ വിപ്ലവമുന്നേറ്റത്തിന് ഏറ്റവും കൂടുതൽ സംഭാവന നൽകിയ പുസ്തകങ്ങളിലൊന്നാണ് സ്വതന്ത്രസമുദായം. ചിന്തകനും, എഴുത്തുകാരനും, എസ്. എൻ. ഡി. പി യോഗം, സഹോദര സംഘം, യുക്തിവാദം, തീയ്യ യുവജനസംഘം, നിവർത്തനം എന്നീ പുരോഗമന പ്രസ്ഥാനങ്ങളുടെ സജീവ പ്രവർത്തകനായിരുന്നു പുസ്തകരചയിതാവായ ഇ. മാധവൻ. സ്വതന്ത്രസമുദായം എന്നതു കൊണ്ട് രചയിതാവ് വിഭാവനം ചെയ്തത് ഈഴവ സമുദായത്തെയാണ്. ഈഴവർ ഹിന്ദുക്കളല്ലെന്നും, ഹിന്ദു മതത്തിൽ നിന്നും ദ്രോഹവും അപമാനവും ഏറ്റുവാങ്ങേണ്ടി വന്ന ഈഴവർ യാതൊരു മതവുമായും ബന്ധമില്ലാതെ സ്വതന്ത്രരായി ജീവിക്കണമെന്ന പ്രമേയമാണ് ഗ്രന്ഥകർത്താവ് പുസ്തകത്തിൽ ചർച്ചാവിഷയമാക്കുന്നത്. അതോടൊപ്പം തന്നെ ഹിന്ദുമതത്തിൻ്റെ പോരായ്മകളും, പൊരുത്തക്കേടുകളും, ഹിന്ദു വിശ്വാസങ്ങളിലെ ദൈവങ്ങൾ, ആരാധനാലയങ്ങൾ, ബ്രാഹ്മണമേധാവിത്വം എന്നിവയിലെ പൊള്ളത്തരങ്ങളും തുറന്നെഴുതുകയും ചെയ്തിട്ടുണ്ട്.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

വിശുദ്ധ ശവരിയാർ പുണ്യാളനെ (വിശുദ്ധ ഫ്രാൻസിസ് സേവ്യർ) പറ്റി ഫാദർ ഷെർഹാമ്മർ രചിച്ച കൃതി സി കെ മറ്റം പരിഭാഷ ചെയ്ത് വിശുദ്ധ ശവരിയാർ എന്ന പേരിൽ 1923 ൽ പ്രസിദ്ധീകരിച്ച പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

ഫ്രാൻസിസ് പുണ്യവാൻ്റെ (വിശുദ്ധ ഫ്രാൻസിസ് സേവ്യർ/ ശവരിയാർ (എന്നു മലയാളീകരിച്ചു വിളിക്കുന്നു))  തിരു ശരീര പ്രദർശനം കൊണ്ട് ഭാരതത്തിലും ലോകമൊട്ടുക്കും പ്രശസ്തനാണു്. പുണ്യവാൻ്റെ പ്രവർത്തികളെയും പ്രസംഗങ്ങളെയും എഴുത്തുകളെയും പരാമർശിച്ചുകൊണ്ട് അനേകം പുസ്തകങ്ങൾ രചിക്കപ്പെട്ടിട്ടുണ്ടെങ്കിലും, വേദപ്രചാരണത്തിൽ ഇദ്ദേഹത്തിനു ലഭിച്ച അനിതരസാധാരണ വിജയരഹസ്യം മുന്നിർത്തി അധികം ആരും എഴുതിയിട്ടില്ല എന്ന വാസ്തവം മനസ്സിലാക്കി ആ ന്യൂനത പരിഹരിക്കുവാനായി എഴുതിയതാണ് ഈ കൃതിയെന്ന് ആമുഖത്തിൽ പറയുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1947  ൽ പ്രസിദ്ധീകരിച്ച ജെ. പി. പെരയിര രചിച്ച ഒരു പുതിയ രക്തസാക്ഷി - അനുഗൃഹീതനായ തെയോഫിൻ വേനാർഡ് എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

