Release notes

2,924 release notes

1947  ൽ പ്രസിദ്ധീകരിച്ച വർഗ്ഗീസ് കാഞ്ഞിരത്തിങ്കൽ  രചിച്ച വിശുദ്ധ ജോൺ ഡീ ബ്രിട്ടോ (അരുളാനന്ദ സ്വമി) എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

ആഗോള കത്തോലിക്ക സഭയിലെ ഒരു വിശുദ്ധനാണ് ജോൺ ഡി ബ്രിട്ടോ പ്രേഷിതവഴിയിൽ ഭാരതത്തിൽവച്ചു രക്തസാക്ഷിത്വം വരിച്ച ചുരുക്കം വിശുദ്ധരിൽ ഒരാളാണ് ജോൺ ഡി ബ്രിട്ടോ.1853 ഓഗസ്റ്റ് 21-നു പിയൂസ് ഒൻപതാമൻ മാർപാപ്പ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച ജോൺ ഡി ബ്രിട്ടോയെ 1947 ജൂൺ 22-നു പിയൂസ് പന്ത്രണ്ടാമൻ മാർപാപ്പ വിശുദ്ധ പദവിയിലേക്കുയർത്തി. കൊച്ചി യിൽ അമ്പഴക്കാട്ട് രണ്ടു പ്രാവശ്യവും, തിരുവിതാംകൂറിൽ പിള്ളത്തോപ്പ് എന്ന സ്ഥലത്ത് നാലുതവണയും അദ്ദേഹം വന്നു താമസിക്കുകയും കൊച്ചിയുടെയും തിരുവിതാംകൂറിൻ്റെയും ഒരതിർത്തിമുതൽ മറ്റെയതിർത്തി വരെ യാത്ര ചെയ്യുകയും ഉണ്ടായി. ഈ വിശുദ്ധൻ്റെ ജീവചരിത്രമാണ് ഈ പുസ്തകം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Through this post we are releasing the scan of Golden Steps and Silver Lines - Triple Jubilee Souvenir- Diocese of Calicut released in the year 1973.

The Souvenir published  to commemorate the Golden Jubilee of Diocese, Golden Jubilee of religious life of Bishop Aldo Maria Patroni, Pastor of the Diocese and the Silver Jubilee of his Episcopal Ordination. The Jubilee Celebrations are inaugurated by the then Prime Minister, Smt. Indira Gandhi. The Souvenir contains messages from Arch Bishops and Cardinals, editorial, List of Educational and Charitable Institutions under the Diocese in different districts of Kerala, photographs and details of various churches under the Diocese,   remembrance notes on many Priests who served the Diocese in various roles in the past, list of the beneficiaries to whom the Diocese has given land and houses in different places.

This document is digitized as part of the Dharmaram College Library digitization.

2011- ൽ പ്രസിദ്ധീകരിച്ച സംസ്കാരവും നവോത്ഥാനവും എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്. പി ഗോവിന്ദപ്പിള്ള ഇംഗ്ലീഷിൽ എഴുതിയ ലേഖനങ്ങളും പ്രസംഗങ്ങളും പരിഭാഷപ്പെടുത്തിയിരിക്കുന്നത് പി പി സത്യൻ ആണ്

ഇന്ത്യൻ നവോത്ഥാനത്തിൻ്റെ ചരിത്രത്തിലൂന്നി സംസ്കാരം, വിദ്യാഭ്യാസം, ഭാഷ, കല, സാഹിത്യം അങ്ങനെ വിവിധങ്ങളായ വിഷയങ്ങളെക്കുറിച്ചുള്ള പഠനങ്ങളാണ് ഇതിലുള്ളത്.

പി ഗോവിന്ദപ്പിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കുന്നത്.