പുണ്യവതിയായ വിശുദ്ധ കൊച്ചുത്രേസ്യയുടെ ബഹുമാനത്തിനും ഭക്തിക്കും പാത്രീഭൂതനായിട്ടുള്ള രക്തസാക്ഷിയാണ് അനുഗൃഹീതനായ തെയോഫിൻ വേനാർഡ്. അമേരിക്കൻ ഐക്യനാടുകളിലെ പ്രസിദ്ധ വിദേശ മിഷനറി സംഘമായ മേരിനോൾ സഭയുടെ സ്ഥാപകരിൽ ഒരാളായ വാൽഷ് മെത്രാൻ എഴുതിയ തെയോഫിൻ വേനാർഡിൻ്റെ ജീവചരിത്രത്തെ ആസ്പദമാക്കി എഴുതിയ സംക്ഷിപ്ത ജീവചരിത്ര ഗ്രന്ഥമാണ് ഈ പുസ്തകം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

2016-ൽ പി ഗോവിന്ദപ്പിള്ള രചിച്ച പൂന്താനം മുതൽ സൈമൺ വരെ എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്

മുപ്പതിലധികം വൈജ്ഞാനിക ഗ്രന്ഥങ്ങളുടെ രചയിതാവായ പി.ജി യുടെ സാഹിത്യസംബന്ധിയായ രചനകൾ ഉൾപ്പെടുന്നതാണ് ഈ പുസ്തകം. ലക്ഷണമൊത്ത ഭക്തകവി എന്നതിലുപരി വരേണ്യവ്യവസ്ഥയോട് അമർഷം പുലർത്തിയിരുന്ന സാമൂഹ്യവിമർശകൻ കൂടി ആയിരുന്നു പൂന്താനം എന്നും കബീർ, തുളസിദാസ്, അക്ക മഹാദേവി തുടങ്ങി പലരെയും പോലെ വേദാന്തത്തിനു തൻ്റേതായ അർത്ഥമാനങ്ങൾ കൽപ്പിച്ച കവിയാണ് പൂന്താനം എന്നും സാമൂഹ്യവിമർശകനായ ഭക്തകവി എന്ന ആദ്യ ലേഖനത്തിൽ അദ്ദേഹം എഴുതുന്നു. തിരുവിതാംകൂറിൻ്റെ ആധുനികവൽക്കരണപ്രക്രിയയിൽ സ്വാതിതിരുനാളിൻ്റെ പങ്ക് വ്യക്തമാക്കുന്ന ലേഖനം, ഒട്ടേറെ മലയാള ക്രൈസ്തവഗാനങ്ങൾ രചിച്ച കെ വി സൈമണെക്കുറിച്ച് ഭക്തനും കലാപകാരിയുമായിരുന്ന മഹാകവി കെ വി സൈമൺ എന്നിവ ഈ പുസ്തകത്തിലെ ചില രചനകളാണ്

പി ഗോവിന്ദപ്പിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കുന്നത്.

1935  ൽ പ്രസിദ്ധീകരിച്ച ജോസഫ് വട്ടയ്ക്കാട്ട് രചിച്ച അസാധ്യകാര്യങ്ങളുടെ രണ്ടു മദ്ധ്യസ്ഥർ  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

അസാധ്യകാര്യങ്ങളുടെ മദ്ധ്യസ്ഥർ എന്നറിയപ്പെടുന്ന വി. യൂദാ തദേവൂസിൻ്റെയും വി. റീത്തായുടെയും ജീവചരിത്രമാണ് ഈ പുസ്തകം. ഇവരെ കുറിച്ച് ഇംഗ്ലീഷിൽ എഴുതിയിട്ടുള്ള മൂന്ന് നാലു ഗ്രന്ഥങ്ങളെ ആസ്പദിച്ച് എഴുതിയിട്ടുള്ളതാണ് ഈ കൃതി. അത്യുത്തമങ്ങളായ പല തത്വങ്ങളും പദ്യശകലങ്ങളും സന്ദർഭങ്ങൾക്ക് യോജിക്കും വിധം ഇതിൽ ചേർത്തിരിക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1956 ൽ പ്രസിദ്ധീകരിച്ച ഡേവിഡ്രചിച്ച സൈന്യത്തെ നയിച്ച സന്യാസി അഥവാ വിശുദ്ധ ബ്രിണ്ടിസി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