1974 ലെ ആറ്റിങ്ങൽ ബോയ്സ് ഹൈസ്കൂൾ വാർഷിക സ്മരണികയുടെ (Annual Magazine 1974 - Govt. High School for Boys, Attingal) സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

സ്കൂൾ വാർഷികപ്പതിപ്പിൽ സാധാരണ കാണാറുള്ള പോലെ റിപ്പോർട്ടുകൾ, ലേഖനങ്ങൾ, കവിതകൾ, ഫോട്ടോകൾ തുടങ്ങിയവ ഉൾപ്പെടുത്തിയിരിക്കുന്നു.

അച്ചുത്ശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു ലഭ്യമായത്.

1994-ൽ പി ഗോവിന്ദപ്പിള്ള രചിച്ച മാർക്സും മൂലധനവും എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

മാർക്സിയൻ സിദ്ധാന്തത്തിൻ്റെ ഉപജ്ഞാതാവായ കാൾ മാർക്സിൻ്റെ ജീവിതവും, അക്കാലത്തെ സാമൂഹ്യ വ്യവസ്ഥിതിയുടെ മാർക്സിയൻ വായനയും, മൂലധനം (ക്യാപിറ്റൽ) എന്ന പുസ്തകത്തിൻ്റെ രചനയും വിവരിക്കുന്ന പുസ്തകം. പാശ്ചാത്യ ക്യാപിറ്റലിസ്റ്റ് വ്യവസ്ഥിതിയിലെ മൂലധനത്തിൻ്റെ നേട്ടങ്ങളല്ല, അവയെ എതിർക്കുന്ന മാർക്സിയൻ തത്വവാദമാണ് ഈ പുസ്തകത്തിൽ ഉന്നയിക്കുന്നത്.

പി ഗോവിന്ദപ്പിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കുന്നത്.

1961-ൽ മൗലാനമുഹമ്മദ് അസ്ലം രചിച്ച ബനൂഉമയ്യാ ഖലീഫമാർ  എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

ഡൽഹി മുസ്ലീം ദേശീയ സർവ്വകലാശാലയിലെ ഇസ്ലാം ചരിത്ര അധ്യാപകനായ മൗലാന മുഹമ്മദ് അസ്ലാം സാഹിബ് ഉറുദു ഭാഷയിൽ എഴുതിയിട്ടുള്ള താരീഖുൽ ഉമ്മത്ത് എന്ന ചരിത്ര ഗ്രന്ഥത്തിലെ മൂന്നാം ഭാഗത്തിൻ്റെ പരിഭാഷയാണ് ഈ പുസ്തകം. പരിഭാഷ നിർവ്വഹിച്ചിരിക്കുന്നത് കെ. സി. കോമുക്കുട്ടിയാണ്. ഖുറൈശി ഗോത്രത്തിലെ നായകന്മാരിൽ ഒരാളായ ഉമയ്യത്തിൻ്റെ കുടുംബചരിത്രമാണ് ഉള്ളടക്കം

ഡൊമനിക്ക് നെടും‌പറമ്പിൽ

Through this post, we are releasing the scan of The Acts and Decrees of the Synod of Diamper edited by Scaria Zacharia published by Indian Institute of Christian Studies in the year 1994.

The Acts and Decrees of the Synod of Diamper (1599) is an important document in the study of St. Thomas Christians of India, Portuguese colonization, colonial modernity and religious imperialism. The English text (1694) a faithful translation of the Portuguese version (1606) is reproduced with a critical introduction by Scaria Zacharia the editor of the volume. Rich in evidence subtlety of analysis, this study introduces the readers to the challenge and possibilities of understanding the text in the historical context. The introduction also includes the English translation of three chapters of Antonio Gouvea's Jornada (1606) describing in detail the proceeding of the Synod.

This document is digitized as part of the Dharmaram College Library digitization project.

2009 ൽ പ്രസിദ്ധീകരിച്ച മേരി എൻ. കെ രചിച്ച മലയാള വ്യാകരണ സിദ്ധാന്തങ്ങൾ കേരളപാണിനീയത്തിനു ശേഷം എന്ന പുസ്തകത്തിനു സ്കറിയ സക്കറിയ എഴുതിയ അവതാരിക യുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1992-ൽ പി ഗോവിന്ദപ്പിള്ള, സി. ഭാസ്കരൻ എന്നിവർ ചേർന്ന് രചിച്ച വിപ്ലവങ്ങളുടെ ചരിത്രം എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

റഷ്യയിലെ ഒക്ടോബർ വിപ്ലവം, ചൈനീസ് വിപ്ലവം, വിയറ്റ്നാം വിപ്ലവം, ക്യൂബൻ വിപ്ലവം, കൊറിയൻ വിപ്ലവം എന്നിവയെ മാർക്സിയൻ സിദ്ധാന്തത്തിൽ ഊന്നിക്കൊണ്ട് വിവരിക്കുകയും പുരോഗതിക്ക് ആവശ്യമെന്ന് വാദിക്കുകയും ചെയ്യുന്ന പുസ്തകം.

പി ഗോവിന്ദപ്പിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കുന്നത്.

1955 ൽ പ്രസിദ്ധീകരിച്ച  കെ. ബാലരാമപ്പണിക്കർ രചിച്ച ശ്രീകൃഷ്ണവിലാസം കാവ്യം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

സംസ്കൃതത്തിലെ ശ്രീകൃഷ്ണവിലാസം കാവ്യത്തിൻ്റെ 1, 2, 3 സർഗങ്ങൾക്ക് മലയാളത്തിലുള്ള വ്യാഖ്യാനമാണ് ഈ കൃതി. ദേവസ്വം ബോർഡിൻ്റെ മതപാഠശാലകളിൽ പ്രാഥമിക സംസ്കൃത പഠനത്തെ തുടർന്നുള്ള കാവ്യപഠനങ്ങളിൽ ഉപയോഗിക്കാൻ വേണ്ടി തയ്യാറാക്കിയ പുസ്തകം.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

1991-ൽ പി ഗോവിന്ദപ്പിള്ള രചിച്ച ലോക യുവജന പ്രസ്ഥാനം എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

മാർക്സിസത്തിൻ്റെയും വർഗ സിദ്ധാന്തത്തിൻ്റെയും, താൻ ആശയപരമായി പ്രതീക്ഷയർപ്പിക്കുന്ന "യഥാർത്ഥ വിപ്ലവത്തിൻ്റെയും" കാഴ്ചപ്പാടിൽ നിന്നു കൊണ്ട്, പാശ്ചാത്യ ലോകത്തെ പത്തൊമ്പതാം നൂറ്റാണ്ടു മുതലുള്ള യുവാക്കളുടെ സംഘടനകളെയും പ്രസ്ഥാനങ്ങളെയും റഷ്യയിലെ ഒക്ടോബർ വിപ്ലവത്തെ തുടർന്നുണ്ടായ കമ്മ്യൂണിസ്റ്റ് യുവജന പ്രസ്ഥാനങ്ങളുമായി താരതമ്യം ചെയ്യാനും ബന്ധിപ്പിക്കാനുമുള്ള ലേഖകൻ്റെ ഉദ്യമമാണ് ഈ പുസ്തകം.

പി ഗോവിന്ദപ്പിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കുന്നത്.

1972 ൽ പ്രസിദ്ധീകരിച്ച തൃശൂർ ഫ്രാൻസിസ്കൻ മൂന്നാം സഭ രജതജൂബിലി സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

തൃശൂർ രൂപതയിലെ ഫ്രൻസിസ്കൻ മൂന്നാം സഭയുടെ ഇരുപത്തി അഞ്ചാം വാർഷികത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച ഈ സ്മരണികയിൽ സഭാ മേലധികാരികളുടെ സന്ദേശങ്ങൾ, സഭയുടെ ചരിത്രം, ജൂബിലി ആഘോഷങ്ങളുടെ വിശദവിവരങ്ങൾ, സചിത്ര ലേഖനങ്ങൾ, സഭ നടപ്പിലാക്കുന്ന വിവിധ പദ്ധതികളെ കുറിച്ചുള്ള വിശദാംശങ്ങൾ തുടങ്ങിയവയാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.