അവിശ്വാസികളുടെ ആക്രമണത്തിൽ നിന്നും ജർമ്മനിയെ രക്ഷിച്ച ധീരയോദ്ധാവ്, ലോകായതികരും അധികാരപ്രമത്തരുമായ നാടുവാഴികളുടെ ഇടയിൽ സമാധാനം സ്ഥാപിച്ച ദൈവദൂതൻ, ജനങ്ങൾക്ക് സത്യത്തിൻ്റെ വെളിച്ചം കാണിച്ചുകൊടുത്ത പ്രേഷിതവീരൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്ന ഫാദർ ലോറൻസിൻ്റെ ജീവചരിത്രമാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

കന്യാകുമാരി ജില്ലയിലെ സഞ്ചാര കേന്ദ്രങ്ങളുടെ ഫോട്ടോകൾ അടങ്ങിയ ഫോട്ടോ ആൽബം ആണ് ഈ പോസ്റ്റ് വഴി പങ്കു വയ്ക്കുന്നത്.

കഴിഞ്ഞ കാലങ്ങളിൽ കന്യാകുമാരി ബീച്ചിൽ പാതയോരത്ത് വാങ്ങാൻ ലഭിച്ചിരുന്നതാണ് ബ്ലാക്ക് ആൻ്റ് വൈറ്റ് ഫോട്ടോകൾ പതിച്ച ഇത്തരം ചെറിയ ആൽബം. ഈ ഫോട്ടോകളുടെ വർഷം വ്യക്തമല്ലെങ്കിലും, ഗാന്ധി സ്മാരകത്തിലെ ഫോട്ടോ ഉൾപ്പെട്ടിരിക്കുന്നതിനാൽ, അത് ഉത്ഘാടനം ചെയ്യപ്പെട്ട 1956-നു ശേഷമുള്ളതാണെന്ന് അനുമാനിക്കാം. കുമാരി അമ്മൻ, സൂര്യോദയം, ഇന്ത്യാ ദേശത്തിൻ്റെ മുനമ്പ്, വിവേകാനന്ദപ്പാറ, ഗാന്ധി മണ്ഡപം, കുളിക്കടവ്, സൂര്യാസ്തമയം, സുചീന്ദ്രം കോവിൽ എന്നിവയുടെ ഫോട്ടോകൾ ഉൾപ്പെടുത്തിയിരിക്കുന്നു.

അച്ചുത്ശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു ലഭ്യമായത്.

1954 ൽ പ്രസിദ്ധീകരിച്ച ജോസഫ് വേഴമ്പത്തോട്ടം രചിച്ച വീരകന്യക അഥവാ വിശുദ്ധ ജോവാൻ  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

ഒരു ഗ്രാമീണയുവതിയായിരുന്ന കേന്ദ്ര കഥാപാത്രം ഒരു രാജ്യത്തെ സർവ്വ സൈന്യാധിപയായി സൈന്യത്തെ നയിച്ച് രാജാവിനെ കിരീടധാരിയാക്കിയ വീര വനിതയായ ജോവാനെ യുദ്ധത്തടവുകാരിയായി കണക്കാക്കി ജീവനോടെ ദഹിപ്പിക്കുകയുണ്ടായി. കത്തോലിക്കാ സഭയിലെ ചിലർക്കും അതിൽ പങ്കുണ്ടായിരുന്നു. എന്നാൽ പിൽക്കാലത്ത് ഈ ധീരവനിത വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടു. ചരിത്ര വസ്തുതകളിൽ നിന്നും വ്യതിചലിക്കാതെ ഗ്രന്ഥകർത്താവ് രചിച്ച വിശുദ്ധ ജോവാനെ കുറിച്ചുള്ള ഗദ്യനാടകമാണ് ഈ പുസ്തകം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.